സുജാത രാംദൊരൈയ്ക്ക് 2020 ലെ ക്രീഗർ -നെൽസൺ പ്രൈസ്

ഗണിതശാസ്ത്രരംഗത്ത് നല്‍കിയ സമഗ്രസംഭാവനയെ മുന്‍നിര്‍ത്തി കനേഡിയന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയാണ്  ക്രീഗർ -നെൽസൺ പ്രൈസ് നല്‍കുന്നത്. 

സുജാത രാംദൊരൈ

സുജാത രാമദുരെയ്ക്ക്  (Sujatha Ramdorai) 2020 ലെ ക്രീഗർ -നെൽസൺ പ്രൈസ് ലഭിച്ചു. ഗണിതശാസ്ത്രരംഗത്ത് നല്‍കിയ സമഗ്രസംഭാവനയെ മുന്‍നിര്‍ത്തി കനേഡിയന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയാണ്  ക്രീഗർ -നെൽസൺ പ്രൈസ് നല്‍കുന്നത്.  കാനഡയിലുള്ള ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിലെ പ്രൊഫസറാണ് നിലവില്‍ സുജാത രാംദൊരൈ.  സംഖ്യാശാസ്ത്രത്തിലെ ഇവസാവ സിദ്ധാന്തവുമായി (Iwasawa theory)  ബന്ധപ്പെട്ട് സുജാത രാംദൊരൈയുടെ സംഭാവനകൾ ശ്രദ്ധേയമാണ്. ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞയായ രാമൻ പരിമളയുടെ കീഴിൽ ഗവേഷണപഠനം നടത്തിയ സുജാത ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ മുൻ അദ്ധ്യാപികയായിരുന്നു. രാമാനുജൻ , ഭട്നാഗർ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കാന്തഗുപ്ത (2000), മാളബിക പ്രമാണിക് (2016) എന്നീ ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞര്‍ക്ക് ഇതിന് മുമ്പ് ക്രീഗർ -നെൽസൺ പ്രൈസ് ലഭിച്ചിട്ടുണ്ട്. കനേഡിയൻ ഗണിതശാസ്ത്രജ്ഞരായിരുന്നു സിപ്ര സിസിലിയ ക്രീഗർ (Cecilia Krieger 1894 -1974), -നെൽസൺ എവ്ലിൻ (Evelyn Nelson 1943-1987) എന്നിവരുടെ സ്മരണാര്‍ത്ഥം 1995 മുതലാണ് വനിതാഗണിതശാസ്ത്രജ്ഞര്‍ക്കായി ക്രീഗർ -നെൽസൺ പ്രൈസ് നൽകി വരുന്നത്.

സുജാത രാംദൊരൈയെക്കുറിച്ചുള്ള ഡോക്യുമെന്ററി

സുജാത രാംദൊരൈ Tedx – പ്രഭാഷണം


അധികവായന്യ്ക്ക്

  1. https://cms.math.ca/MediaReleases/2020/Krieger-Nelson
  2. http://nobelprizeseries.in/tbis/s-ramdorai

Leave a Reply