Read Time:1 Minute

ഒരേ  വലിപ്പത്തിലുള്ള ക്രമീകൃത ബഹുഭുജങ്ങൾ (regular polygon) വശങ്ങളായുള്ള ബഹുഫലകങ്ങൾ (polyhedrons) ആണ് പ്ലേറ്റോണിക് ഘനവസ്തുക്കൾ. എളുപ്പം മനസ്സിലാക്കാവുന്ന ഉദാഹരണം സമചതുരക്കട്ടയുടേതാണ് (cube). അതിന്റെ വശങ്ങൾ ഒരേ വലിപ്പമുള്ള 6 സമചതുരങ്ങളാണല്ലോ? അതിനാൽ അവയെ അറുമുഖഫലകം (hexahedron) എന്നും വിളിക്കാം. മറ്റൊരു ലളിതമായ ഉദാഹരണം 4 സമഭുജത്രികോണങ്ങൾ (equilateral triangles) വശങ്ങളായുള്ള ചതുർഫലകമാണ്  (tetrahedron). ഇതേ പോലെ 8 സമഭുജത്രികോണങ്ങൾ ചേർത്ത് (ഓരോ സന്ധിസ്ഥാനത്തും 4 എണ്ണം ചേരും വിധത്തിൽ) ഒരു അഷ്ടഫലകം (എൺമുഖ ഫലകം, octahedron) ഉണ്ടാക്കാം. 20 സമഭുജത ത്രികോണങ്ങൾ ചേർത്ത് ഒരു ഇരുപതുമുഖഫലകവും (icosahedron) ഉണ്ടാക്കാം. ഇതു കൂടാതെ 12 പഞ്ചഭുജങ്ങൾ (pentagon) ചേർത്ത് ഒരു പന്ത്രണ്ടു മുഖ ഫലകവും (ദ്വാദശ ഫലകം, dodecahedron). ഇങ്ങനെ 5 തരത്തിലുള്ള പ്ലേറ്റോണിക് കട്ടകളാണ് മാത്രമാണ് സാദ്ധ്യമായിട്ടുള്ളത്.


പ്ലേറ്റോണിക് ഘനരൂപങ്ങൾ വെട്ടി ഉണ്ടാക്കാം.. പ്രിന്റ് ചെയ്യാവുന്ന ഷീറ്റുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സൂര്യനെ രാഹു വിഴുങ്ങുമോ? – ആര്യഭടന്റെ ചതി
Next post ടെക്‌നീഷ്യം – മനുഷ്യൻ കൃത്രിമമായി നിർമിച്ച ആദ്യമൂലകം
Close