ആദ്യത്തെ മനുഷ്യനിർമ്മിത ക്വാസി ക്രിസ്റ്റൽ

 

പൂർണ്ണമായും സാധാരണ ക്രിസ്റ്റലുകളുടെ ഘടനയെ അനുകരിക്കാത്തവയാണ് ക്വാസി ക്രിസ്റ്റൽ (quasicrystal) എന്നറിയപ്പെടുന്നത്. സാധാരണ ക്രിസ്റ്റലുകളിലേതുപോലെ ഇവയിൽ ആറ്റങ്ങൾ ക്രമമായി വിന്യസിച്ചിട്ടുണ്ടാകും. എന്നാൽ ഈ വിന്യാസം ആവർത്തിക്കപ്പെടുന്നില്ല എന്നാണ് ഇവയുടെ പ്രത്യേകത. 1980 കളിലാണ് ലാബുകളിൽ നടത്തിയ പരീക്ഷണത്തിൽ നിന്നും ആദ്യമായി ക്വാസി ക്രിസ്റ്റൽ കണ്ടുപിടിച്ചത്. എന്നാൽ ഇതിലും മുൻപ് തന്നെ ഇവ ആകസ്മികമായി സൃഷ്ടിക്കപ്പെട്ടിരുന്നു എന്നു മനസ്സിലാക്കിയത് ഈയിടെയാണ്. 1945 -ൽ നടത്തിയ ലോകത്തിലെ ആദ്യത്തെ ന്യൂക്ലിയാർ പരീക്ഷണത്തിന്റെ ബാക്കിപത്രമായാണ് ഈ ക്വാസി ക്രിസ്റ്റൽ രൂപപ്പെട്ടത് എന്ന് പുതിയ ഗവേഷണങ്ങൾ തെളിയിക്കുന്നു. ന്യൂ മെക്സിക്കോയിലെ മരുഭൂമിയിൽ നടത്തിയ 1945 ലെ ഈ ദൗ ത്യത്തിന് ട്രിനിറ്റി എന്നായിരുന്നു പേര് കൊടുത്തത്. അന്നത്തെ പരീക്ഷണഫലമായി രൂപംകൊണ്ട് മനുഷ്യ-നിർ മ്മിതമായ ആദ്യത്തെ ക്വാസി ക്രിസ്റ്റൽ തിരിച്ചറിഞ്ഞത് അടുത്ത കാലത്താണ്.

അമേരിക്കൻ ഭൌതികശാസ്ത്രജ്ഞനായ നോറിസ് ബ്രാഡ്ബറി ട്രിനിറ്റി ആറ്റംബോംബ് ടെസ്റ്റ് ടവറിൽ – 1945 ജൂലെ 16 ലെ ചിത്രം Source: © Science Photo Library U

ട്രിനിറ്റി പരീക്ഷണത്തിൽ നിന്നു ണ്ടായത് എന്നയാർത്ഥത്തിൽ ട്രിനിറ്റായിറ്റ് (Trinitite) എന്ന പേരാണ് ഈ ക്വാസി ക്രിസ്റ്റലിന് നൽകിയിരിക്കുന്ന ത്. സ്ഥലനാമം വെച്ചു അലമൊഗോർഡൊ ഗ്ലാസ് (Alamogordo glass) എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. ചുറ്റുമുള്ള മണലും, കോപ്പർ വയറുകളും പരീക്ഷണ ടവറും കൂടി ചേർന്നാണ് ഗ്ലാസ്സ് പോലെയുള്ള ട്രിനിറ്റായിറ്റ് രൂപം കൊണ്ടത്. സ്വാഭാവികമായി ഭൂമിയിൽ കാണപ്പെടാത്തത്ര കൂടുതൽ താപനിലയിലും മർദ്ദത്തിലുമാണ് ക്വാസി ക്രിസ്റ്റലുകൾ രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് ന്യൂക്ലിയർ സ്ഫോടനത്തിന്റെ ഫലമായി ഇവ രൂപപ്പെടുന്നത്.

ക്വാസി ക്രിസ്റ്റഞ അടങ്ങിയ ഒരു സെന്റിമീറ്റർ നീളമുള്ള ട്രിനിറ്റൈറ്റ് സാമ്പിൾ © Luca Bindi and Paul J Steinhardt

പ്രകൃതിദത്തമായി കാണപ്പെടുന്ന ക്വാസി ക്രിസ്റ്റലുകളെ പോലെ ഇവ നശിച്ചു പോകുന്നില്ല എന്നാണ് അടുത്ത കാലത്തെ ഈ കണ്ടുപിടിത്തം മനസ്സിലാക്കിത്തരുന്നത്. ഉൽക്കകളിലാണ് സ്വാഭാവികമായി ഇവ കാണ പ്പെടുന്നത്. റേഡിയോ ആക്റ്റീവ് അവശിഷ്ടങ്ങളിൽ നിന്നും ചുറ്റുമുള്ള അന്തരീക്ഷത്തിലെ വാതകങ്ങളിൽ നിന്നുമൊക്കെയാണ് സാധാരണ ആണവായുധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നത്. ക്വാസി  ക്രിസ്റ്റലുകൾക്കും ഇത്തരത്തിലുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ കഴിഞ്ഞേക്കും.


ആദ്യത്തെ മനുഷ്യനിർമ്മിത ക്വാസി ക്രിസ്റ്റൽ – വീഡിയോ കാണാം


എഴുത്ത് : ഡോ.ദീപ കെ.ജി

അധികവായനയ്ക്ക്

  1. https://www.pnas.org/content/118/22/e2101350118

Leave a Reply