മുറിക്കകം തണുപ്പിക്കാൻ അൾട്രാവൈറ്റ് പെയിന്റ്
യുഎസിലെ പെർഡ്യൂ സർവ്വകലാശാലയിൽ പുതിയതായി വികസിപ്പിച്ചെടുത്ത പെയിന്റ് 98% സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതായി കണ്ടെത്തി. ഇത് എയർ കണ്ടീഷനിംഗിന്റെ ആവശ്യകത കുറയ്ക്കുകയും തന്മൂലം അവ ഉൽപാദിപ്പിക്കുന്ന കാർബണിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. സൗന്ദര്യ വർദ്ധക വസ്തുക്കളിലും പേപ്പറിലും കണ്ടുവരുന്ന ബേരിയം സൾഫേറ്റ് സംയുക്തം ആണ് പെയിന്റിന്റെ അടിസ്ഥാന ഘടകം.
ചൊവ്വയിൽ പത്തുമിനിറ്റ് ഓക്സിജൻ ശ്വസിക്കാം!
ഒരു മനുഷ്യന് 10 മിനിറ്റ് ശ്വസിക്കാനുള്ള ഓക്സിജൻ ചൊവ്വയിൽ നിർമ്മിച്ച് പേഴ്സിവിയറൻസ്!
പ്രപഞ്ചബലങ്ങളിലൊരു അഞ്ചാമന്‍?
ഇപ്പോള്‍ പ്രകൃതിയില്‍ അഞ്ചാമതൊരു അടിസ്ഥാനബലത്തിന്റെ സാദ്ധ്യത കണ്ടെത്തി എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അമേരിക്കയിലെ ചിക്കാഗോയ്ക്ക് സമീപമുള്ള ഫെര്‍മിലാബിൽ നടത്തിയ പരീക്ഷണങ്ങളുടെ ആദ്യഫലങ്ങളാണ് ഈ കണ്ടെത്തലില്‍ ചെന്നെത്തിയത്.
മുവോൺ g -2 വ്യതിചലനം- ഒരു വിശദീകരണം
മുവോൺ g -2 വ്യതിചലനം- ഒരു കാർട്ടൂൺ വിശദീകരണം
ചൊവ്വയിലെ ചിലന്തികള്‍
ചൊവ്വയുടെ ഉപരിതലത്തിലെ ഈ അടയാളങ്ങള്‍ 2003ല്‍ തന്നെ നാസ കണ്ടെത്തിയിരുന്നു. എന്നാല്‍ നാസയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹമാണ് 2018 ജൂലൈയില്‍ ഈ എട്ടുകാലിക്കൂട്ടങ്ങളുടെ ചിത്രം എടുത്തത്. കണ്ടാല്‍ എട്ടുകാലികള്‍ ഇഴഞ്ഞുനീങ്ങുന്നതാണോ എന്നു തോന്നിപ്പോകും. ഓരോന്നിനും ഏകദേശം ഒരു കിലോമീറ്റര്‍ വരെ നീളമുണ്ട്. ചൊവ്വയുടെ ദക്ഷിണധ്രുവപ്രദേശത്താണ് ഇത് കണ്ടത്. ഈയിടെയാണ് ഇവയുടെ യാഥാര്‍ത്ഥ്യം ശാസ്ത്രം കണ്ടെത്തിയത്.
രാകേഷ് ശർമ: ബഹിരാകാശത്തുനിന്ന് ഇന്ത്യയെ കണ്ടയാൾ
ബഹിരാകാശത്തെത്തിയ പ്രഥമ ഇന്ത്യക്കാരനും, ഏക ഇന്ത്യക്കാരനും ആണ് രാകേഷ് ശർമ.
സ്വന്തം പാട്ട് മറന്നുപോയ ഒരു പക്ഷി
സ്വന്തം ആവാസ സ്ഥാനം നഷ്ടപ്പെട്ട റീജന്റ് ഹണി ഈറ്റർ സ്വന്തം ഇനത്തിലുള്ള പക്ഷികൾക്കൊപ്പമല്ല മറ്റിനം പക്ഷികൾക്കൊപ്പമാണ് ജീവിക്കുന്നത്. അവയുടെ പാട്ടുകൾ പാടാനാണ് ശ്രമിക്കുന്നത്. സ്വന്തം ശബ്ദം തിരിച്ചറിയാനാവാതെ അസ്തിത്വം നഷ്ടപ്പെടുന്ന പക്ഷികളെ കാത്തിരിക്കുന്നത് വേദനാജനകമായ വംശനാശ ഭീഷണിയാണ്.
പശ്ചിമഘട്ടത്തിൽനിന്നും പുതിയ പ്രാണിവർഗ്ഗം – സാന്ദ്രകോട്ടസ് വിജയകുമാറി – മുങ്ങാങ്കുഴി വണ്ടുകള്‍
സാന്ദ്രകോട്ടസ് വിജയകുമാറി എന്ന പ്രാണിയെ ശാസ്ത്ര ലോകത്തിന് പരിചയപ്പെടുത്തിക്കൊണ്ടുള്ള പ്രബന്ധം വിഖ്യാത ജേണൽ ആയ ജേണൽ ഓഫ് ത്രെട്ടൻഡ് ടാക്സയില്‍ പ്രസിദ്ധീകരിച്ചു.പ്രാണികളുടെയും ചെറു ജീവികളുടെയും പാരിസ്ഥിതിക പ്രാധാന്യവും അവയേക്കുറിച്ച് അറിയാനുള്ള താത്പര്യവും സാധാരണക്കാരിലും വിദ്യാർത്ഥികളിലും എത്തിക്കുന്നതിനായി നിരന്തരം പത്രങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും കുറിപ്പുകൾ എഴുതുന്ന പ്രശസ്ത സയൻസ് ജേണലിസ്റ്റും, നാച്വറലിസ്റ്റും ആയ വിജയകുമാർ ബ്ലാത്തൂരിനോടുള്ള ബഹുമാനാർത്ഥമാണ് പുതിയ പ്രാണിക്ക് ‘സാന്ദ്രകോട്ടസ് വിജയകുമാറി’ എന്നാണ് ശാസ്ത്ര നാമം നൽകിയിട്ടുള്ളത്.