വിക്ഷേപണത്തില്‍ അര സെഞ്ച്വറി തികയ്ക്കാന്‍ പി എസ് എല്‍ വി സി 48
ഐഎസ്ആര്‍ഒയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിളിന്റെ (പിഎസ്എല്‍വി) അന്‍പതാം വിക്ഷേപണം ഇന്ന് (ഡിസംബർ 11)
നടക്കും.
സൂര്യനെക്കുറിച്ച് പുതിയ കണ്ടെത്തലുകള്‍ പുറത്തു വിടാനൊരുങ്ങി നാസ!
സൂര്യഗ്രഹണമാണ് ഡിസംബര്‍ 26ന്. അതിനു മുന്നേ സൂര്യനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ് നാസ. പാര്‍ക്കര്‍ സോളാര്‍ പ്രോബ് ശേഖരിച്ച സൂര്യനെക്കുറിച്ചുള്ള ആദ്യ കണ്ടെത്തലാണ് പുറത്തുവരുന്നത്!
അമച്വര്‍ ഗവേഷകരുടെ സഹായത്തോടെ വിക്രം ലാന്‍ഡര്‍ നാസ കണ്ടെത്തി!
ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ കാമറയിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്.
കാര്‍ട്ടോസാറ്റ് 3 ഉപഗ്രഹവുമായി പി സ് എല്‍ വി സി-47 റോക്കറ്റ് നാളെ കുതിച്ചുയരും
നവംബർ 27 രാവിലെ ഒന്‍പതരയ്ക്കാണ് കാര്‍ട്ടോസാറ്റ് 3 ഉപഗ്രഹവുമായി പി സ് എല്‍ വി സി -47 റോക്കറ്റ് കുതിച്ചുയരുക. ശ്രീഹരിക്കോട്ടയില്‍നിന്നാണ് ഇരുപത്തിയേഴ് മിനിറ്റുനുള്ളില്‍ 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന നിര്‍ണായകമായ വിക്ഷേപണം.
നരേന്ദ്ര ധബോൽക്കർ അവാർഡ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്
ഡോ.നരേന്ദ്ര ധബോൽക്കറിന്റെ പേരിലുള്ള ഈ വർഷത്തെ അവാർഡിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ തെരഞ്ഞെടുത്തു.
2020 ടോക്കിയോ ഒളിമ്പിക്സ്- മെഡലുകൾ നിർമ്മിച്ചത് ഇ-മാലിന്യത്തിൽ നിന്ന്
ടോക്കിയോ ഒളിമ്പിക്സ്; മെഡലുകൾ നിർമിച്ചത് മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള പഴയ ഗാഡ്ജറ്റുകളിൽ നിന്ന്.
കാലാവസ്ഥാ വ്യതിയാനം: 2050 ആകുമ്പോൾ കേരളത്തിൽ ഏതെല്ലാം പ്രദേശങ്ങൾ വെള്ളത്തിലാകാം ?
ലോകത്തെ തീരദേശങ്ങളിൽ കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കാൻ പോകുന്ന മാറ്റങ്ങൾ ‘FLOODED FUTURE’ എന്ന റിപ്പോർട്ടായി വന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇതേ രീതിയിൽ പോയാൽ 2050 ആകുമ്പോഴേക്കും മുപ്പത് കോടി ആളുകൾ താമസിക്കുന്ന പ്രദേശങ്ങൾ സ്ഥിരം വെള്ളക്കെട്ടിനടിയിലാകുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
നവംബർ 11-ന് ബുധസംതരണം
അടുത്ത നവംബർ 11-ന് ഒരു ബുധസംതരണം (transit of mercury) നടക്കുന്നു. ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ബുധൻ ഒരു വളരെ ചെറിയ പൊട്ടു പോലെ സൂര്യനു കുറുകേ കടക്കും.