കാലാവസ്ഥാ വ്യതിയാനം: കേരളത്തിന്റെ അനുഭവങ്ങൾ – റേഡിയോ ലൂക്ക കേൾക്കാം
കാലാവസ്ഥാവ്യതിയാനം – കേരളത്തിന്റെ അനുഭവങ്ങൾ – സുമ ടി.ആർ (M S Swaminathan Research Foundation), സി.കെ.വിഷ്ണുദാസ് (Indian Institute of Science Education & Research IISER, Tirupati) എന്നിവർ ചേർന്ന് അവതരിപ്പിക്കുന്നു, കൂടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി കർഷകരും സംസാരിക്കുന്നു. റേഡിയോ ലൂക്ക – പോഡ്കാസ്റ്റ് കേൾക്കാം
കാലാവസ്ഥാമാറ്റവും ഭക്ഷ്യസുരക്ഷയും
ആഗോളസാഹചര്യങ്ങളാണ് കാലാവസ്ഥാ മാറ്റങ്ങളുണ്ടാക്കുന്നതെന്ന് പറഞ്ഞ് നമുക്ക് കയ്യും കെട്ടിയിരിക്കാനാവില്ല. കാലാവസ്ഥാ വ്യതിയാനങ്ങള്‍ നേരിടുന്നതിനും, ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും യോജിച്ച തരത്തില്‍ സാങ്കേതികവിദ്യകള്‍ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. കാര്‍ഷിക ഗവേഷണ മേഖലയില്‍ വന്‍ മുതല്‍മുടക്ക് വേണ്ടി വരുന്ന രംഗം കൂടിയാണിത്.
കാലാവസ്ഥാ വ്യതിയാനവും വളർത്തുമൃഗങ്ങളും
കാലാവസ്ഥാ വ്യതിയാനം സമ്മാനിക്കുന്ന ചൂട് മറികടക്കാൻ അത്യുൽപ്പാദനശേഷിയോടൊപ്പം പ്രതിരോധശേഷിയും കൂടി ഉള്ള വളർത്തുമൃഗങ്ങൾടെ ജനുസ്സുകളെ ഉരുത്തിരിച്ചെടുക്കേണ്ടത് കാർഷിക കേരളത്തിന് അത്യന്താപേക്ഷിതം. അതിനൊപ്പം തന്നെ വിവിധ വകുപ്പുകളുടെ കൂട്ടായശ്രമം കൂടി ആവശ്യമാണ്
കാലാവസ്ഥാവ്യതിയാനവും ‘ബട്ടര്‍ഫ്‌ളൈ ഇഫക്ടും!’
എഡിത്ത്‌സ് ചെക്കര്‍സ്‌പോട്ട് – ചെറുശലഭങ്ങളുടെ കുടിയേറ്റത്തെകുറിച്ചുള്ള പഠനം, ജീവലോകത്ത് കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി നടക്കുന്ന ഒരു ആഗോളപ്രതിഭാസത്തിലേക്കുള്ള വാതായനമായി മാറിയെതങ്ങിനെ..? ജോസഫ് ആന്റണി എഴുതുന്നു
‘ചിരിപ്പിക്കുന്ന’ വാതകവും ആഗോള താപനവും
ചിരിപ്പിക്കുന്ന വാതകം എന്നു വിശേഷിപ്പിക്കപ്പെടുന്ന നൈട്രസ് ഓക്സൈഡ് (N2O) കാർബൺ ഡൈ ഓക്സൈഡിനെക്കാൾ 300 മടങ്ങോളം ഗ്രീൻഹൗസ് വാമിങ് പൊട്ടൻഷ്യൽ ഉള്ള ഹരിതഗൃഹ വാതകമാണ്. ഇത് ഓസോൺ പാളിക്കും ഭീഷണിയാണ്. നൈട്രസ് ഓക്സൈഡിന്റെ തോത് ഭൗമാന്തരീക്ഷത്തിൽ ആശങ്കയുണർത്തും വിധം ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് ഈയിടെ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
കാലാവസ്ഥാവ്യതിയാനവും പ്രകൃതിദുരന്തങ്ങളും
കാലാവസ്ഥാവ്യതിയാനം ഉയർത്തിക്കൊണ്ടിരിക്കുന്ന പ്രത്യക്ഷ-പരോക്ഷ ഭീഷണികൾ നമ്മെ അനുനിമിഷം ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഇവ നമ്മുടെ ചിന്താധാരകളിൽ, ജീവിതരീതികളിൽ ഒക്കെ ദാർശനികമായ, പ്രായോഗികമായ ചില അടിയന്തിരമാറ്റങ്ങൾ ആവശ്യപ്പെടുന്നുണ്ട്. സത്യത്തിൽ ആഗോളതലത്തിൽത്തന്നെ അടിയന്തിരശ്രദ്ധ ആവശ്യപ്പെടുന്ന, പരിഹാരങ്ങൾ നടപ്പിലാക്കേണ്ടുന്ന ഒരു വിഷയമാണിത്.
റേഡിയോ ലൂക്ക – ആഗോളതാപനവും കാലാവസ്ഥാമാറ്റവും – പോഡ് കാസ്റ്റ് കേൾക്കാം
ആഗോളതാപനവും കാലാവസ്ഥാമാറ്റവും – ഗവേഷകരായ ഡോ. നതാഷ ജെറി , ഡോ. ഹംസക്കുഞ്ഞു (New York University , Abu Dhabi) എന്നിവർ അവതരിപ്പിക്കുന്നു. റേഡിയോ ലൂക്ക- പോഡ്കാസ്റ്റ് കേൾക്കാം
എന്താണ് സ്പ്രൈറ്റ്?
കുടിക്കുന്ന സോഫ്റ്റ് ഡ്രിങ്കിനെ പറ്റിയല്ല, സ്പ്രൈറ്റ് എന്ന അന്തരീക്ഷ പ്രതിഭാസത്തെ പറ്റിയാണ്. Stratospheric/mesospheric Perturbations Resulting from Intense Thunderstorm Electrification എന്നതിന്റെ ചുരുക്കെഴുത്താണ് sprite.