17 വർഷത്തിന് ശേഷം അമേരിക്കയിൽ വിരിഞ്ഞിറങ്ങുന്ന ചീവീടുകൾ

വലിയ കൂട്ടങ്ങളായി ചീവീടുകൾ പുറത്തുവരാനൊരുങ്ങുകയാണ് അമേരിക്കയിൽ. ആദ്യമായൊന്നുമല്ല, കോടിക്കണക്കിനുവർഷങ്ങളായുള്ള ഒരു സ്ഥിരപ്രതിഭാസമാണ് ഇത്, എന്നാലും ഇവയുണ്ടാക്കുന്ന കൗതുകം ഒട്ടനവധിയാണ്.

വലയസൂര്യഗ്രഹണം 2021 ജൂൺ 10 – തത്സമയം കാണാം

ഉദയ സൂര്യൻ വലയ സൂര്യനായി പ്രത്യക്ഷപ്പെടുന്ന അപൂർവ്വമായ ഈ കാഴ്ച, താരതമ്യേനെ ജനവാസം കുറഞ്ഞ, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള വടക്കുകിഴക്കൻ അമേരിക്കയിലും കാനഡയിലും ഗ്രീൻലാന്റ്, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും ദൃശ്യമാകും. ഈ ഗ്രഹണത്തിന്റെ പാതയിൽ ഇന്ത്യ ഇല്ലാത്തതിനാൽ നമുക്ക് ഇത് നേരിട്ട് കാണാൻ കഴിയുന്നില്ല.

ഭൗമോപരിതലത്തിൽ എത്തുന്ന സൂര്യപ്രകാശം മങ്ങിയാൽ …?

ഭൂമോപരിതലത്തിൽ എത്തുന്ന സൂര്യപ്രകാശം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെത്തുന്ന സൌരോർജ്ജത്തിന്റെ വ്യതിയാനം പാരിസ്ഥിതിക-സാമൂഹിക-സാമ്പത്തിക മേഖലകളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. എന്താണ് ഈ പ്രകാശം മങ്ങലിന് കാരണം ?

ജപ്പാനിലെ ഹൈഡ്രജൻ ഒളിമ്പിക്‌സ്

ഫോസിൽ ഇന്ധനങ്ങളിന്മേലുള്ള ആശ്രയത്വവും കാർബൺ ഉത്സർജനവും പരമാവധി ഒഴിവാക്കി, ഹൈഡ്രജൻ എന്ന അക്ഷയ ഊർജ സ്രോതസ്സിന്റെ പ്രസക്തിയും സാധ്യതകളും ഈ ഒളിമ്പിക്സിൽ ലോകത്തിനു മുന്നിൽ തുറന്നു കാണിച്ച് ഒരു “ഹൈഡ്രജൻ സമൂഹ”ത്തിന്റെ പുതിയ മാതൃകയാവാൻ ഒരുങ്ങുകയാണ്  ജാപ്പനീസ് സർക്കാർ. ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ഉദ്യമം എന്നതും ശ്രദ്ധേയം.

ഒസിരിസ്-റെക്സ് തിരികെ ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി!

ബെന്നു എന്ന ഛിന്നഗ്രഹത്തിലിറങ്ങി ചരിത്രം സൃഷ്ടിച്ച ഒസിരിസ്-റെക്സ് എന്ന പേടകം തന്റെ മടക്കയാത്ര ആരംഭിച്ചു. മേയ് 11 രാവിലെ ഇന്ത്യൻ സമയം 1.53നായിരുന്നു ഈ വിടപറയൽ. വെറുതേ പോരലല്ല, മറിച്ച് ഛിന്നഗ്രഹത്തിൽനിന്നുള്ള മണ്ണുമായിട്ടാണ് മടക്കം.

ഇന്ത്യയിലെ കോവിഡ് അടിയന്തിരാവസ്ഥ -ലാൻസെറ്റ് എഡിറ്റോറിയൽ

ഇന്ത്യൻ സർക്കാർ കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ ഗുരുതരമായ വീഴ്ച്ച വരുത്തിയതിനെ രൂക്ഷമായി ഭാഷയിൽ വിമർശിച്ചുകൊണ്ട് അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റ് 2021 മെയ് 8ാം തിയ്യതി പ്രസിദ്ധീകരിച്ച എഡിറ്റോറിയലിന്റെ മലയാള പരിഭാഷ വായിക്കാം..

മുറിക്കകം തണുപ്പിക്കാൻ അൾട്രാവൈറ്റ് പെയിന്റ് 

യുഎസിലെ പെർഡ്യൂ സർവ്വകലാശാലയിൽ പുതിയതായി വികസിപ്പിച്ചെടുത്ത പെയിന്റ് 98% സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതായി കണ്ടെത്തി. ഇത് എയർ കണ്ടീഷനിംഗിന്റെ ആവശ്യകത കുറയ്ക്കുകയും തന്മൂലം അവ ഉൽപാദിപ്പിക്കുന്ന കാർബണിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. സൗന്ദര്യ വർദ്ധക വസ്തുക്കളിലും പേപ്പറിലും കണ്ടുവരുന്ന ബേരിയം സൾഫേറ്റ് സംയുക്തം ആണ് പെയിന്റിന്റെ അടിസ്ഥാന ഘടകം.

Close