നൊബേൽ പുരസ്കാരം 2022 – പ്രഖ്യാപനം ഒക്ടോബർ 3 മുതൽ
ഈ വർഷത്തെ നൊബേൽ സമ്മാന പ്രഖ്യാപനങ്ങൾ ഒക്ടോബർ 3 മുതൽ 10 വരെ നടക്കും. ലൂക്കയിൽ തത്സമയം കാണാം. ശാസ്ത്ര നൊബേലുകളുടെ പ്രഖ്യാപന ശേഷം ലൂക്കയിൽ വിശദമായ ലേഖനവും LUCA TALK അവതരണവും ഉണ്ടായിരിക്കുന്നതാണ്
ശാസ്‌ത്രലോകം പറയുന്നു ; അംഗീകാരങ്ങൾ ഔദാര്യമല്ല
കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾ നൽകി വന്നിരുന്ന ശാസ്‌ത്രപുരസ്‌കാരങ്ങളിൽ നൂറോളം പുരസ്‌കാരങ്ങളും എഡ്‌വോമെന്റുകളും നിർത്തലാക്കി.
IC 5332 ഗാലക്സിയുടെ ചിത്രവുമായി വെബ്ബ് ടെലിസ്കോപ്പ്
ഇത്തവണ ഒരു ഗാലക്സിയുടെ ചിത്രവുമായിട്ടാണ് വെബ്ബിന്റെ വരവ്. IC 5332 എന്ന ഗാലക്സിയുടെ ഇൻഫ്രാറെഡ് ചിത്രം. ഹബിൾ ടെലിസ്കോപ്പ് ഈ ഗാലക്സിയുടെ ഫോട്ടോ മുൻപ് പകർത്തിയിട്ടുണ്ട്. അൾട്രാവൈലറ്റിലും ദൃശ്യപ്രകാശത്തിലും ഉള്ള ചിത്രമായിരുന്നു അന്നു പകർത്തിയത്.
ഛിന്നഗ്രഹത്തെ വഴിതിരിച്ചു വിട്ടതെങ്ങനെ ?
ഡിഡിമോസ് എന്നൊരു ഛിന്നഗ്രഹമുണ്ട്. ചെറുതാണ്. പക്ഷേ അതിനും ഒരു ഉപഗ്രഹമുണ്ട്. ഉപഗ്രഹഛിന്നഗ്രഹമായ ഡൈമോർഫോസ്. ഭൂമിയിൽനിന്ന് അയക്കുന്ന ഒരു പേടകത്തെ ഇടിച്ചിറക്കി ഡൈമോർഫിസിന്റെ സഞ്ചാരപാതയ്ക്ക് മാറ്റമുണ്ടാക്കുക. അതെ, ഇതാദ്യമായി ഒരു ബഹിരാകാശവസ്തുവിന്റെ പാതയെ ബോധപൂർവം നാം തിരിച്ചുവിട്ടിരിക്കുകയാണ്. നാസയുടെ ഡാർട്ട് (Double Asteroid Redirection Test (DART)) ദൗത്യത്തെക്കുറിച്ച് വായിക്കാം
ഭൂമിയിലെത്ര ഉറുമ്പുകളുണ്ട് ?
അസാദ്ധ്യമാണെങ്കിലും ചില സയന്റിസ്റ്റുകള്‍ക്ക് അങ്ങിനെയൊരാഗ്രഹം ജനിച്ചു. എണ്ണാന്‍ പോയില്ല, എന്നാലവര്‍ ഉറുമ്പിനേക്കുറിച്ച് ലോകത്ത് ലഭ്യമായിരുന്ന 489 പഠനങ്ങളെ വിലയിരുത്തി. അവര്‍ ചെന്നെത്തിയത് ഇമ്മിണി വലിയൊരു സംഖ്യയിലാണ്. ആര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത ഒന്ന്- ഏകദേശം 20 ക്വാഡ്രില്യണ്‍. അഥവാ 20,000 ട്രില്യണ്‍, എന്നുവച്ചാല്‍ 20 കഴിഞ്ഞ് പതിനഞ്ച് പൂജ്യങ്ങള്‍ : 20,000,000,000,000,000. !!!
പ്രഥമ കിംബർലി പുരസ്കാരം ജെന്നിഫർ ഡൗഡ്നയ്ക്ക്
CRISPR/Cas9 സിസ്റ്റങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് തന്മാത്രാതല ഉൾക്കാഴ്ച നൽകിയ കണ്ടെത്തലുകൾക്കാണ് പുരസ്കാരം
അത്ര നിശ്ശബ്ദമല്ലാത്ത ‘നിശ്ശബ്ദ’ ജനിതക വ്യതിയാനങ്ങൾ
“നിശബ്ദ” മ്യൂട്ടേഷനുകൾ മുമ്പ് കരുതിയിരുന്നതുപോലെ അത്ര ‘നിശബ്ദ’മല്ലെന്നാണ് പുതിയ ചില പഠനങ്ങൾ നൽകുന്ന സൂചന. ഡോ.പ്രസാദ് അലക്സ് എഴുതുന്നു…
ജൈവ പ്ലാസ്റ്റിക്കിന് ഇനി പുനർജന്മം
വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ജൈവപ്ലാസ്റ്റിക്കുകളിലൊന്നാണ് പോളി ലാക്റ്റിക് ആസിഡ് എന്ന PLA. PLA യെ നേരിട്ട് 3D പ്രിന്റിംഗ് റെസിൻ ആക്കാനുള്ള പുതിയ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൌഹൃദവുമായ മാർഗ്ഗം കണ്ടെത്തിയിരിക്കുകയാണ് വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം.