സൈരന്ധ്രി നത്തും കൂട്ടുകാരും

സൈരന്ധ്രി നത്ത്, ചെവിയൻ നത്ത്, പുള്ളി നത്ത്, ചെമ്പൻ നത്ത് – കേരളത്തിൽ സാധാരണയായി കാണാൻ കഴിയുന്ന നാല് കുഞ്ഞൻ മൂങ്ങകളെ അല്ലെങ്കിൽ നത്തുകളെ നമുക്ക് ഈയധ്യായത്തിൽ പരിചയപ്പെടാം.

സമുദ്രം: ജീവിതവും ഉപജീവനവും

സമുദ്രത്തിൽ നിന്ന് ലഭിക്കുന്ന  നേട്ടങ്ങളെക്കുറിച്ച് മനുഷ്യരിൽ  അവബോധം സൃഷ്ടിക്കുക എന്നതാണ് ലോക മഹാസമുദ്ര ദിനത്തിന്റെ ലക്ഷ്യം. അതിനാൽ, സുസ്ഥിര വികസനത്തിനായി കടലും സമുദ്ര വിഭവങ്ങളും സംരക്ഷിക്കാനുള്ള മാനവരാശിയുടെ അവസരവുമാണിത്. സമുദ്രത്തിനും തീരത്തിനും അതിന്റെ ഇടം തിരിച്ചുനൽകാനും  കടലിൽ നിന്ന് ഉപജീവനം കണ്ടെത്തുന്ന കടൽപ്പണിക്കാർക്ക് അവരുടെ ജീവിതവും ഉപജീവനും തിരിച്ചുപിടിക്കാൻ ആവശ്യമുള്ള ആരോഗ്യമുള്ള സമുദ്രങ്ങൾ തിരിച്ചുനൽകാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കാനുള്ള അവസരവും ആണ് സമുദ്ര ദിനാചരണം.

ഭൗമോപരിതലത്തിൽ എത്തുന്ന സൂര്യപ്രകാശം മങ്ങിയാൽ …?

ഭൂമോപരിതലത്തിൽ എത്തുന്ന സൂര്യപ്രകാശം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെത്തുന്ന സൌരോർജ്ജത്തിന്റെ വ്യതിയാനം പാരിസ്ഥിതിക-സാമൂഹിക-സാമ്പത്തിക മേഖലകളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. എന്താണ് ഈ പ്രകാശം മങ്ങലിന് കാരണം ?

സംസ്ഥാനത്ത് വീണ്ടും കുളമ്പ് രോഗഭീഷണി- കാര്യവും കാരണവും കരുതലും പ്രതിരോധവും

തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ചില ജില്ലകളിൽ ഈയിടെ പശുക്കളിൽ കുളമ്പ് രോഗം സ്ഥിരീകരിച്ചത് കർഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇപ്പോൾ രോഗവ്യാപനം ഏറ്റവും രൂക്ഷം. കോവിഡ് പ്രതിസന്ധിക്കൊപ്പം കുളമ്പ് രോഗം കൂടി ഭീഷണിയായതോടേ ക്ഷീരകർഷകരുടെ ദുരിതം ഇരട്ടിയായി.

ലോക സമുദ്ര ദിനം – ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസും ക്വിസ്സും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ജൂൺ 8 ലോകസമുദ്രദിനത്തിന്റെ ഭാഗമായി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസും ക്വിസ്സും സംഘടിപ്പിക്കുന്നു. കൊച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ഗവേഷക ക്ലാസ്സിനും ക്വിസ്സിനും നേതൃത്വം നൽകും.  ജൂൺ 8 രാവിലെ 8 മുതൽ 9 വരെ ഗൂഗിൾ മീറ്റിലായിരിക്കും പരിപാടി. രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കുന്നതിനുള്ള ലിങ്ക് ഇമെയിൽ മുഖേന അയച്ചുതരുന്നതായിരിക്കും.

ജപ്പാനിലെ ഹൈഡ്രജൻ ഒളിമ്പിക്‌സ്

ഫോസിൽ ഇന്ധനങ്ങളിന്മേലുള്ള ആശ്രയത്വവും കാർബൺ ഉത്സർജനവും പരമാവധി ഒഴിവാക്കി, ഹൈഡ്രജൻ എന്ന അക്ഷയ ഊർജ സ്രോതസ്സിന്റെ പ്രസക്തിയും സാധ്യതകളും ഈ ഒളിമ്പിക്സിൽ ലോകത്തിനു മുന്നിൽ തുറന്നു കാണിച്ച് ഒരു “ഹൈഡ്രജൻ സമൂഹ”ത്തിന്റെ പുതിയ മാതൃകയാവാൻ ഒരുങ്ങുകയാണ്  ജാപ്പനീസ് സർക്കാർ. ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ഉദ്യമം എന്നതും ശ്രദ്ധേയം.

അശാന്തമാകുന്ന കേരളത്തിന്റെ തീരദേശം – ജോസഫ് വിജയൻ RADIO LUCA

വർദ്ധിച്ചു വരുന്ന തീരശോഷണം, അടിക്കടിയുണ്ടാവുന്ന കടൽ ക്ഷോഭം ഇവ തീരങ്ങളും തീരനിവാസികളും നേരിടുന്ന വലിയ വെല്ലുവിളികളാണ്. ഈ പ്രശ്നങ്ങൾ മനസ്സിലാക്കുകയും പ്രശ്നപരിഹാരത്തിനായി ക്രിയാത്മകമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നതിന് കേരള സമൂഹം മുൻകൈ എടുക്കേണ്ടിയിരിക്കുന്നു. ഈ ശ്രദ്ധ ക്ഷണിക്കലിന്റെ തുടക്കമാണ് ശ്രീ ജോസഫ് വിജയനുമായുള്ള സംഭാഷണം കൊണ്ട് ഇത്തവണത്തെ പോഡ്കാസ്റ്റ് ലക്ഷ്യമിടുന്നത്. ഈ മേഖലയിൽ അദ്ദേഹത്തിന്റെ ദീർഘ നാളായുള്ള സാമൂഹ്യ പ്രവർത്തന പരിചയം ഇത്തരം വിഷയങ്ങളിൽ നടക്കുന്ന വാദപ്രതിവാദങ്ങളിൽ പ്രസക്തമായ ചില കാര്യങ്ങൾ മുന്നോട്ട് വെക്കുന്നു.

ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം – ഡോ. സി. ജോര്‍ജ് തോമസ് RADIO LUCA

ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന് തുടക്കം കുറിക്കുകയാണ്..എന്താണ് ആവാസവ്യവസ്ഥ പുനസ്ഥാപനം? ആവാസ വ്യവസ്ഥ സംരക്ഷണപ്രവർത്തനങ്ങളിൽ നിന്ന് പുനസ്ഥാപന പ്രവർത്തനങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ? എന്താവണം അതിനായി ഉണ്ടായി വരേണ്ട സമീപനവും കർമ്മപരിപാടിയും ? – സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർപേഴ്സൺ ഡോ.ജോർജ്ജ് തോമസുമായുള്ള സംഭാഷണം കേൾക്കാം

Close