സ്വന്തം പാട്ട് മറന്നുപോയ ഒരു പക്ഷി

സ്വന്തം ആവാസ സ്ഥാനം നഷ്ടപ്പെട്ട റീജന്റ് ഹണി ഈറ്റർ സ്വന്തം ഇനത്തിലുള്ള പക്ഷികൾക്കൊപ്പമല്ല മറ്റിനം പക്ഷികൾക്കൊപ്പമാണ് ജീവിക്കുന്നത്. അവയുടെ പാട്ടുകൾ പാടാനാണ് ശ്രമിക്കുന്നത്. സ്വന്തം ശബ്ദം തിരിച്ചറിയാനാവാതെ അസ്തിത്വം നഷ്ടപ്പെടുന്ന പക്ഷികളെ കാത്തിരിക്കുന്നത് വേദനാജനകമായ വംശനാശ ഭീഷണിയാണ്.

പശ്ചിമഘട്ടത്തിൽനിന്നും പുതിയ പ്രാണിവർഗ്ഗം – സാന്ദ്രകോട്ടസ് വിജയകുമാറി – മുങ്ങാങ്കുഴി വണ്ടുകള്‍

സാന്ദ്രകോട്ടസ് വിജയകുമാറി എന്ന പ്രാണിയെ ശാസ്ത്ര ലോകത്തിന് പരിചയപ്പെടുത്തിക്കൊണ്ടുള്ള പ്രബന്ധം വിഖ്യാത ജേണൽ ആയ ജേണൽ ഓഫ് ത്രെട്ടൻഡ് ടാക്സയില്‍ പ്രസിദ്ധീകരിച്ചു.പ്രാണികളുടെയും  ചെറു ജീവികളുടെയും പാരിസ്ഥിതിക പ്രാധാന്യവും അവയേക്കുറിച്ച് അറിയാനുള്ള താത്പര്യവും  സാധാരണക്കാരിലും വിദ്യാർത്ഥികളിലും എത്തിക്കുന്നതിനായി നിരന്തരം പത്രങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും കുറിപ്പുകൾ എഴുതുന്ന പ്രശസ്ത സയൻസ് ജേണലിസ്റ്റും, നാച്വറലിസ്റ്റും ആയ വിജയകുമാർ ബ്ലാത്തൂരിനോടുള്ള ബഹുമാനാർത്ഥമാണ് പുതിയ പ്രാണിക്ക് ‘സാന്ദ്രകോട്ടസ് വിജയകുമാറി’ എന്നാണ് ശാസ്ത്ര നാമം നൽകിയിട്ടുള്ളത്.

മനുഷ്യ ചർമ്മകോശങ്ങളിൽ നിന്നും ഭ്രൂണ സമാന ഘടനകൾ

മനുഷ്യന്റെ ചർമ്മകോശങ്ങളിൽ നിന്നും മനുഷ്യഭ്രൂണങ്ങൾക്ക് സമാനമായ ഘടനകൾ ! ഇതോടെ പരീക്ഷണശാാലയിൽ മനുഷ്യഭ്രൂണങ്ങളും ഭ്രൂണവിത്തുകോശങ്ങളുമൊക്കെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ സംബന്ധിച്ച വിവാദങ്ങൾക്കും തർക്കങ്ങൾക്കും അവസാനമായേക്കും എന്ന പ്രതീക്ഷയിലാണ് ഗവേഷകർ.

കുരുന്നുകൾക്കായി കേരളത്തിലും പാൽബാങ്കുകൾ

കേരളത്തിലെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ഫെബ്രുവരി അഞ്ചിന് ഉദ്‌ഘാടനം ചെയ്യപ്പെട്ടു​.
ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?, എന്താണ് ദാതാവിന് വേണ്ട യോഗ്യതകൾ തുടങ്ങി കാര്യങ്ങൾ വിശദമാക്കുന്ന ലേഖനം.
രക്തദാനം പോലെ മഹത്തരമാണ് മുലപ്പാൽ ദാനവുമെന്ന് സമൂഹം അംഗീകരിക്കുന്ന നല്ല നാളുകൾക്കായി നമുക്ക് കാത്തിരിക്കാം.

യു.എ.ഇ.യുടെ ചൊവ്വാദൗത്യം-ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ

ഹോപ്പിന്റെ സയൻസ് ടീം നയിക്കുന്നത് 80% വനിതാ ശാസ്ത്രജ്ഞർ അടങ്ങുന്ന ടീമാണ്. ഈ ദൗത്യത്തിൽ ആകെമൊത്തം പങ്കെടുത്തത് 34% വനിതകളാണ്. ലോകത്തു മറ്റൊരു ശാസ്ത്ര സാങ്കേതിക ദൗത്യത്തിലും പങ്കെടുത്തിട്ടില്ലാത്ത അത്രയും സ്ത്രീകളാണ് ഈ ചരിത്രവിജയത്തിനു ഇന്ധനം പകർന്നത്.

Close