2017 സെപ്തംബറിലെ ആകാശം

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രസമൂഹം, തലയ്ക്കുമുകളില്‍ തിരുവാതിരയും ശനിയും, സന്ധ്യയ്ക്ക് അസ്തമിക്കുന്ന വ്യാഴം ഇവയൊക്കെയാണ് 2017 സെപ്തംബര്‍ മാസത്തെ ആകാശ വിശേഷങ്ങള്‍. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്.

ബ്ലൂ വെയിൽ ഗെയിമും നിറം പിടിപ്പിച്ച കഥകളും പിന്നെ പാവം നമ്മളും …

കേട്ടു കേൾവികളും ഊഹാപോഹങ്ങളുമല്ലാതെ ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു കളി ഉണ്ടെന്ന് വസ്തുതാപരമായി തെളിയിക്കാൻ ഇതുവരെ ലോകത്ത് ഒരു അന്വേഷണ ഏജൻസികൾക്കും കഴിഞ്ഞിട്ടില്ല. നമ്മുടെ നാട്ടിലെ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് മുൻപ് ഇത്തരമൊരു കളി ഉണ്ടെന്ന് ആദ്യമായി ലോകത്തെ അറിയിച്ചത് ആരാണെന്നും ആ വാർത്ത എന്തെന്നും എങ്ങിനെ വന്നു എന്നുമെല്ലാം തീർച്ചയായും അറിയേണ്ടതുണ്ട്

ബുദ്ധമയൂരി എന്ന പൂമ്പാറ്റ സുന്ദരി

മുള്ളിലവ് അഥവാ മുള്ളുമുരിക്ക് എന്ന, പ്രത്യക്ഷത്തില്‍ ഉപയോഗമൊന്നുമില്ലന്ന് നമ്മള്‍ കരുതുന്ന മരവും ബുദ്ധമയൂരി എന്ന ചിത്രശവഭവും തമ്മിലുള്ള ബന്ധം അതി ദൃഢമാണ്. ഈ മരത്തിന്റെ അഭാവം ബുദ്ധമയൂരിയുടെ അതിജീവനത്തെ സാരമായി ബാധിക്കുന്നു.

ടയര്‍ മാലിന്യം – പ്രതിസന്ധിയും പരിഹാരവും

ഇംഗ്ലണ്ടിലെ വെയില്‍സിലുള്ള ഹെയോപ്പിലെ ഉപയോഗിച്ചശേഷം ഉപേക്ഷിച്ച്‌ കൂട്ടിയിട്ട ഒരുകോടി ടയറുകളുടെ കൂമ്പാരത്തിന്‌ 1989 -ല്‍ ആരോ തീയിടുമ്പോള്‍ സംഭവം ചരിത്രത്തിന്റെ ഭാഗമാവുകയാണെന്ന് ആര്‍ക്കും തോന്നിയിരുന്നില്ല. 15 വര്‍ഷത്തിനുശേഷം 2004 -ല്‍ ആണ്‌ ആ തീയണയ്‌ക്കാന്‍ സാധിക്കുന്നത്‌ എന്നറിയുമ്പോഴേ ആ തീപിടുത്തത്തിന്റെ വ്യാപ്തി എത്രയായിരുന്നുവെന്ന് ഊഹിക്കാനെങ്കിലും ആകുകയുള്ളൂ.

പാലിനോളജി – പൂമ്പൊടിയെ പറ്റിയുള്ള പഠനം

പൂമ്പൊടികളെപ്പറ്റിയുള്ള പഠനത്തിന്‌ പാലിനോളജി എന്നാണു പറയുന്നത്‌. പൂമ്പൊടിയെ പറ്റിയുള്ള പഠനം വഴി കുറ്റകൃത്യങ്ങള്‍ തെളിയിക്കാനും പാറകളുടെ പ്രായം നിര്‍ണയിക്കാനും ഒരു പ്രദേശത്തെ ജൈവ വൈവിധ്യം മനസ്സിലാക്കാനും സാധിക്കുമെന്ന് എത്രപേര്‍ക്കറിയാം?

Close