ഓക്സിജന് ഇവിടെ മാത്രമല്ല, മറ്റു ഗാലക്സിയിലുമുണ്ട് പിടി..!! 

ഭൂമിയിൽ നിന്നും 56 കോടി പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന മർക്കാരിയൻ 231 എന്ന (Markaian 231) ഗാലക്സിയിൽ ഓക്സിജൻ തന്മാത്രയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു.

ചിത്രീകരണം bizsiziz.com

പ്രപഞ്ചത്തിൽ ഹൈഡ്രജനും ഹീലിയവും കഴിഞ്ഞാൽ ഏറ്റവും അധികം കാണപ്പെടുന്ന മൂലകമാണ് ഓക്സി ജൻ. ഭൂമിയിലെ ജീവന്റെ ആധാരവും ഇതുതന്നെ. എന്നാൽ രസകരമായ കാര്യം ഇത്രയും കാലത്തിനിടയ്ക്ക് ക്ഷീരപഥമെന്ന നമ്മുടെ ഗാലക്സിക്കുപുറത്ത് ഇന്നുവരെ ഓക്സിജൻ തന്മാത്ര (Molecular Oxygeon) കണ്ടെത്തിയിട്ടില്ല എന്നതാണ്. എന്നാൽ ഇപ്പോഴിതാ, ഭൂമിയിൽ നിന്നും 56 കോടി പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന മർക്കാരിയൻ 231 എന്ന (Markaian 231) ഗാലക്സിയിൽ ഓക്സിജൻ തന്മാത്രയുടെ സാന്നിധ്യം കണ്ടെത്തപ്പെട്ടിരിക്കുന്നു.

മർക്കാരിയൻ 231 എന്ന (Markaian 231) ഗാലക്സി – ഹബിള്‍ സ്പേസ് ടെലസ്ക്കോപ്പ് എടുത്ത ചിത്രം കടപ്പാട് : വിക്കിപീഡിയ

IRAM 30 മീറ്റർ റേഡിയോ ടെലിസ്കോപ്പിന്റെ സഹായത്തോടെയാണ് ഈ കണ്ടുപിടിത്തം നടത്തപ്പെട്ട ത്. ഇതുകൂടാതെ വേറെയും പ്രത്യകതകളുണ്ട്. മരക്കാരിയൻ 231-ന്. ഭൂമിയിൽ നിന്നും ഏറ്റവും അടുത്ത ക്വാസാർ സ്ഥിതി ചെയ്യുന്ന ഗാലക്സിയാണിത്. മാർക്കാരിയൻ 231-ന്റെ ഊർജസാതസ്സും ഇതുതന്നെ. ആസ്ട്രോ ഫിസിക്സസ് ജേർണലിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നമ്മുടെ ഗാലക്സിക്കു പുറത്ത് ആദ്യമായി കണ്ടെത്തപ്പെടുന്ന ഓക്സിജൻ തന്മാത്രയുടെ സാന്നിധ്യം ശാസ്ത്രസമൂഹത്തിൽ വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.


തയ്യാറാക്കിയത് : ഡോ. രതീഷ്കൃഷ്ണന്‍, ഡോ. രാഗസീമ

അധികവായനയ്ക്ക്

  1. https://iopscience.iop.org/article/10.3847/1538-4357/ab612d

Leave a Reply