കാലാവസ്ഥാവ്യതിയാനം – അമേരിക്ക കോടതികയറുന്നു
കാലാവസ്ഥാവ്യതിയാനത്തിന് ഇടയാക്കിയത് യു.എസ്. ഗവണ്മെന്റിന്റെ നടപടികളാണെന്നും അതുകാരണം പുതിയ തലമുറയുടെ ജീവനും സ്വാതന്ത്ര്യത്തിനും സമ്പത്തിനും ഉള്ള ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിച്ചിരിക്കുകയാണെന്നും അടിസ്ഥാനപരമായ പൊതുജനവിശ്വാസം തകര്‍ത്തിരിക്കുകയുമാണെന്ന് വാദിച്ചുകൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ വാദിഭാഗത്തെ ഒരു പ്രധാന സാക്ഷിയായി വന്ന ജെയിംസ് ഗുസ്താവ് സ്പെത്ത് കോടതയിലവതരിപ്പിച്ച വാദമുഖങ്ങളെല്ലാം ഒരു പുസ്തകമായി ഈ അടുത്തകാലത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു. “അവര്‍ക്കറിയാമായിരുന്നു: കാലാവസ്ഥാപ്രതിസന്ധി ഉണ്ടാകുന്നതില്‍ അമ്പതുകൊല്ലത്തെ യു.എസ്.ഫെഡറല്‍ ഗവണ്മെന്റിന്റെ പങ്ക്” എന്നാണതിന്റെ പേര്.
കോഡ് റെഡ് മുന്നറിയിപ്പുമായി യു.എൻ കാലാവസ്ഥാ വ്യതിയാന റിപ്പോർട്ട്
വരും പതിറ്റാണ്ടുകളിൽ മാരകമായ ചൂട് തരംഗങ്ങൾ, ഭീമാകാരമായ ചുഴലിക്കാറ്റുകൾ, കാട്ടുതീ തുടങ്ങിയുള്ള ദുരന്തങ്ങൾ കൂടുതൽ കഠിനമാകും എന്നാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
ചൊവ്വയുടെ ഉൾവശത്തിന്റെ ഘടന രേഖപ്പെടുത്തി
ചൊവ്വയുടെ ഉൾവശത്തിന്റെ ഘടന രേഖപ്പെടുത്തുന്നതിൽ നാസ വിജയിച്ചിരിക്കുന്നു. 2018-ൽ ചൊവ്വയിലെത്തിച്ച ഇൻ സൈറ്റ് ലാൻഡർ (Insight lander) ഉപയോഗിച്ചുള്ള പഠനത്തിന്റെ ഫലമായാണ് ഈ ചുവന്ന ഗ്രഹത്തിന്റെ അദൃശ്യമായ അന്തർഭാഗങ്ങളെ അറിയാൻ സാധിച്ചത്.
കടൽ വെള്ളം 99.9 % ശുദ്ധീകരിക്കുന്ന മെംബ്രേയ്ൻ
ഈ സംയുക്തം കൊണ്ട് ഉണ്ടാക്കിയ നാനോഫൈബറുകളുടെ ഉപരിതലം ശുദ്ധീകരണത്തിന്റെ ക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു. ചതുരശ്ര മീറ്ററിന് ഒരുമണിക്കൂറിൽ 14.5 ലിറ്റർ (14.5 L/mº2h) എന്ന തോതിൽ വളരെ വേഗത്തിൽ തന്നെ 99.99% ഉപ്പും ഈ നാനോമെംബ്രൈൻ ഉപയോഗിച്ച് നീക്കം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
ആൽബർട്ട് ബാൻഡുറ – എക്കാലത്തെയും മികച്ച മനഃശാസ്ത്ര ഗവേഷകൻ
സാമൂഹ്യ പരിഷ്കരണത്തിനും മനുഷ്യരാശിയുടെ നന്മയ്ക്കും മനശാസ്ത്ര ഗവേഷണത്തെ ഉപയോഗപ്പെടുത്താനും, അതിന് ശാസ്ത്രത്തിന്റെ രീതി കൃത്യമായി പ്രയോഗിക്കാനും നടത്തിയ ശ്രമങ്ങളാണ് ഒരു പക്ഷേ പ്രൊഫസർ ആൽബർട്ട് ബാൻഡുറയെ എക്കാലത്തെയും മികച്ച മനഃശാസ്ത്ര ഗവേഷകരിൽ ഒരാളാക്കി മാറ്റുന്നത്.
ലോകത്തെ മൂന്നാമത്തെ വലിയ വജ്രം
ആഫ്രിക്കയിലെ ഏറ്റവും വലിയ വജ്ര ഉത്പാദക രാജ്യമായ ബോട്സ്വാനയിൽ നിന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ വജ്രം ഖനനം ചെയ്തെടുത്തിരിക്കുകയാണ്. 1,098 കാരറ്റ് ആണ് ഈ വ്രജത്തിന്റെ തൂക്കം. 73 മിമീ നീളവും 52 മിമീ വീതിയും 27 മിമീ കനവുമാണ് ഈ വ്രജത്തിന്.
സ്റ്റീവൻ വെയ്ൻബെർഗ് അന്തരിച്ചു.
പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീവൻ വെയ്ൻബെർഗ് (Steven Weinberg, 1933- 2021) ജൂലൈ 24-ന് അന്തരിച്ചു. ഭൗതിക ശാസ്ത്രത്തിലെ പ്രസിദ്ധമായ ഏകീകൃത ഫീൽഡ് സിദ്ധാന്തത്തിന്റെ (Unified field theory) ഉപജ്ഞാതാക്കളിലൊരാളാണ്.
ആദ്യത്തെ മനുഷ്യനിർമ്മിത ക്വാസി ക്രിസ്റ്റൽ
1945 -ൽ നടത്തിയ ലോകത്തിലെ ആദ്യത്തെ ന്യൂക്ലിയാർ പരീക്ഷണത്തിന്റെ ബാക്കിപത്രമായാണ് ഈ ക്വാസി ക്രിസ്റ്റൽ രൂപപ്പെട്ടത് എന്ന് പുതിയ ഗവേഷണങ്ങൾ തെളിയിക്കുന്നു.