തൊട്ടേ, തൊട്ടേ… ഒസിരിസ് റെക്സ് ബെനുവിനെ തൊട്ടേ…

ഒസിരിസ്-റെക്സ് അതിന്റെ പ്രധാന ദൗത്യം നടത്തിയിരിക്കുന്നു. ബെനുവിനെ തൊട്ട് ബെനുവിൽനിന്ന് കുറച്ച് ആദിമപദാർത്ഥങ്ങൾ ശേഖരിക്കുക! ടച്ച് ആന്റ് ഗോ ((Touch-And-Go) എന്നായിരുന്നു ഓക്ടോബർ 20ന് നടന്ന ഈ ഇവന്റിന്റെ പേര്.

ഒക്ടോബർ 13 – ചൊവ്വയ്ക്ക് പൗർണ്ണമി

ചൊവ്വ ഇപ്പോൾ ഭൂമിയോട് അടുത്തുകൂടിയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. 2020 ഒക്ടോബര്‍ 6നായിരുന്നു അത് ഭൂമിയോട് ഏറ്റവും അടുത്തുണ്ടായിരുന്നത്. ഒക്ടോബർ 13ന് ചൊവ്വ വിയുതിൽ എത്തും. ഈ രണ്ടു കാരണങ്ങളാൽ ഈ സമയത്ത് ചൊവ്വയെ സാധാരണയിലും കൂടിയ വലുപ്പത്തിൽ കാണാനാകും.

കര്‍ഷകര്‍ക്ക് വേണ്ടാത്ത കാര്‍ഷിക പരിഷ്കരണബില്ലുകള്‍!

ഇന്ത്യയുടെ ഭാഗധേയങ്ങള്‍- ദാരിദ്ര്യവും, വികസനവും,  സമൃദ്ധിയുമൊക്കെ കൃഷിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആത്മനിര്‍ഭര്‍ഭാരത് പാക്കേജിന്റെ ഭാഗമായി  കൊണ്ടുവന്ന ഫാം ബില്ലുകള്‍ കാര്‍ഷിക മേഖലക്ക് ഉത്തേജനം നല്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ സംശയത്തോടെയാണ് കര്‍ഷകരും കര്‍ഷക തൊഴിലാളികളും വീക്ഷിക്കുന്നത്.

ഹെപ്പറ്റൈറ്റിസ്-സി വൈറസ് കണ്ടെത്തിയതിന് വൈദ്യശാസ്ത്ര നൊബേൽ

സിറോസിസിനും കരൾ ക്യാൻസറിനും കാരണമാകുന്ന പ്രധാന ആഗോള ആരോഗ്യ പ്രശ്‌നമായ രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്-സിക്കെതിരായ പോരാട്ടത്തിൽ നിർണ്ണായക സംഭാവന നൽകിയ മൂന്ന് ശാസ്ത്രജ്ഞർക്കാണ് ഈ വർഷത്തെ നൊബേൽ സമ്മാനം നൽകുന്നത്.

സയന്റിഫിക്ക് അമേരിക്കൻ 175 വർഷത്തെ നിഷ്പക്ഷത വെടിയുന്നു

സയന്റിഫിക്ക് അമേരിക്കൻ മാസിക അതിന്റെ 175 വർഷത്തെ ചരിത്രത്തിൽ ആദ്യമായി അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. വരുന്ന നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈദനു (Joe Biden) വോട്ട് ചെയ്യണം എന്നാണു അവർ ശാസ്ത്രസമൂഹത്തിനു നൽകിയിരിക്കുന്ന ആഹ്വാനം.

ജനിതകമാറ്റം വരുത്തിയ കൊതുകുകൾ

വർഷംതോറും കൊതുകുമൂലമുണ്ടാകുന്ന രോഗങ്ങൾ കൊണ്ട് ഏഴുലക്ഷം മനുഷ്യരാണ് കൊല്ലപ്പെടുന്നത്. ഡെങ്കി, സിക്ക, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കാൻ ഫ്ലോറിഡയിൽ ഒരു പരീക്ഷണം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അവിടെ ജനിതകമാറ്റം വരുത്തിയ 75 കോടി കൊതുകുകളെ പുറത്തുവിടാൻ പോകുകയാണ്. 

Close