Read Time:3 Minute

അജയൻ കെ

ഹയർ സെക്കന്ററി അദ്ധ്യാപകൻ, ഗവണ്മെന്റ് മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, പാലക്കാട്‌

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു.  ഇന്ന് ടെക്‌നീഷ്യത്തെ പരിചയപ്പെടാം.   

ആവർത്തനപ്പട്ടികയിലെ നാല്പത്തിമൂന്നാമത്തെ മൂലകമാണല്ലോ ടെക്‌നീഷ്യം. ഈ മൂലകത്തിനു ആ പേര് ലഭിച്ചത് ഗ്രീക്ക് പദമായ technetos (കൃത്രിമമായത് )ൽ  നിന്നാണ്. മനുഷ്യൻ ആദ്യമായി കൃത്രിമമായി നിർമിച്ച മൂലകമാണ് ഇത്.  മെൻഡലീയേവ്, ekamanganese എന്ന് പേരിട്ടു സങ്കല്പിച്ച ഈ മൂലകം 1925ൽ മാത്രമാണ് അതിന്റെ അസ്തിത്വം തിരിച്ചറിയുന്നത്. ആദ്യം സാന്നിധ്യം തെളിയിക്കപ്പെട്ടപ്പോൾ കൊടുത്ത പേര് “മസൂറിയം ” എന്നായിരുന്നു. കൃത്രിമമായി ടെക്‌നീഷ്യം നിർമ്മിക്കുന്നത് 1937ൽ ഇറ്റലിക്കാരായ പീരിയറും സെഗെർഗുമാണ്.
മൊളിബ്ഡെനം, ഡ്യൂറ്റീറോണുകളാൽ കൂട്ടിമുട്ടുമ്പോൾ, സൈക്ലോട്രോണിൽ ഈ മൂലകത്തിന്റ സാന്നിധ്യം വ്യക്തമാണ്. 1962ൽ ആഫ്രിക്കൻ യൂറേനിയത്തിൽ നിന്ന് ടെക്‌നീഷ്യം കണ്ടെത്തുന്നത് വരെ ഭൂമിയിൽ ഈ മൂലകം കാണാൻ കഴിഞ്ഞിരുന്നില്ല.  ടെക്‌നീഷ്യം റേഡിയോ ആക്ടിവതയുള്ള, ചാര നിറത്തോട് കൂടിയ ഒരു സംക്രമണ മൂലകമാണ്.  വായുവിൽ തുറന്നു വച്ചിരുന്നാൽ, ഓക്‌സിജനുമായുള്ള പ്രവർത്തനം മൂലം ലോഹത്തിന്റെ നിറം മങ്ങുന്നതായി കാണാം. നൈട്രിക് അമ്ലത്തിലും രാജദ്രാവകത്തിലും (aquaregia) ലയിക്കും. എന്നാൽ ഹൈഡ്രോക്ലോറിക് അമ്ലത്തിൽ ലയിക്കുന്നില്ല.
ടെക്‌നീഷ്യം 99m ജെനറേറ്റർ കടപ്പാട് : ©https://www.researchgate.net
ടെക്‌നീഷ്യം 99 (Tc-99)
1969ൽ കണ്ടു പിടിച്ച ഐസോടോപ് ആണിത്. ആണവ റിയാക്ടറുകളിലെ  യുറാനിയം വിഭജിക്കുന്നതിലൂടെ ആണ് ഇത് നിർമ്മിക്കുന്നത്. ടെക്‌നീഷ്യത്തിന്റെ ഏറ്റവും പ്രധാന ഐസോടോപ് ആയി മാറി ഇത്.
കടപ്പാട് : ©radioactiveisotopes.weebly.com
വൈദ്യശാസ്ത്ര രംഗത്ത് വിപുലമായ ഉപയോഗങ്ങളാണ് ഇതിനുള്ളത്. ഈ മൂലകത്തിന്റെ വ്യത്യസ്തമായ രാസ സംയുക്തങ്ങൾ ശരീരാവയങ്ങളുടെ പ്രതിബിംബം എടുക്കുന്നതിന് ഉപയോഗിക്കും. തലച്ചോർ, അസ്ഥികൾ, കരൾ, വൃക്ക, തൈറോയ്ഡ് എന്നിവയുടെ സ്‌കാനിങ്ങിനും രക്ത ചംക്രമണത്തെ കുറിച്ച് പഠിക്കുന്നതിനും ഈ ഐസോടോപ് ഉപയോഗിക്കുന്നു.
  • സ്റ്റീലിന്റെ ലോഹനാശനം തടയുന്നതിന് ഫലപ്രദമാണ് Tc- 99.
  • വളരെ താഴ്ന്ന ഊഷ്മാവിൽ (11K /-262.1 degree C) ഇതിനെ ഒരു അതിചാലകമായും ഉപയോ ഗിക്കുന്നു.
  • റേഡിയോആക്ടിവ സ്വഭാവം ഉള്ളതിനാൽ ജീവശാസ്ത്രപരമായ ഉപയോഗങ്ങൾ ഒന്നും തന്നെയില്ല.
  • ടെക്‌നിഷ്യത്തിന്റെ മൂന്നു ഐസോടോപ്പുകൾ കൂടുതൽ അർദ്ധായുസ്സുള്ളവരാണ്.
    • Tc -97       (2.6×10^6വർഷങ്ങൾ )
    • Tc-98         (4.2×10^6 വർഷങ്ങൾ )
    • Tc-99         (2.1×10^5വർഷങ്ങൾ )

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ടെക്‌നീഷ്യം – മനുഷ്യൻ കൃത്രിമമായി നിർമിച്ച ആദ്യമൂലകം

Leave a Reply

Previous post പ്ലേറ്റോണിക് ഘനവസ്തുക്കൾ (Platonic solids)
Next post മണ്ണ് തിന്നുന്ന കുഞ്ഞുങ്ങൾ
Close