അരണ ആരെയാണ് കടിച്ചത്?

‘പഴഞ്ചൊല്ലിൽ പതിരില്ല ‘ എന്നൊരു പഴഞ്ചൊല്ലുകൂടി സ്വയം ഒരുറപ്പിന് പഴമക്കാർ ഉണ്ടാക്കീട്ടുണ്ടല്ലോ. ‘അരണ കടിച്ചാലുടനേ മരണം’ എന്നതിന്റെ കാര്യത്തിൽ എന്തായാലും പഴഞ്ചൊല്ല് പതിരായിപ്പോയി.

തുമ്പിയുടെ ലാർവയാണോ കുഴിയാന ?

കുഴിയാന – തുമ്പികളുടെ ലാർവയാണ് എന്ന് ആരാണ് പറഞ്ഞ് പരത്തിയതാവോ! പലരും ഇപ്പഴും അങ്ങിനെ തന്നെയാണ് കരുതുന്നത്. സാധാരണയായുള്ള ഉശിരൻ കല്ലൻ തുമ്പികളോ – dragonflies (Anisoptera) സാധു സൂചി തുമ്പികളോ – damselflies (Zygoptera). കുഴിയാനയുടെ രൂപാന്തരം വഴി ഉണ്ടാകുന്നവയല്ല. തുമ്പികളോട് ബന്ധമില്ലാത്ത Myrmeleontidae കുടുംബത്തിലെ മറ്റൊരു വിഭാഗം ഷഡ്പദങ്ങളായ antlion lacewings ആണിവ. 

നൂറുകാലും പഴുതാരയും

എപ്പോഴും ഒറ്റ നമ്പർ ജോഡിയായാണ് പഴുതാരകളുടെ കാലുകളുടെ എണ്ണം ഉണ്ടാകുക. ലോകത്തിലെ ഒരു സെന്റിപെഡിനും കൃത്യം നൂറു കാലുകാണില്ല എന്നർത്ഥം. ഒന്നുകിൽ രണ്ട് കൂടുതൽ അല്ലെങ്കിൽ രണ്ട് കുറവ്. പതിനഞ്ച് ജോഡി മുതൽ നൂറ്റി എഴുപത്തൊന്നു ജോഡി കാലുകൾ വരെ ഉള്ള വിവിധ ഇനം പഴുതാരകൾ ഭൂമിയിലുണ്ട്.

ഉറുമ്പുകടിയുടെ സുഖം

നമ്മുടെ വീട്ടിലും പറമ്പിലും നമ്മളെ കൂടാതെ താമസക്കാരായി ജീവിക്കുന്നവരിൽ എണ്ണത്തിൽ ഒന്നാം സ്ഥാനക്കാർ ആരാണ്? ഉറുമ്പുകൾ തന്നെ. അവരെ ഒന്ന് സൂക്ഷിച്ച് നോക്കാം.

കൊതുക് മൂളുന്ന കഥകള്‍

കോവിഡ് ഭീതി മറ്റെല്ലാ രോഗഭയങ്ങളേയും നിസാരമാക്കിക്കഴിഞ്ഞു. ചരിത്രത്തിൽ ഇത്ര കാലവും രോഗപ്പകർച്ച നടത്തുന്നതിൽ ഒന്നാം സ്ഥാനത്തുണ്ടായത് കൊതുകുകളാണ്. അവർ ഇപ്പഴും മൂളിപ്പറന്ന് ചുറ്റും ഉണ്ട്. പണി നിർത്തീട്ടും ഇല്ല. നമ്മളെല്ലാം വീടിനുള്ളിൽ കുടുങ്ങിക്കഴിയുന്ന ലോക്ക് ഡൗൺ കാലത്ത് കൊതുകുകൾ ലോക്ക് ഡൗണിലല്ല. ഇപ്പോൾ വീട്ടിനുള്ളിലും പറമ്പിലും ഉള്ള വിവിധ തരം കൊതുകുകളെ നിരീക്ഷിക്കാൻ സമയം ചിലവിടാം. ശത്രുക്കളെ കൂടുതൽ അറിയുന്നത് പ്രതിരോധത്തിന് ഇരട്ടി ഗുണം ചെയ്യും.

തേരുരുൾ പോലെ ചുരുളും തേരട്ട

മറ്റ് ആർത്രോപോഡുകളിൽ നിന്നും വ്യത്യസ്ഥമായി തേരട്ടകൾ കൂടുതൽ ആയുസ്സുള്ളവരാണ്. ചില സ്പീഷിസുകൾ ഏഴു വർഷം വരെ ജീവിക്കും. ആൺ തേരട്ടകൾ ഒരു ഇണചേരൽ കാലം കഴിഞ്ഞാൽ അതോടെ ആയുസ്സൊടുങ്ങി മരിച്ചുപോകുകയാണ് ചെയ്യുക. എന്നാൽ പെൺ തേരട്ടകൾ പിന്നെയും ഉറപൊഴിക്കൽ നടത്തി വീണ്ടും പുതിയ ആളായി വളർന്ന് പുത്തൻ ജീവിതം വീണ്ടും തുടരും.

വായിക്കാനറിയാത്ത പുസ്തകപ്പുഴു

ലോക്ക് ഡൗൺ ദിനങ്ങളിൽ പഴയ പുസ്തകങ്ങളും ഡയറികളും ആഴ്ചപ്പതിപ്പുകളും ഒക്കെ പൊടി തട്ടി എടുത്തും തുറന്നു നോക്കിയും ദിവസം കളയുകയാവും ചിലർ. എന്തായാലും ഒരു സിൽവർ ഫിഷിനെ എങ്കിലും കാണാൻ ഭാഗ്യം കിട്ടാതിരിക്കില്ല.

കൂറ മാഹാത്മ്യം അഥവാ പാറ്റപുരാണം

പാതിരാത്രിയിൽ ഇത്തിരി വെള്ളംകുടിക്കാൻ അടുക്കളയിൽ പോയി ലൈറ്റ് ഇടുമ്പോൾ കാണാം അടുക്കളയുടെ ശരിക്കുമുള്ള അവകാശികളെ. അടുപ്പിനടുത്തും, വാഷ്ബേസിനിലും, കഴുകാൻ ബാക്കിവെച്ച പാത്രങ്ങളിലും ഓടിക്കളിച്ചർമാദിക്കുന്ന പാറ്റകളെ.

Close