Read Time:2 Minute
ഏഴു വർഷം മുൻപ് ഓഗസ്റ്റ് ഇരുപതിനാണ് നരേന്ദ്ര ധാബോൽക്കർ കൊല ചെയ്യപ്പെടുന്നത്. ധാബോൽക്കറിനെ കൊല ചെയ്തവർ ഒരു വ്യക്തിയെ മാത്രമല്ല ഉന്നം വെച്ചത് നമ്മുടെ സമൂഹത്തിൽ സ്വതന്ത്ര ചിന്ത വളരുന്നതിനെ ഭയപ്പെടുന്നവരാണ് ഈ കൊലപാതകത്തിന് പിന്നിൽ അതേ ശക്തികളാണ് ഗോവിന്ദ് പൻസാരെ, കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരെയും കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 20നു All India People’s Science Network (AIPSN) Scientific Temper ശാസ്ത്രാവബോധ ദിനമായി ആചരിക്കുകയാണ്. ധാബോൽക്കർ ദിനം ഓർമ്മപ്പെടുത്തുന്നത് ഇരുട്ടിന്റെ ശക്തികൾക്കെതിരായ പോരാട്ടം തുടരുന്നതിന്റെ പ്രാധാന്യമാണ്.
സ്വതന്ത്രചിന്ത വളരുന്നത് സമൂഹത്തിൽ ശാസ്ത്രാവബോധം അഥവാ സയന്റിഫിക് ടെമ്പർ ഉണ്ടാവുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടൽ ആയ ലൂക്ക “സയൻസ് ഇൻ ആക്ഷൻ” എന്ന പേരിൽ ശാസ്ത്ര രചനയ്ക്ക് ഒരു വേദിയൊരുക്കുന്നത്. ധാബോൽക്കർ ദിനമായ ഓഗസ്റ്റ് 20 മുതൽ ജവാഹർലാൽ നെഹ്രുവിന്റെ ജന്മ ദിനമായ നവംബർ 14 വരെ നീണ്ടു നിൽക്കുന്ന മൂന്നു മാസക്കാലമാണ് ഈ ക്യാമ്പയിൻ നടക്കുന്നത്. ഇതിന്റെ ഭാഗമായി ശാസ്ത്രമെഴുതാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ശാസ്ത്ര കുറിപ്പുകൾ, പുസ്തക റിവ്യൂ, ഗവേഷണ അറിവുകൾ, ശാസ്ത്രജ്ഞരുടെ ജീവചരിത്രം എന്നിങ്ങനെ ഏതു മേഖലയെക്കുറിച്ചും എഴുതാം. ലേഖനങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കിട്ട് ഈ ക്യാമ്പയിനിൽ കണ്ണിചേരൂ…
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ടോക്കിയോ ഒളിമ്പിക്സിലെ ശാസ്ത്രജ്ഞർ 
Next post ജ്യോതിഷം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ ശ്രമങ്ങളെ എതിർക്കുക – പ്രസ്താവനയിൽ ഒപ്പുവെയ്ക്കാം
Close