കോവിഡാനന്തര സ്കൂള്‍വിദ്യാഭ്യാസം – ചില ദിശാസൂചനകള്‍

പ്രവചനാതീതമായ കോവിഡ് സാഹചര്യത്തിൽ രണ്ടാം വർഷവും ഡിജിറ്റൽ വിദ്യാഭ്യാസം തുടരുമ്പോൾ താൽക്കാലിക ആശ്രയം എന്ന നിലയിൽ നിന്ന് ഇനിയങ്ങോട്ട്  ഒഴിച്ചു നിർത്താനാകാത്തതും ഒരേ സമയം സാധ്യതകളുടെയും പരിമിതികളുടെയുമായ ലോകം എന്ന നിലയില്‍ ഡിജിറ്റൽ വിദ്യാഭ്യാസം ചർച്ചചെയ്യപ്പെടുന്ന സാഹചര്യത്തിലേയ്ക്ക് നാം എത്തി. കഴിഞ്ഞ അധ്യയന വർഷാരംഭത്തിൽ നിറഞ്ഞ കൗതുകത്തോടെ ആയിരുന്നെങ്കിൽ ഈ അധ്യയന വർഷാരംഭത്തിൽ നിറഞ്ഞ ആശങ്കകളേടെയാണ് പൊതുസമൂഹം ഡിജിറ്റൽ വിദ്യാഭ്യാസത്തെ ഉറ്റ് നോക്കുന്നത്.

കാലാവസ്ഥാവ്യതിയാനം മൂലം വന ആവാസവ്യവസ്ഥയിൽ‍ ഉണ്ടാകുന്ന മാറ്റങ്ങൾ

കാലാവസ്ഥാ  വ്യതിയാനം മൂലം ഉണ്ടാകുന്ന ഉയര്‍ന്ന താപനിലയുടെയും ജല ക്ഷാമത്തിന്റെയും ഫലമായി ലോകത്താകമാനം 1997-ന് ശേഷം 10 ദശലക്ഷം ഹെക്ടര്‍ പ്രദേശത്തുള്ള വിവിധ തരത്തിലുള്ള വനങ്ങളിലെ നിരവധി മരങ്ങള്‍ നശിക്കുകയുണ്ടായി. തീവ്

ശാസ്ത്രം പഠിക്കാന്‍ മാതൃഭാഷയോ?

ചില എഞ്ചിനീയറിംഗ് കോഴ്സുകള്‍  മാതൃഭാഷയില്‍ പഠിക്കാനും പരീക്ഷ എഴുതാനും അനുവാദം നല്കാന്‍ ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) തീരുമാനിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ഈ പദ്ധതി ആവശ്യമില്ല എന്ന് കേരളത്തിലെ സാങ്കേതികവിദ്യാ സർവ്വകലാശാല (KTU)  അറിയിച്ചിരിക്കയാണ്. ഇതിനെതിരെ പല സംഘടനകളും പ്രമേയങ്ങളും മറ്റുമായി രംഗത്ത് വന്നു കഴിഞ്ഞു.  നവമാധ്യമങ്ങളിലും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സംവാദങ്ങളുണ്ടായി. അതോടൊപ്പം തന്നെ പൊതുവിദ്യാലയങ്ങളില്‍  ഒന്നാം ക്ലാസ്സുമതല്‍ ഇംഗ്ലീഷ് മീഡിയം അനുവദിക്കുകയും പകുതിയിലേറെ അഡ്മിഷനും ഈ വിധത്തിലായതും വിമര്‍ശനങ്ങള്‍ക്കും മറ്റൊരു പക്ഷത്തിന്റെ അനുമോദനങ്ങള്‍ക്കും ഇടയാക്കുന്നു.

സിക വൈറസ് രോഗം കേരളത്തിൽ

കേരളത്തിൽ സിക (Zika) വൈറസ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സിക രോഗത്തിന്റെ പ്രധാനപ്രശ്നം ഗർഭിണികളെ ബാധിച്ചാൽ ഗർഭസ്ഥ ശിശുക്കൾക്ക് തലച്ചോറിന്റെ വരൾച്ച മുരടിക്കുന്ന മൈക്രോകെഫലി എന്ന ജന്മവൈകല്യം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതാണ്.

കെ.റെയിലും കേരളത്തിന്റെ വികസനവും – വെബിനാർ കാണാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  2021 ജൂലൈ 8 ന് സംഘടിപ്പിച്ച  കെ.റെയിലും കേരളത്തിന്റെ വികസനവും എന്ന വിഷയത്തിലുള്ള വെബിനാർ  വീഡിയോ കാണാം

റിച്ചാർഡ് ലുവോണ്ടിൻ അന്തരിച്ചു

ജനിതകശാസ്ത്രജ്ഞനും പരിണാമ ജീവശാസ്ത്രജ്ഞനുമായ റിച്ചാർഡ് ലുവോണ്ടിൻ ((Richard Lewontin) അന്തരിച്ചു. 92 വയസ്സായിരുന്നു. ഹാർവാർഡിലെ ജനിതക ബയോളജിസ്റ്റായിരുന്ന  റിച്ചാർഡ് ലുവോണ്ടിൻ. മനുഷ്യവൈവിധ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ പ്രസിദ്ധമാണ്.

ഡെൽറ്റ പ്ലസ് ജനിതക വ്യതിയാനം എത്രത്തോളം അപകടകരമാണ് ? RADIO LUCA

കോവിഡ് വൈറസിന്റെ ഡെൽറ്റ പ്ലസ് ജനിതക വ്യതിയാനം എത്രത്തോളം അപകടകരമാണ് ?ഡോ.ടി.എസ്.അനീഷ് (ആസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, തിരുവനന്തപുരം, മെഡിക്കൽ കോളേജ്) സംസാരിക്കുന്നു..കേൾക്കാം

Close