മാറുന്ന കാലാവസ്ഥ അനിവാര്യം വേണ്ട ജാഗ്രത – വെബിനാർ രജിസ്റ്റർ ചെയ്യാം
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസര വിഷയസമിതിയുടെ നേതൃത്വത്തിൽ പുതിയ ഐ പി സി സി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മാറുന്ന കാലാവസ്ഥ അനിവാര്യം വേണ്ട ജാഗ്രത എന്ന പേരിൽ വെബിനാർ സംഘടിപ്പിക്കുന്നു. 2021 സെപ്റ്റംബർ 28 വൈകുന്നേരം 6 .30 ന് ആരംഭിക്കുന്ന വെബിനാറിൽ മൂന്നു അവതരണങ്ങളാണ് ഉണ്ടായിരിക്കുക.
IPCC-യുടെ താക്കീതുകൾ ഭാഗം 2
തുടക്കം തൊട്ടിങ്ങോട്ട് ഐപിസിസിയുടെ ഓരോ റിപ്പോർട്ടിലും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകൾ കൂടി വന്നിട്ടുണ്ട്. പുതിയ റിപ്പോർട്ടും വ്യത്യസ്തമല്ല. സമൂഹത്തോട് അത് പറയുന്നത് ആഗോളതാപനവും അന്തരീക്ഷവ്യതിയാനവും നിയന്ത്രിക്കുന്നതിനാവശ്യമായ കർശനനടപടികൾ അതിവേഗം എടുത്തില്ലെങ്കിൽ ഈ ഭൂമിയിലെ മനുഷ്യന്റെ നിലനിൽപ്പിനു തന്നെ അവ ഭീഷണിയായി തീരും എന്നാണ്. ആ വെല്ലുവിളി ഏറ്റെടുക്കാൻ ലോകരാഷ്ട്രങ്ങൾ സജ്ജമാണോ എന്നതാണ് നിർണ്ണായകമായ ചോദ്യം.
IPCC-യുടെ താക്കീതുകൾ – ഭാഗം 1
കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനത്തിനായുള്ള ഇന്റർ ഗവൺമെന്റൽ പാനലിന്റെ (ഐപിസിസി) റിപ്പോർട്ടിലെ ഓരോ വാചകവും ഇനിയും വൈകുകയാണെങ്കിൽ അത് ഈ ഭൂമിയിലെ മനുഷ്യന്റെ അതിജീവനസാധ്യതകളെ ഇല്ലാതാക്കിയേക്കുമെന്ന ആശങ്ക പങ്കുവെക്കുന്നു. സമകാലീന ജീവിതാനുഭവങ്ങൾക്ക് അടിവരയിടുകയും ശാസ്ത്രത്തിന്റെ വിശദീകരണങ്ങൾ നൽകുകയും ചെയ്യുന്നു ഐപിസിസിയുടെ കണ്ടെത്തലുകൾ.
മുതലാളിത്ത വളർച്ച, സർവനാശത്തിന്റെ വഴി | ജി. മധുസൂദനൻ RADIO LUCA
മുതലാളിത്ത വളർച്ച സർവനാശത്തിന്റെ വഴി – പാരിസ്ഥിതിക സോഷ്യലിസത്തിലേക്കുള്ള പ്രവേശിക എന്ന പുസ്തകത്തെ കുറിച്ച് പുസ്തക രചയിതാവ് ജി. മധുസൂദനൻ സംസാരിക്കുന്നു.
കാലാവസ്ഥാവ്യതിയാനം – അമേരിക്ക കോടതികയറുന്നു
കാലാവസ്ഥാവ്യതിയാനത്തിന് ഇടയാക്കിയത് യു.എസ്. ഗവണ്മെന്റിന്റെ നടപടികളാണെന്നും അതുകാരണം പുതിയ തലമുറയുടെ ജീവനും സ്വാതന്ത്ര്യത്തിനും സമ്പത്തിനും ഉള്ള ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിച്ചിരിക്കുകയാണെന്നും അടിസ്ഥാനപരമായ പൊതുജനവിശ്വാസം തകര്‍ത്തിരിക്കുകയുമാണെന്ന് വാദിച്ചുകൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ വാദിഭാഗത്തെ ഒരു പ്രധാന സാക്ഷിയായി വന്ന ജെയിംസ് ഗുസ്താവ് സ്പെത്ത് കോടതയിലവതരിപ്പിച്ച വാദമുഖങ്ങളെല്ലാം ഒരു പുസ്തകമായി ഈ അടുത്തകാലത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു. “അവര്‍ക്കറിയാമായിരുന്നു: കാലാവസ്ഥാപ്രതിസന്ധി ഉണ്ടാകുന്നതില്‍ അമ്പതുകൊല്ലത്തെ യു.എസ്.ഫെഡറല്‍ ഗവണ്മെന്റിന്റെ പങ്ക്” എന്നാണതിന്റെ പേര്.
ഐ.പി.സി.സി.ആറാം വിശകലന റിപ്പോർട്ട് 2021 – ഒരു വിലയിരുത്തൽ
എന്താണ് ഐപിസിസി റിപ്പോർട്ട്? എന്താണ് ഐ പി സി സി യുടെ ഏറ്റവും പുതിയ റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ്? കാലാവസ്ഥാമാറ്റം – കേരളത്തെയും ഇന്ത്യയെയും ലോകത്തെയും എങ്ങനെ ബാധിക്കും ? ഐ.പി.സി.സി ആറാം അവലോകന റിപ്പോര്‍ട്ടിനെ ഡോ.ബിജുകുമാർ എ. (ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി & ഫിഷറീസ്, കേരള സർവ്വകലാശാല) മൂന്നുവീഡിയോകളിലായി വിശദമായി പരിശോധിക്കുന്നു.
കാലാവസ്ഥാവ്യതിയാനം മൂലം വന ആവാസവ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന ഉയര്‍ന്ന താപനിലയുടെയും ജല ക്ഷാമത്തിന്റെയും ഫലമായി ലോകത്താകമാനം 1997-ന് ശേഷം 10 ദശലക്ഷം ഹെക്ടര്‍ പ്രദേശത്തുള്ള വിവിധ തരത്തിലുള്ള വനങ്ങളിലെ നിരവധി മരങ്ങള്‍ നശിക്കുകയുണ്ടായി. തീവ്
വ്യോമഗതാഗതവും ആഗോളതാപനവും
വ്യോമഗതാഗത മേഖലയിൽ നിന്നുള്ള പുറം തള്ളലുകൾക്ക് ആഗോളതാപനം ഏറ്റുന്നതിൽ നിസ്സാരമല്ലാത്ത പങ്കുണ്ട്.