Read Time:7 Minute
[author title=”ഡോ.കെ.പി. വിപിന്‍ ചന്ദ്രൻ ” image=”https://luca.co.in/wp-content/uploads/2019/09/vipin-chandra.jpg”]അസിസ്റ്റന്റ് പ്രൊഫസ്സർ , വി.കെ. കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ്, കണ്ണൂർ [/author]

ആഗോള ദാരിദ്ര്യ നിർമാർജനത്തിനുള്ള പദ്ധതികൾക്കാണ്‌ പുരസ്‌കാരം. അമർത്യാ സെന്നിനുശേഷം ആദ്യമായാണ്‌ സാമ്പത്തിക നൊബേൽ പുരസ്‌കാരത്തിന്‌ ഒരു ഇന്ത്യൻ വംശജൻ അർഹനാകുന്നത്‌.


[dropcap]2019[/dropcap]ലെ സാമ്പത്തികശാസ്ത്ര നോബേൽ പുരസ്കാരം ഇന്ത്യൻ വംശജനായ അഭിജിത് ബാനർജിയും (Abhijit Banerjee), ഫ്രഞ്ച് അമേരിക്കൻ വംശജയായ എസ്തർ ഡുഫ്ലോയും (Esther Duflo), അമേരിക്കൻ വംശജനായ മൈക്കിൾ ക്രൈമറും (Michael Kremer) നേടി. ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിലാണ് മൂന്നു സാമ്പത്തിക വിദഗ്ദരും അവാർഡിന് അർഹമായത്. ഇവരുടെ ഗവേഷണം ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിന് ഇതിനകം സഹായിച്ചിട്ടുണ്ട്. അതിനോടൊപ്പം ഭാവിയിൽ ഈ ലോകത്തെ ദരിദ്രരായ ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താൻ ഇവരുടെ ഗവേഷണഫലങ്ങൾക്ക് സാധ്യമാകുമെന്നു റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ് വിലയിരുത്തുന്നു.

അഭിജിത് ബാനർജിയും എസ്തർ ഡുഫ്ലോയും | കടപ്പാട് : www.livemint.com

അഭിജിത് ബാനർജി (Abhijit Banerjee)
1961ൽ ജനിച്ച അഭിജിത് വിനായക് ബാനർജി കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദവും ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദവും നേടി. തുടർന്ന് 1988ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് പഠനം പൂർത്തിയാക്കി. An Essaays on information Economics എന്ന തലക്കെട്ടോടെയാണ് ഗവേഷണപഠനം. നിലവിൽ മാസ്റ്റുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഫോഡ് ഫൗണ്ടേഷന്റെ ഇന്റർനാഷണൽ പ്രൊഫസ്സർ ഓഫ് എക്കണോമിക്സിൽ ബാനർജി സേവനം അനുഷ്ഠിക്കുന്നു.
എസ്തർ ഡുഫ്ലോ, സെന്റിൽ മുല്ലനാഥൻ എന്നിവർക്കൊപ്പം 2003ൽ അബ്ദുൽ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബ് (Abdul Latif Jameel Professor of Poverty Alleviation and Development Economics at Massachusetts Institute of Technology, Cambridge, USA.) സ്ഥാപിച്ചു. തുടർന്ന് ലാബിന്റെ ഡയറക്ടർമാരിൽ ഒരാളായി തുടരുന്നു. 2015ൽ ഐക്യരാഷ്ട്ര സംഘടന നടപ്പിലാക്കിയ സുസ്ഥിരവികസന അജണ്ട നടപ്പിലാക്കുന്ന യു.എൻ. സെക്രട്ടറി ജനറലിന്റെ ഉന്നതതല കമ്മിറ്റിയിലും അദ്ദേഹം നിലവിൽ പ്രവർത്തിക്കുന്നു.

കടപ്പാട് : npr.org

എസ്തർ ഡുഫ്ലോ (Esther Duflo)
അഭിജിത് ബാനർജിയുടെ ഭാര്യയാണ് എസ്തർ ഡുഫ്ലോ. നിലവിൽ വികസനസാമ്പത്തികശാസ്ത്രവും ദാരിദ്ര്യലഘൂകരണ വിഭാഗമായ അബ്ദുൽ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബ് മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറാണ് എസ്തർ ഡുഫ്ലോ. 1999ൽ എം.ഐ.ടി.യിലെ എസ്തർ ഡുഫ്ലോയുടെ പി.എച്ച്.ഡി ഗവേഷണത്തിൽ ജോയിൻ സൂപ്പർവൈസറായിരുന്നു അഭിജിത് ബാനർജി. [box type=”info” align=”” class=”” width=””]സാമ്പത്തിക ശാസ്ത്ര നൊബേൽ ലഭിക്കുന്ന ആദ്യ ദമ്പതികൾ എന്ന റെക്കോർഡിന് ഇവർ അർഹരായി. [/box]


2018ൽ അഭിജിത് ബാനർജിയും എസ്തർ ഡുഫ്ലോയും സംയുക്തമായി എഴുതിയ പാവപ്പെട്ടവരുടെ സാമ്പത്തിക ശാസ്ത്രം (Poor Economics) എന്ന ഗ്രന്ഥത്തിൽ കഴിഞ്ഞ 15 വർഷത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിരീക്ഷണ പരീക്ഷണങ്ങൾ എങ്ങനെ ദാരിദ്യ്രലഘൂകരണത്തിനു ഗുണകരമായി മാറുന്നു എന്ന് വിശദീകരിക്കുന്നു. ലോകപ്രശസ്ത നൊബേൽ ജേതാവായ അമർത്യാസെന്നിന്റെ അവതാരികയോടെയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിന്റെ അവതാരികയിൽ അമർത്യാസെൻ ഇങ്ങനെ കുറിച്ചു. “ദാരിദ്ര്യത്തിന്റെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ച് ശ്രദ്ധേയമായ രണ്ട് ഗവേഷകരുടെ അത്ഭുതകരമായ ഉൾക്കാഴ്ചയുള്ള പുസ്തമാണിത്”. അഭിജിത് ബാനർജിയും എസ്തർ ഡുഫ്ലോയും എഴുതിയ ഗുഡ് എക്കണോമിക്സ് ഫോർ ഹാർഡ് ടൈംസ് (Good Economics for hard times) ഈ വർഷം നവംബറിൽ പുറത്തിങ്ങുന്നതിനു മുമ്പാണ് ഇവർക്ക് നൊബേൽ സമ്മാനം ലഭിക്കുന്നത്.

കടപ്പാട് : pedl.cepr.org

മൈക്കൽ റോബർട്ട് ക്രൈമർ (Michael Kremer)
മൈക്കൽ റോബർട്ട് ക്രൈമർ ഹാർഡ്വാർഡ് യൂണിവേഴ്സിറ്റിയിലെ വികസന സാമ്പത്തിക ശാസ്ത്രജ്ഞനാണ്. ലോകമെമ്പാടുമുള്ള ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പങ്കിനെ കുറിച്ചുള്ള ഗവേഷണത്തിനാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ക്രൈമറുടെ നേതൃത്വത്തിൽ ദാരിദ്ര്യനിർമ്മാർജ്ജനത്തിന്റെ പുതുവഴികളിലൂടെ അന്തർദേശീയതലത്തിലുള്ള സാമൂഹിക -വികസന പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനും വിലയിരുത്തുന്നതിനും ശ്രമിക്കുന്നു.
2019 ലെ സാമ്പത്തിക നോബൽ പുരസ്കാരം നേടിയ അഭിജിത് ബാനർജി, എസ്തർ ഡഫ്‌ളോ,മൈക്കൽ ക്രൈമർ എന്നിവരുടെ ഗവേഷണങ്ങൾ, പരീക്ഷണാത്മക സമീപനങ്ങൾ ഉപകാരപ്പെടുമെന്നു സ്വീഡിഷ് അക്കാദമി നിരീക്ഷിച്ചു. ഇവരുടെ ഗവേഷണങ്ങൾ ആഗോള ദാരിദ്യ്രത്തിനെതിരെ പോരാടാനുള്ള നമ്മുടെ കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തി.

[box type=”info” align=”” class=”” width=””]1969 ലാണ് സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം ഏർപ്പെടുത്തിയത്. സ്വർണ്ണമെഡലും 9 മില്യണ്‍ സ്വീഡിഷ് ക്രോണയും മൂന്നുപേർക്ക് തുല്ല്യമായി വീതിക്കും.[/box]
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇരുമ്പ് – ഒരു ദിവസം ഒരു മൂലകം
Next post കൊബാള്‍ട്ട്‌ – ഒരു ദിവസം ഒരു മൂലകം
Close