വീണ്ടും വളരുന്ന പല്ല്
മെച്ചപ്പെടുത്തിയ BMP സിഗ്നലിംഗ് വഴി പല്ലിന്റെ പുനരുജ്ജീവനത്തിനുള്ള ആന്റി-യുഎസ്എജി-1 തെറാപ്പി സഹായകമാണെന്നാണ് കണ്ടെത്തൽ.
ചൊവ്വയൊന്നു കുലുങ്ങി
ചൊവ്വയൊന്നു കുലുങ്ങി. അതും ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ കുലുക്കം. മാഗ്നിറ്റ്യൂഡ് 5 ആണ് മേയ് 4 നുണ്ടായ കുലുക്കത്തിന്റെ തീവ്രത.
2022 അടിസ്ഥാനശാസ്ത്രങ്ങളുടെ അന്താരാഷ്ട്ര വർഷം
2022 അടിസ്ഥാനശാസ്ത്രങ്ങളുടെ അന്താരാഷ്ട്ര വർഷം. വിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിച്ചും പാരിസ്ഥിതിക ആഘാതങ്ങൾ കുറച്ചും നമുക്ക് ആഘോഷമാക്കാം
ആദ്യ വനിതയെ ചന്ദ്രനിലെത്തിക്കാൻ നാസയുടെ മെഗാമൂൺ റോക്കറ്റ്
2024-ഓടെ ആദ്യ വനിതയെയും വെള്ളക്കാരനല്ലാത്ത ആദ്യ ബഹിരാകാശ സഞ്ചാരിയെയും ചന്ദ്രനിലേക്കെത്തിക്കാനുള്ള പദ്ധതിയായ ആർട്ടെമിസ് (Artemis) മിഷന്റെ ഭാഗമായാണ് നാസയുടെ മെഗാമൂൺ റോക്കറ്റിന്റെ വിക്ഷേപണം.
പ്രതീക്ഷ ഉയർത്തി ന്യൂക്ലിയർ ഫ്യൂഷൻ പരീക്ഷണം
ന്യൂക്ലിയർ ഫ്യൂഷൻ വഴിയുള്ള സുരക്ഷിതമായ ഊർജ ഉത്പാദനമെന്ന ദീർഘകാല സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. ഓക്സ്ഫോർഡിന് സമീപമുള്ള ജോയിന്റ് യൂറോപ്യൻ ടോറസിലെ (Joint European Torus – JET) റിയാക്ടറിൽ നടത്തിയ ഫ്യൂഷൻ പരീക്ഷണത്തിൽ അഞ്ച് സെക്കൻഡിനുള്ളിൽ 59 മെഗാ ജൂൾസ് ഊർജമാണ് ഉത്പാദിപ്പിച്ചത്.
ചെടികളിൽ നിന്നും ലോഹത്തിന്റെ കാഠിന്യമുളള സംയുക്തം
ഓരോ വർഷവും 100 കോടി ടണ്ണിലധികം സെല്ലുലോസ് സസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും പേപ്പറും തുണിത്തരങ്ങളും നിർമിക്കാനാണ് ഉപയോഗിക്കുന്നത്. എന്നാൽ MIT ഗവേഷകർ അടുത്തിടെ സെല്ലുലോസ് ചേർത്തു വളരെയേറെ ദൃഢതയും കാഠിന്യവുമുള്ള പുതിയതരം സംയുക്തം രൂപപ്പെടുത്തിയിരിക്കുകയാണ്.
ഇന്ത്യൻ ജീവശാസ്ത്രജ്ഞൻ പ്രൊഫ.എം.വിജയൻ അന്തരിച്ചു
ഇന്ത്യൻ സ്ട്രക്ചറൽ ബയോളജിസ്റ്റ് എം. വിജയൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഇന്ത്യയിൽ ബയോളജിക്കൽ മാക്രോമോളികുലാർ ക്രിസ്റ്റലോഗ്രാഫി എന്ന മേഖലക്ക് നേതൃത്വം നല്കിയ ശാസ്ത്രജ്ഞനായിരുന്നു മലയാളിയായ പ്രൊഫ.എം.വിജയൻ.
BA.2.12.1 എന്ന പുതിയ ഒമിക്രോൺ ഉപവിഭാഗത്തെക്കുറിച്ച് നമുക്കെന്തറിയാം?
കൂടുതൽ മ്യൂട്ടേഷനുകളുള്ള ഒമിക്രൊൺ ഉപവിഭാഗങ്ങൾ ലോകമെമ്പാടും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ, ഒരു ഉപവിഭാഗം വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ കൂടുതലായി വേഗത്തിൽ വ്യാപിക്കുന്നതായി കാണുന്നു. ഒമൈക്രോണിന്റെ ആദ്യകാലങ്ങളിൽ രണ്ടു വകഭേദങ്ങൾ BA.1, BA.2 എന്നിവ രൂപപ്പെട്ടു., രണ്ടാമത്തേത് ലോകമെമ്പാടും വ്യാപിച്ചു.