Thursday , 15 March 2018
Home » കവർസ്റ്റോറി » വിമാനമുണ്ടാക്കുന്ന മുനിയെ ആരാണ് തട്ടിക്കൊണ്ടുപോയത് ?

വിമാനമുണ്ടാക്കുന്ന മുനിയെ ആരാണ് തട്ടിക്കൊണ്ടുപോയത് ?

About the author

പ്രൊഫ. കെ. പാപ്പൂട്ടി

ശാസ്ത്രകോണ്‍ഗ്രസ്സിന്റെ 102-ാം സമ്മേളനം ശ്രദ്ധയാകര്‍ഷിച്ചത് ശാസ്ത്രഗവേഷണവുമായി പുലബന്ധം പോലുമില്ലാത്ത ഒരു കൂട്ടര്‍ നടത്തിയ ‘പ്രാചീനശാസ്ത്രം സംസ്‌കൃതത്തിലൂടെ’ എന്ന സിംപോസിയത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ വഴിയായിരുന്നു.

ancient-aliens_vimanasപ്രാചീന കാലത്ത് തന്നെ ഭാരതത്തില്‍ ഭരധ്വാജമഹര്‍ഷി വിമാനസാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു. ‘രൂപാര്‍ക്കന്‍ രഹസ്യ’ എന്നറിയപ്പെട്ട റാഡാര്‍ വിദ്യ അന്നു നിലവിലുണ്ടായിരുന്നു. പുല്ലും വയ്‌ക്കോലും തിന്നിട്ട് സ്വര്‍ണം അപ്പിയിടുന്ന പശുക്കളും അന്നുണ്ടായിരുന്നു. ഇക്കുറി മുംബൈ സര്‍വകലാശാലയില്‍ വച്ചുനടന്ന ശാസ്ത്രകോണ്‍ഗ്രസ്സിന്റെ 102-ാം സമ്മേളനം ശ്രദ്ധയാകര്‍ഷിച്ചത് ശാസ്ത്രഗവേഷണവുമായി പുലബന്ധം പോലുമില്ലാത്ത ഒരു കൂട്ടര്‍ നടത്തിയ ‘പ്രാചീനശാസ്ത്രം സംസ്‌കൃതത്തിലൂടെ’ എന്ന സിംപോസിയത്തില്‍ അവതരിപ്പിക്കപ്പെട്ട ഇമ്മാതിരി പ്രബന്ധങ്ങള്‍ വഴി ആയിരുന്നു. അതില്‍ അവതരിപ്പിക്കപ്പെട്ട ഏഴു പ്രബന്ധങ്ങളില്‍ പലതും സാമാന്യയുക്തിക്ക് നിരക്കാത്തവയും പരസ്പരം പൊരുത്തമില്ലാത്തവയുമായിരുന്നു.

സാധാരണയായി ശാസ്ത്രജ്ഞര്‍ മാത്രം സമ്മേളിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന ഇടമാണത്. ഉദ്ഘാടനം മിക്കപ്പോഴും ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കും. അതു കഴിഞ്ഞാല്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ ശാസ്ത്ര പ്രചാരകര്‍ക്കു പോലുമോ അവിടെ സ്ഥാനമില്ല. ഒരിക്കല്‍, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഉദ്ഘാടനം ചെയ്യുന്നതിനോടു സി വി രാമന്‍ എതിര്‍പ്പു പ്രകടിപ്പിക്കുകയുണ്ടായി. ശാസ്ത്രജ്ഞരുടെ സമ്മേളനം എന്തിന് രാഷ്ട്രീയക്കാര്‍ ഉദ്ഘാടനം ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ‘ആ ശാസ്ത്രകോണ്‍ഗ്രസ്സിലാണ് ഇക്കുറി ഒരുപറ്റം സംഘപരിവാരക്കാര്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറുടെ സാന്നിധ്യത്തില്‍  ‘പ്രാചീനശാസ്ത്രം സംസ്‌കൃതത്തിലൂടെ’ എന്ന ഒരു സിംപോസിയം സംഘടിപ്പിച്ച് ശാസ്ത്രലോകത്തെയാകെ ഞെട്ടിച്ച പരാമര്‍ശങ്ങള്‍ നടത്തിയത്. നടന്ന പ്രസ്തുത സിംപോസിയത്തില്‍ ഏഴ് പ്രാമാണികമായ പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.

ലോകത്തെങ്ങുമുള്ള ചരിത്ര ഗവേഷകര്‍ പറയുന്നത് മനുഷ്യര്‍ നദീതടങ്ങളില്‍ സ്ഥിരതാമസമാക്കി സംസ്‌കാരങ്ങള്‍ പടുത്തുയര്‍ത്തിതുടങ്ങിയിട്ട് 10,000 വര്‍ഷത്തിലേറെ ആയിട്ടില്ല എന്നാണ്. എന്നാല്‍ 9000 കൊല്ലം മുമ്പ് ഇന്ത്യയില്‍ വിമാനങ്ങള്‍ നിര്‍മിക്കപ്പെട്ടിരുന്നു എന്നും ഭരധ്വാജമഹര്‍ഷിയാണ് അതിന്റെ ഉപജ്ഞാതാവ് എന്നുമാണ് മേല്‍പ്പറഞ്ഞ സിമ്പോസിയത്തില്‍ ഒരാളുന്നയിച്ച അവകാശവാദം

ഇന്ത്യയിലും ലോകത്തെങ്ങുമുള്ള ചരിത്ര ഗവേഷകര്‍ പറയുന്നത് മനുഷ്യര്‍ നദീതടങ്ങളില്‍ സ്ഥിരതാമസമാക്കി സംസ്‌കാരങ്ങള്‍ പടുത്തുയര്‍ത്തിതുടങ്ങിയിട്ട് 10,000 വര്‍ഷത്തിലേറെ ആയിട്ടില്ല എന്നാണ്. കാര്‍ബണ്‍ ഡേറ്റിംഗ് പോലുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ഇതു പറയുന്നത്. മൊഹഞ്ചോദാരോയിലും ഹാരപ്പയിലും നിന്നു ലഭ്യമായ മണ്‍പാത്രങ്ങളും കരിഞ്ഞ ധാന്യമണികളും നല്‍കുന്ന തെളിവ് സിന്ധൂനദീതട സംസ്‌കാരത്തിനും ഇതിലേറെ പ്രായമില്ല എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. ഋഗ്വേദത്തിന്റെ രചനാകാലം  ബി സി 1600 നടുത്താണെന്നാണ് കണക്കാക്കുന്നത്. ആര്യന്മാര്‍ ഗംഗാതടത്തില്‍ എത്തിയിട്ടില്ല, സുവാസ്തുവില്‍ (ഇപ്പോഴത്തെ അഫ്ഘാനിസ്ഥാനിലെ സ്വാത് താഴ്‌വര) എത്തിയിട്ടേയുള്ളൂ. ക്രുമുവും കുഭായും (ഇപ്പോഴത്തെ കുറാം, കാബൂള്‍) ഷുതുദ്രി (സത്‌ലജ്), വിപാസ (ബിയാസ്), പുരുഷ്ണി(രവി) വിതസ്ത (ഝലം), സിന്ധു, സരസ്വതി നദികളും ഋഗ്വേദത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഗംഗയും യമുനയും അവര്‍ക്കറിയില്ല. ആടുമാടുകളെ മേച്ചു നടന്ന അവരില്‍ പഞ്ചനദീതടം സൃഷ്ടിച്ച സന്തോഷവും അത്ഭുതവുമാണ് ഋഗ്വേദമന്ത്രങ്ങളില്‍ നമ്മള്‍ കാണുന്നത്. അമ്പും വില്ലും കുന്തവും ഗദയുമാണ് ആയുധം. കുതിര വലിക്കുന്ന തേരാണ് നേതാക്കളുടെ പോലും വാഹനം.

Mohenjodaro_Sindhഎന്നാല്‍ 9000 കൊല്ലം മുമ്പ് ഇന്ത്യയില്‍ വിമാനങ്ങള്‍ നിര്‍മിക്കപ്പെട്ടിരുന്നു എന്നും ഭരധ്വാജമഹര്‍ഷിയാണ് അതിന്റെ ഉപജ്ഞാതാവ് എന്നുമാണ് മേല്‍പ്പറഞ്ഞ സിമ്പോസിയത്തില്‍ ക്യാപ്റ്റന്‍ ആനന്ദ് ബോദാസും (ഇദ്ദേഹം പൈലറ്റ് പരിശീലന കേന്ദ്രത്തിന്റെ മുന്‍മേധാവിയാണത്രെ) ശ്രീ അമേയാജാദവും ചേര്‍ന്ന് അവതരിപ്പിച്ച പ്രബന്ധത്തിന്റെ ഉള്ളടക്കം. മുന്നോട്ടും പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടും ഒക്കെ ഇഷ്ടംപോലെ പറക്കാന്‍ കഴിയുന്ന ഈ വിമാനങ്ങള്‍ക്ക് രാജ്യാന്തര സഞ്ചാരം മാത്രമല്ല ഗ്രഹാന്തര സഞ്ചാരവും സാധ്യമായിരുന്നുപോലും. 60 x 60 അടിമുതല്‍ 200 x 200 അടിവരെ വലിപ്പമുള്ള ‘ചതുരപ്പെട്ടി’ പോലത്തെ ഘടനയാണ് മഹര്‍ഷിയുടെ വിമാനങ്ങള്‍ക്ക്. 45 യന്ത്രങ്ങളാണത്രെ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത്.

വൈമാനികനായിരുന്നിട്ടും വായുഗതികത്തില്‍ ഒരു വിവരവും ക്യാപ്റ്റന്‍ ബോദാസിനില്ല എന്ന കാര്യം നമ്മെ അത്ഭുതപ്പെടുത്തും. ഗ്രഹാന്തര മണ്ഡലത്തില്‍ വിമാനം പറത്താന്‍ വായു എവിടെ, ചിറകെവിടെ, വായുവില്‍ അത് എങ്ങനെ പൊങ്ങും, വിമാനത്താവളം വേണോ അതോ കൂത്തനെ ഇറങ്ങുകയാണോ, ചതുരപ്പെട്ടിപോലത്തെ
വിമാനത്തിനു വായുവില്‍ പറക്കാന്‍ തന്നെ വായുഗതിക സിദ്ധാന്തമൊന്നും അനുവദിക്കുന്നില്ലല്ലോ…

വൈമാനികനായിരുന്നിട്ടും വായുഗതികത്തില്‍ ഒരു വിവരവും ക്യാപ്റ്റന്‍ ബോദാസിനില്ല എന്ന കാര്യം നമ്മെ അത്ഭുതപ്പെടുത്തും. ഗ്രഹാന്തര മണ്ഡലത്തില്‍ വിമാനം പറത്താന്‍ വായു എവിടെ, ചിറകെവിടെ, വായുവില്‍ അത് എങ്ങനെ പൊങ്ങും, വിമാനത്താവളം വേണോ അതോ കൂത്തനെ ഇറങ്ങുകയാണോ, ചതുരപ്പെട്ടിപോലത്തെ
വിമാനത്തിനു വായുവില്‍ പറക്കാന്‍ തന്നെ വായുഗതിക സിദ്ധാന്തമൊന്നും അനുവദിക്കുന്നില്ലല്ലോ തുടങ്ങിയ ന്യായവാദങ്ങള്‍ വേണ്ടത്ര രാജ്യസ്‌നേഹമില്ലാത്ത ചില ശാസ്ത്രജ്ഞര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ മഹര്‍ഷിമാര്‍ക്ക് ഭൗതിക നിയമങ്ങളില്‍ ചില ഇളവൊക്കെയുണ്ട് എന്ന് അക്കൂട്ടര്‍ക്ക് അറിയില്ലല്ലോ. (ഹഠയോഗിമാര്‍ വെള്ളത്തില്‍ നടക്കുന്നത് ഭൗതികനിയമം വല്ലതും അനുസരിച്ചിട്ടാണോ?)

‘രൂപാര്‍ക്കന്‍ രഹസ്യ’ എന്ന അന്നത്തെ റാഡാര്‍ ഇതിലേറെ വിചിത്രമാണ്. ആധുനിക റാഡാര്‍ പ്രവര്‍ത്തിക്കുന്നത് റേഡിയോ തരംഗങ്ങളുടെ പ്രതിഫലനം വഴിയാണല്ലോ. കറങ്ങുന്ന റാഡാര്‍ ആന്റിനയില്‍ നിന്ന് സിഗ്നലുകള്‍ അയച്ചുകൊണ്ടിരിക്കും. വിമാനത്തില്‍ തട്ടി അത് പ്രതിഫലിച്ചുവരും. ആന്റിന അത് സ്വീകരിച്ച് റാഡാര്‍ സ്‌ക്രീനില്‍ പൊട്ടുപോലെ ഒരു ചിത്രം തെളിയും. റേഡിയോ തരംഗങ്ങളെ ആഗിരണം ചെയ്യുന്ന പെയിന്റുപൂശിയ ‘സ്റ്റെല്‍ത്’ വിമാനങ്ങളെ കണ്ടുപിടിക്കാന്‍ ആധുനിക റാഡാറുകള്‍ക്ക് കഴിയില്ല. എന്നാല്‍ രൂപാര്‍ക്കന്റെ പ്രവര്‍ത്തന രഹസ്യം അതല്ല. എല്ലാ വസ്തുക്കളും താപനിലയ്ക്കനുസൃതമായ വികിരണങ്ങള്‍ ഉത്സര്‍ജിക്കുമെന്ന കിര്‍ക്കഫ് നിയമം പണ്ടേ ഭാരതീയര്‍ക്കറിയാമായിരുന്നു. വിമാനം സ്വയം ഉത്സര്‍ജിക്കുന്ന ഇന്‍ഫ്രാറെഡ് വികിരണങ്ങള്‍ തന്നെയാണ് രൂപാര്‍ക്കന്‍ സ്വീകരിച്ച് വിമാനത്തിന്റെ തനിരൂപം സൃഷ്ടിക്കുന്നത്. അതാകുമ്പം സ്റ്റെല്‍ത് വിമാനങ്ങള്‍ക്കുപോലും നുഴഞ്ഞുകടക്കാനാകില്ല. എങ്ങനെയുണ്ട് മഹര്‍ഷിമാരുടെ ബുദ്ധി? പക്ഷേ, ഇന്‍ഫ്രാറെഡ് (താപ) വികിരണങ്ങള്‍ സ്വീകരിച്ച് ദൃശ്യപ്രതിരൂപങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഇലക്‌ട്രോണിക്‌സ് സംവിധാനങ്ങളും ഫ്‌ളൂറസെന്റ് സ്‌ക്രീനും മറ്റും അന്നുണ്ടായിരുന്നോ, മഴക്കാറോ മൂടല്‍മഞ്ഞോ ഉള്ളപ്പോള്‍ എന്തുചെയ്തു കാണും (റേഡിയോ തരംഗങ്ങളെപ്പോലെ അവയെ തുളച്ചുകടക്കാന്‍ ഇന്‍ഫ്രാറെഡ്ഡിനു കഴിയില്ലല്ലോ) തുടങ്ങിയ ചോദ്യങ്ങള്‍ വേണ്ടത്ര ദേശഭക്തി ഇല്ലാത്ത ചിലര്‍ ചോദിക്കുന്നുണ്ട്. അതിനുള്ള ഉത്തരം എവിടെയും കാണാനില്ല.

ഏറെപ്പേരെ ചിരിപ്പിച്ച (ദേശഭക്തികുറവായതുകൊണ്ടാകാം) ഒരു കാര്യം പുല്ലും വയ്‌ക്കോലും തിന്നിട്ട് സ്വര്‍ണം അപ്പിയിടുന്ന പശുക്കളെക്കുറിച്ചുള്ള പ്രബന്ധമാണ്. ന്യൂക്ലിയര്‍ ട്രാന്‍സ്മ്യൂട്ടേഷന്‍ എന്ന ഭീകരസംഗതിയാണേ ഗോമാതാവിന്റെ വയറ്റില്‍ നടക്കുക. ആധുനിക ശാസ്ത്രത്തില്‍ പുതിയ അണുകേന്ദ്രങ്ങള്‍ സൃഷ്ടിക്കാന്‍ വലിയ ആറ്റം സ്മാഷറുകള്‍ (അയോണ്‍ ആക്‌സലറേറ്ററുകള്‍) ആണുപയോഗിക്കുന്നത്.

ഏറെപ്പേരെ ചിരിപ്പിച്ച (ദേശഭക്തികുറവായതുകൊണ്ടാകാം) ഒരു കാര്യം പുല്ലും വയ്‌ക്കോലും തിന്നിട്ട് സ്വര്‍ണം അപ്പിയിടുന്ന പശുക്കളെക്കുറിച്ചുള്ള പ്രബന്ധമാണ്. ന്യൂക്ലിയര്‍ ട്രാന്‍സ്മ്യൂട്ടേഷന്‍ എന്ന ഭീകരസംഗതിയാണേ ഗോമാതാവിന്റെ വയറ്റില്‍ നടക്കുക. പുല്ലിലും വൈക്കോലിലും ധാരാളം കാര്‍ബണ്‍, നൈട്രജന്‍, ഓക്‌സിജന്‍ തുടങ്ങിയ ആറ്റങ്ങളുണ്ട്. അവയെ സ്വര്‍ണമാക്കി മാറ്റാന്‍ അണുകേന്ദ്രത്തിലേക്ക് അനേകം പ്രോട്ടോണുകളെയും ന്യൂട്രോണുകളെയും എത്തിക്കണം. ആധുനിക ശാസ്ത്രത്തില്‍ പുതിയ അണുകേന്ദ്രങ്ങള്‍ സൃഷ്ടിക്കാന്‍ വലിയ ആറ്റം സ്മാഷറുകള്‍ (അയോണ്‍ ആക്‌സലറേറ്ററുകള്‍) ആണുപയോഗിക്കുന്നത്. റഷ്യയിലെ ദുബ്‌നയിലും ജര്‍മനിയിലെ ഡാംസ്റ്റാഡിലുമുള്ള ആറ്റം സ്മാഷറുകളില്‍ അണുകേന്ദ്രങ്ങളെ ത്വരിപ്പിച്ച് കൂട്ടിയിടിപ്പിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ പുറത്തുവരുന്ന ഗാമാരശ്മികള്‍ അപകടകാരികളാണ്. അണുകേന്ദ്രത്തില്‍ ഏതുതരം മാറ്റങ്ങളുണ്ടാകുമ്പോഴും ഗാമാരശ്മികള്‍ പുറത്തുവരും. നമ്മുടെ പ്രാചീന ഗോമാതാക്കള്‍ ഏതു തരം സാങ്കേതികവിദ്യയാണോ ഉപയോഗിച്ചിട്ടുണ്ടാവുക. വലിയ ഉപയോഗമൂല്യമൊന്നും ഇല്ലാത്ത, മനുഷ്യനു വെറും പൊങ്ങച്ചമൂല്യം മാത്രം പ്രദാനം ചെയ്യുന്ന സ്വര്‍ണം തന്നെ ഇങ്ങനെ ഉല്‍പ്പാദിപ്പിച്ച് അപ്പിയിടാന്‍ ഗോമാതാക്കളെ പഠിപ്പിച്ചത് ഏതു മഹര്‍ഷിയാണാവോ?

DA-SD-05-00659
റൈറ്റ് സഹോദരന്മാരുണ്ടാക്കിയ വിമാനം (1908)

പ്രാചീന ഭാരതത്തിന്റെ ശാസ്ത്രനേട്ടം പറയുന്നിടത്തെല്ലാം കാലഘട്ടങ്ങളുടെ ഒരു കൂട്ടിക്കുഴയ്ക്കല്‍ കാണാം. ഇന്ത്യക്കാര്‍ പൂജ്യം കണ്ടുപിടിച്ചില്ലേ, ശൂല്‍വസൂത്രം രചിച്ചില്ലേ, ആയുര്‍വേദവും ശസ്ത്രക്രിയകളും വികസിപ്പിച്ചില്ലേ, ആര്യഭടന്‍ ജനിച്ചത് ഇവിടെയല്ലേ, കുത്തബ്മിനാറിലെ തുരുമ്പിക്കാത്ത ഇരുമ്പ് തൂണ് അത്ഭുതമല്ലേ, ഇതിനൊക്കെ കഴിയുമെങ്കില്‍ വിമാനവും നിര്‍മിച്ചുകൂടെന്നുണ്ടോ? ഇങ്ങനെ പോകും ആ കൂട്ടിക്കുഴയ്ക്കല്‍. ശൂല്‍വസൂത്രങ്ങള്‍ രചിക്കപ്പെട്ടത് ബി സി എട്ടാം നൂറ്റാണ്ടിനു ശേഷമാണ്. ആയുര്‍വേദത്തിനു വികാസമുണ്ടായത് ബുദ്ധന്റെ കാലഘട്ടത്തിലാണ് (ബി സി 6-5 നൂറ്റാണ്ട്) ലോഹവിദ്യ വളര്‍ന്നതും അക്കാലത്താണ്. കുത്തബ്മിനാറിലെ സ്തൂപത്തിന് അത്രയൊന്നും പഴക്കമില്ല. ആര്യഭടന്‍ ജീവിച്ചത് എ ഡി 5-ാം നൂറ്റാണ്ടിലാണ്. ബി സി ഏഴായിരത്തില്‍ വിമാനം നിര്‍മിച്ചു എന്നു പറയുന്നതും മുന്‍പറഞ്ഞ നേട്ടങ്ങളുമായുള്ള കാലാന്തരം എത്രയാണെന്ന് ആലോചിച്ചുനോക്കൂ.

സാഹിത്യത്തിലും ഭാഷാശാസ്ത്രത്തിലുമെല്ലാം പ്രാചീന ഇന്ത്യ വളരെ വികസിച്ചിരുന്നു. കാരണം, അത് വ്യക്തികളുടെ പ്രതിഭയിലും കൂട്ടായ്മയിലും അധിഷ്ഠിതമാണ്. ഒരു പരിധിവരെ ഗണിതത്തിലും ഇതു സാധ്യമായി. എന്നാല്‍ ശാസ്ത്രവും സാങ്കേതികവിദ്യയും അങ്ങനെയല്ല. അത് നിരീക്ഷണപരീക്ഷണങ്ങളിലൂടെ വളര്‍ന്നുവരണം. തലമുറകളിലൂടെ വേണം അതു വികസിക്കാന്‍. പരീക്ഷണശാലകളും ശാസ്ത്രാഭ്യസനത്തിനുള്ള സ്ഥാപനങ്ങളും വേണം.

ആകപ്പാടെ ഒരു പുകമറ സൃഷ്ടിച്ചുകൊണ്ട് ദേശീയതയുടെ പേരില്‍ ദുരഭിമാനം വളര്‍ത്താനും രാഷ്ട്രീയ മുതലെടുപ്പു നടത്താനുമാണ് സംഘപരിവാര്‍ ശ്രമം. അതിനായി ശാസ്ത്രം എങ്ങനെയാണ് വളരുന്നതെന്നതിനെ സംബന്ധിച്ച അടിസ്ഥാന കാര്യങ്ങള്‍ പോലും അവര്‍ മറക്കുന്നു. സാഹിത്യത്തിലും ഭാഷാശാസ്ത്രത്തിലുമെല്ലാം പ്രാചീന ഇന്ത്യ വളരെ വികസിച്ചിരുന്നു. കാരണം, അത് വ്യക്തികളുടെ പ്രതിഭയിലും കൂട്ടായ്മയിലും അധിഷ്ഠിതമാണ്. ഒരു പരിധിവരെ ഗണിതത്തിലും ഇതു സാധ്യമായി. എന്നാല്‍ ശാസ്ത്രവും സാങ്കേതികവിദ്യയും അങ്ങനെയല്ല. അത് നിരീക്ഷണപരീക്ഷണങ്ങളിലൂടെ വളര്‍ന്നുവരണം. തലമുറകളിലൂടെ വേണം അതു വികസിക്കാന്‍. പരീക്ഷണശാലകളും ശാസ്ത്രാഭ്യസനത്തിനുള്ള സ്ഥാപനങ്ങളും വേണം. തപസ്സുചെയ്താല്‍ കിട്ടുന്നതല്ല ശാസ്ത്രവും സാങ്കേതികവിദ്യയും. തപസ്സ് എന്നുവെച്ചാല്‍ ചിന്തയാണ്. ധാരാളം വിവരങ്ങള്‍ ആര്‍ജിച്ച ശേഷം തപസ്സുചെയ്താലേ പുതിയ വിജ്ഞാനം ഉണ്ടാകൂ. ആ അര്‍ഥത്തില്‍ ന്യൂട്ടണ്‍ ഒരു താപസിയായിരുന്നു. പക്ഷേ അദ്ദേഹത്തിനു വേണ്ട അടിസ്ഥാന വിവരങ്ങള്‍ കിട്ടിയത് ഗലീലിയോയില്‍ നിന്നും കെപ്ലറില്‍ നിന്നും ആണ്. അവര്‍ക്കാകട്ടെ കോപ്പര്‍ നിക്കസ്സില്‍ നിന്നും ടൈക്കോബ്രാഹെയില്‍ നിന്നുമാണ്. ഇങ്ങനെ ഏറെ പിന്നോട്ടുപോകേണ്ടിവരും. ഇവിടെ, ഒരു മഹര്‍ഷി ഇരുന്ന് വിമാനത്തിന്റെ ഡിസൈന്‍ ഉണ്ടാക്കി എന്നു പറയുന്നത് മൂഢത്തമാണ്.

Use Facebook to Comment on this Post

Check Also

2018 ജനുവരിയിലെ ആകാശം

വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ല മാസമാണ് ജനുവരി. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ …

5 comments

  1. പാപ്ുട്ടി മാഷേ ലേഖനം ഉഷാർ

  2. ഇത്തരം ലേഘനം തന്നെ ലൂക്കയ്കെ യോചിച്ചതല്ല .അന്ധവിശ്വാസം വളർത്തും .

  3. ആ മുനിയെ തട്ടിക്കൊണ്ട് പോയത് മറ്റാരുമല്ല, റൈറ്റ് സഹോദരന്മാരാണ്‌

  4. അന്ധവിശ്വാസങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടു വരുവാനുള്ള ശ്രമങ്ങൾ മുളയിലേ നുള്ളിക്കളയണം. ലേഖനം നന്നായി .

  5. Todays news in BBC
    http://www.bbc.com/news/science-environment-32026636

    Gold in faeces ‘worth millions’

Leave a Reply

Your email address will not be published. Required fields are marked *