ഇനിയും സ്കൂൾ അടച്ചിടണോ ?

ഇനിയും സ്കൂളുകൾ അടച്ചിടേണ്ടതുണ്ടോ ? ഓരോ വിദ്യാലയത്തിലെയും അവസ്ഥകൾ പരിഗണിച്ച് ആരോഗ്യ പ്രവർത്തകരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് വിദ്യാലയങ്ങൾ തുറക്കാൻ കഴിയണം.

നിയോകോവ് – ബാധിക്കുന്ന മൂന്നുപേരിലൊരാൾ മരിക്കുമോ? – എന്താണ് യാഥാർത്ഥ്യം

നിയോകോവ് എന്നത് ഒമിക്രോണിന് ശേഷമുള്ള അടുത്ത കൊവിഡ് വൈറസ് വകഭേദമല്ല. തൽക്കാലം മനുഷ്യർക്ക് രോഗമുണ്ടാക്കാൻ ശേഷിയില്ലാത്ത, എന്നാൽ ജനിതക വ്യതിയാനം സംഭവിച്ചാൽ മാത്രം മാരകമാകാവുന്ന ഒരു വൈറസ് ഉഗാണ്ടയിലെ വവ്വാലുകളിൽ ഉണ്ടെന്നോർത്ത് നാം ഇപ്പോൾ മാധ്യമ റിപ്പോർട്ടർമാരെപ്പോലെ ആശങ്കപ്പെടേണ്ടതില്ല.

ഒമിക്രോൺ പടരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – ഡോ.ടി.എസ്.അനീഷ്

കോവിഡ് ഇന്ന് കേരളത്തിൽ അതിരൂക്ഷമായി പടരുകയാണ്. വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും നാമെന്ത് ചെയ്യണം ? ഡോ.ടി.എസ്.അനീഷ്  (അസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, തിരുവന്തപുരം മെഡിക്കൽ കോളേജ്‌) സംസാരിക്കുന്നു. റേഡിയോ ലൂക്കയിൽ...

2021 ലെ ശാസ്ത്രനേട്ടങ്ങൾ – ഒരു തിരിഞ്ഞുനോട്ടം

കോവിഡ് മഹാമാരി തകർത്ത രണ്ടാം വർഷവും അവസാനിച്ചു. 2021 ഇൽ മനുഷ്യജീവിതത്തിന്റെ പല മേഖലകളിലും പ്രവർത്തനം പൂണ്ണമായോ ഭാഗീകമായോ നിർത്തി വെയ്ക്കേണ്ടി വന്നു. ശാസ്ത്രഗവേഷണത്തേയും കോവിഡ്-19 മഹാമാരി സാരമായി ബാധിച്ചു. പല ശാസ്ത്രലാബുകളും മാസങ്ങളോളം അടച്ചിടേണ്ടി വന്നു. എന്നീട്ടും ശാസ്ത്ര ലോകത്തിനു അങ്ങനെ വെറുതെ ഇരിക്കാൻ പറ്റുമായിരുന്നില്ല. മഹാമാരിയെ നിയന്ത്രിക്കുന്ന മരുന്ന് കണ്ടെത്തണം എന്ന ഏറ്റവും പ്രധാന അജണ്ട മുതൽ പ്രപഞ്ച രഹസ്യങ്ങളും ജീവരഹസ്യങ്ങളും തുറക്കുന്ന താക്കോലുകൾ വരെ ശാസ്ത്രലോകം തേടി കൊണ്ടിരുന്നു. അവയിൽ പ്രധാനപ്പെട്ട ചിലതിനെ നമുക്ക് പരിചയപ്പെടാം.

ഒമിക്രോൺ – ഏറ്റവും പുതിയ വിവരങ്ങൾ

പുതിയ സാഹചര്യത്തെ കേരളവും ഇന്ത്യയും നേരിടേണ്ടതെങ്ങനെ? ബൂസ്റ്റർ ഡോസിന്റെ ആവശ്യമുണ്ടോ?വിദഗ്ധർ പങ്കെടുക്കുന്ന ചർച്ച.. ഡോ.കെ.പി.അരവിന്ദൻ, ഡോ.വിനോദ് സ്കറിയ, ഡോ. അനീഷ് ടി.എസ്, ഡോ.അരവിന്ദ് ആർ എന്നിവർ സംസാരിക്കുന്നു.

വൈറസ് വകഭേദങ്ങൾക്ക് കാരണം വാക്സിൻ അസമത്വം

വൈറസ് രോഗങ്ങൾ അനിയന്ത്രിതമായി വ്യാപിക്കുമ്പോഴാണ് വൈറസുകൾ ജനിതകവ്യതിയാനങ്ങൾക്ക് കൂടുതലായി വിധേയമായി അപകടസാധ്യതകളുള്ള പുതിയ വകഭേദങ്ങൾ ഉത്ഭവിക്കുന്നത്. കോവിഡ് വൈറസിന്റെ കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന വാക്സിൻ അസമത്വമാണ് ഇപ്പോൾ ഒമിക്രോൺ വകഭേദത്തിന് ജന്മം നൽകിയതെന്ന് കരുതേണ്ടിയിരിക്കുന്നു.

ഒമിക്രോൺ: കേരളവും ഇന്ത്യയും ആശങ്കപ്പെടണോ?

ഒമിക്രോൺ: കേരളവും ഇന്ത്യയും ആശങ്കപ്പെടണോ? പുതിയ സാഹചര്യത്തെ നേരിടേണ്ടതെങ്ങനെ? ബൂസ്റ്റർ ഡോസിന്റെ ആവശ്യമുണ്ടോ? ഡോ. വിനോദ് സ്കറിയ (സി.എസ്.ഐ.ആർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ്&ഇൻറഗ്രറ്റീവ് ബയോളജി, ന്യൂഡൽഹി)യുമായി ഡോക്ടർ കെ. പി. അരവിന്ദൻ നടത്തുന്ന അഭിമുഖം.

കോവിഡ് -19 വാക്സിൻ ബ്രേക്ക്ത്രൂ രോഗപ്പകർച്ച – നമുക്ക് അറിയുന്നതും അറിയാത്തതും

ആഗോളതലത്തിൽ നിലനിൽക്കുന്ന വാക്സിൻ അസമത്വം, ഇന്ത്യയിലെ വാക്സിനേഷൻ നില, വാക്സിൻ ബ്രേക്ക്ത്രൂ രോഗപ്പകർച്ചയുടെ കാരണങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിശദമാക്കുന്നു…

Close