റിച്ചാർഡ് ലുവോണ്ടിൻ അന്തരിച്ചു

ജനിതകശാസ്ത്രജ്ഞനും പരിണാമ ജീവശാസ്ത്രജ്ഞനുമായ റിച്ചാർഡ് ലുവോണ്ടിൻ ((Richard Lewontin) അന്തരിച്ചു. 92 വയസ്സായിരുന്നു. ഹാർവാർഡിലെ ജനിതക ബയോളജിസ്റ്റായിരുന്നു  റിച്ചാർഡ് ലുവോണ്ടിൻ. മനുഷ്യവൈവിധ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ പ്രസിദ്ധമാണ്.

നമ്മൾ മനുഷ്യർക്കിടയിൽ ഉണ്ടെന്ന് തോന്നുന്ന വ്യത്യാസങ്ങൾ കൂടുതലും ജനിതകമായുള്ളതല്ല, സാംസ്കാരികമായുള്ളതാണ് എന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങൾ. വിവിധ മനുഷ്യ വിഭാഗങ്ങളിൽ  അതിൽ അദ്ദേഹം പല രക്തഗ്രൂപ്പുകൾ, രക്തത്തിലെ ചില പ്രോട്ടീനുകൾ എന്നിവയിലൊക്കെ വരുന്ന ജീനുകളിലെ വ്യത്യാസങ്ങൾ എത്രമാത്രമുണ്ട് എന്ന് പഠന വിധേയമാക്കി. വ്യതിയാനങ്ങളുടെ 85.4% ഓരോ ഗ്രൂപ്പുകളിലെയും അംഗങ്ങൾക്കിടയിലാണ് കാണുന്നതെന്നും വംശങ്ങൾക്കിടയിലുള്ള (കൊക്കേസോയ്ഡ്, നീഗ്രോയ്ഡ്, മംഗൊളോയ്ഡ്, ആസ്ട്രലോയ്ഡ് എന്നീ പരമ്പരാഗത ഗ്രൂപ്പുകളും അവയുടെ ഇടയിലെ ഉപഗ്രൂപ്പുകളും) വ്യതിയാനം 14.6% മാത്രമാണ് എന്നുമാണ്എന്നുമായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഇതിൽ 8.3% വ്യതിയാനം ഉപഗ്രൂപ്പുകൾ തമ്മിലാണ്. അപ്പോൾ മനുഷ്യവംശങ്ങൾ എന്ന് വിശേഷിപ്പിക്കുന്നവ തമ്മിൽ 6.3% വ്യതിയാനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ജെനറ്റിക് ഡിറ്റർമെനിസം, എവല്യൂഷണറി സൈക്കോളജിയും മുന്നോട്ടുവെക്കുന്ന അശാസ്ത്രീയവാദങ്ങളെ തുറന്നുകാട്ടാൻ അദ്ദേഹത്തിന്റെ പഠനങ്ങൾക്കായി.


അനുബന്ധലേഖനങ്ങൾ

Leave a Reply