വാ.വാ.തീ.പു. – തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ
കേരള ശാസ്ത്രസാഹിത്യ പരിഷത്തും ലൂക്ക സയൻസ് പോർട്ടലും സംയുക്തമായി സംഘടിപ്പിച്ച സയൻസ് ഇൻ ആക്ഷന്റെ ഭാഗമായി കുട്ടികൾക്കായി നടന്ന വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം- പ്രകൃതി നിരീക്ഷണ പരിപാടിയിൽ പങ്കെടുത്ത എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ. യു.പി., ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വിശദാംശങ്ങൾ ചുവടെ കൊടുക്കുന്നു.
അരവിന്ദ് ഗുപ്ത കുട്ടികളൊടൊപ്പം – തത്സമയം കാണാം
ലൂക്ക സയൻസ് പോർട്ടലും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന അരവിന്ദ് ഗുപ്ത കുട്ടികളൊടൊപ്പം പരിപാടി 10.30 മുതൽ തത്സമയം കാണാം. സൂം (Zoom) ആപ്പിലൂടെയാണ് ഓൺലൈൻ പരിപാടി സംഘടിക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് ഇതിൽ പങ്കെടുക്കാം. ലൂക്ക വെബ്പേജിലും ഫേസ്ബുക്ക് പേജിലും തത്സമയം കാണാവുന്നതാണ്.
ശാസ്ത്രവും മാനവികവിഷയങ്ങളും
ശാസ്ത്രബോധം, മാനവികത ,വിശ്വാസം എന്ന പേരിൽ ടി.കെ.ദേവരാജൻ എഴുതുന്ന ശാസ്ത്രസംവാദപരമ്പരയിലെ ആദ്യ ലേഖനം
‘ചക്മക് ‘ന് ആ പേര് എങ്ങനെയാണ് വന്നത്?
‘ചക്മക്’ എന്നത് മലയാളത്തിൽ യുറീക്ക പോലെ, ഏകലവ്യ എന്ന ശാസ്ത്ര സംഘടനയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന, ഹിന്ദിയിൽ ഏറെ പ്രചാരമുള്ള ഒരു ബാലശാസ്ത്ര മാസികയാണ്. ചക്മക് എന്ന ഹിന്ദി വാക്കിന്റെ അർത്ഥം – ഉരസുമ്പോൾ തീപ്പൊരി പുറപ്പെടുവിയ്ക്കുന്ന ഒരു തരം കല്ല് എന്നാണ്. ഇവിടെ’ ചക്മക്’ എന്ന ഹിന്ദി ബാലശാസ്ത്രമാസികയ്ക്ക് ആ പേര് എങ്ങനെയാണ് വന്നത് എന്നതിനെക്കുറിച്ചാണ് അരവിന്ദ് ഗുപ്ത വിവരിക്കുന്നത്.
ആർക്കിമിഡീസ് – കുട്ടിഗവേഷകരുടെ ശാസ്ത്രപരീക്ഷണ മത്സരം – വിജയികൾ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സംഘടിപ്പിച്ച ആർക്കിമിഡീസ് – കുട്ടിഗവേഷകരുടെ ശാസ്ത്രപരീക്ഷണ മത്സരം വിജയികളെ പ്രഖ്യാപിച്ചു.
‘ചിരിപ്പിക്കുന്ന’ വാതകവും ആഗോള താപനവും
ചിരിപ്പിക്കുന്ന വാതകം എന്നു വിശേഷിപ്പിക്കപ്പെടുന്ന നൈട്രസ് ഓക്സൈഡ് (N2O) കാർബൺ ഡൈ ഓക്സൈഡിനെക്കാൾ 300 മടങ്ങോളം ഗ്രീൻഹൗസ് വാമിങ് പൊട്ടൻഷ്യൽ ഉള്ള ഹരിതഗൃഹ വാതകമാണ്. ഇത് ഓസോൺ പാളിക്കും ഭീഷണിയാണ്. നൈട്രസ് ഓക്സൈഡിന്റെ തോത് ഭൗമാന്തരീക്ഷത്തിൽ ആശങ്കയുണർത്തും വിധം ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് ഈയിടെ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
കാലാവസ്ഥാവ്യതിയാനവും പ്രകൃതിദുരന്തങ്ങളും
കാലാവസ്ഥാവ്യതിയാനം ഉയർത്തിക്കൊണ്ടിരിക്കുന്ന പ്രത്യക്ഷ-പരോക്ഷ ഭീഷണികൾ നമ്മെ അനുനിമിഷം ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഇവ നമ്മുടെ ചിന്താധാരകളിൽ, ജീവിതരീതികളിൽ ഒക്കെ ദാർശനികമായ, പ്രായോഗികമായ ചില അടിയന്തിരമാറ്റങ്ങൾ ആവശ്യപ്പെടുന്നുണ്ട്. സത്യത്തിൽ ആഗോളതലത്തിൽത്തന്നെ അടിയന്തിരശ്രദ്ധ ആവശ്യപ്പെടുന്ന, പരിഹാരങ്ങൾ നടപ്പിലാക്കേണ്ടുന്ന ഒരു വിഷയമാണിത്.
കുട്ടികളേ വരൂ…വാ.വാ.തീ.പു.വിൽ പങ്കെടുക്കാം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രകൃതി നിരീക്ഷണ പരിപാടിയുടെ തുടക്കം