കോവിഡ്കാലത്തെ വിജ്ഞാനോത്സവം- റേഡിയോ ലൂക്ക

വിജ്ഞാനോത്സവത്തെക്കുറിച്ചുള്ള പോഡ്കാസ്റ്റിന്റെ രണ്ടാമത്തെ എപ്പിസോഡിലേക്ക് സ്വാഗതം. കുട്ടികളൂടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഈ അധ്യയന വർഷത്തെ വിജ്ഞാനോൽസവം ആരംഭിച്ചിരിക്കുകയാണ്. സാമൂഹിക അകലവും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വീട്ടിലും പരിസരങ്ങളിലുമായി ചെയ്യാവുന്ന ചെറിയ പ്രവർത്തനങ്ങളായാണ് ഈ വർഷത്തെ വിജ്ഞാനോൽസവം കുട്ടികൾക്ക് മുന്നിൽ എത്തുന്നത്.

ഡിസംബർ 21 ന് ഗ്രഹയോഗം – വ്യാഴവും ശനിയും പുണരുന്നത് കാണാം

2020 ഡിസംബർ 21-ന് സൗരയൂഥത്തിലെ യമണ്ടൻ ഗ്രഹങ്ങളായ വ്യാഴവും ശനിയും ഒരുമിച്ചു വരുന്നു. അന്ന് അവ തമ്മിലുള്ള കോണകലം 0.1 ഡിഗ്രിയായി കുറയും. നഗ്നനേത്രങ്ങൾ കൊണ്ട് നോക്കിയാൽ അവ പരസ്പരം പുണർന്നിരിക്കുന്നതു പോലെ കാണാൻ കഴിയും. ഇത്തവണത്തെപ്പോലെ അടുപ്പം ഇനി വരുന്നത് 2080 മാർച്ച് 15 – നായിരിക്കും. അവസരം നഷ്ടപ്പെടുത്താതെ എല്ലാവരും കാണാൻ തയ്യാറെടുത്തോളൂ..

Close