അവഗണനയുടെ 88 വർഷങ്ങൾ – വേര റൂബിന്റെ ഓർമ്മയ്ക്ക്

നമ്മൾ കാണുന്ന, കാണാൻ സാധിക്കുന്ന പ്രപഞ്ചം യഥാർഥ പ്രപഞ്ചത്തിന്റെ ചെറിയ ഒരംശം മാത്രമാണെന്ന് മനസ്സിലാക്കാൻ സഹായിച്ച പ്രശസ്ത ജ്യോതിശാസ്ത്രജ്ഞ വേര കൂപ്പർ റൂബിൻ 2016 ഡിസംബർ 25 ന് 88ാം വയസ്സിൽ അന്തരിച്ചു.

വേര റൂബിൻ – ജ്യോതിശ്ശാസ്‌ത്രരംഗത്തെ സംഭാവനകൾ

സ്വന്തം മക്കൾ ഉൾപ്പെടെ നിരവധി പെണ്‍കുട്ടികളെ ശാസ്‌ത്രഗവേഷണരംഗത്തെത്തിച്ച പ്രസിദ്ധ ശാസ്‌ത്രജ്ഞ വേര റൂബിന്റെ സംഭാവനകളെ സംബന്ധിച്ച കുറിപ്പ്‌

E=Mc² പ്രാവർത്തികമാക്കിക്കാട്ടിയ ലിസ്‌ മൈറ്റ്‌നർ

ഐന്‍സ്റ്റൈന്റെ E = mc² എന്ന സമവാക്യത്തിന്റെ ആദ്യ പ്രയോഗമായിരുന്നു ലിസ്‌ മൈറ്റ്‌നറുടെ കണ്ടെത്തൽ. പെണ്ണായിരുന്നതു കൊണ്ടു മാത്രം അവരുടെ നേട്ടങ്ങൾ അവഗണിക്കപ്പെട്ടു, നൊബേൽ സമ്മാനം നിഷേധിക്കപ്പെട്ടു.

പെണ്ണായതുകൊണ്ടുമാത്രം : എമ്മി നോയ്‌തറുടെ ജീവിതം

പ്രൊഫ. കെ. പാപ്പൂട്ടി ഭൗതികശാസ്‌ത്രത്തിൽ വലിയ പ്രാധാന്യമുളള രണ്ടു സിദ്ധാന്തങ്ങൾ 1915ൽ പുറത്തുവന്നു. ഒന്ന്‌, ഐൻസ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം; മറ്റൊന്ന്‌, എമ്മി നോയ്‌തറിന്റെ `നോയ്‌തർ സിദ്ധാന്തം'. ഭൗതികത്തിന്റെ വളർച്ചയിൽ രണ്ടും വഹിച്ച പങ്ക്‌...

ടു യുയു – വൈദ്യശാസ്ത്രത്തിൽ നോബൽ പുരസ്കാരം ലഭിച്ച  ചൈനീസ് ശാസ്ത്രജ്ഞ 

മലേറിയയുടെ ചികിത്സക്കുള്ള ആർട്ടിമെസിനിൻ (Artemisinin) എന്ന ഔഷധം കണ്ടുപിടിച്ചതിനാണ്  ടു യുയു വിന് നോബൽ പുരസ്കാരം ലഭിച്ചത്.  വൈദ്യശാസ്ത്രത്തിലെ മൗലിക ഗവേഷണത്തിനുള്ള  2011 ലെ ലാസ്കർ അവാർഡും   (Lasker-DeBakey Clinical Medical Research Award)  അവർക്ക് ലഭിച്ചിരുന്നു.  ആദ്യമായാണ് ഒരു ചൈനീസ് വനിതക്ക് വൈദ്യശാസ്ത്ര നോബലും ലാസ്ക്കർ അവാർഡും ലഭിക്കുന്നത്.

ഇ കെ ജാനകി അമ്മാൾ 

സി.വി.സുബ്രഹ്മണ്യന്‍ പ്രശസ്തയായ സസ്യശാസ്ത്രജ്ഞയായിരുന്നു ഇ.കെ. ജാനകി അമ്മാൾ. ജാനകിയമ്മാളിന്റെ ജന്മദിനമാണ് നവംബർ 4. പ്രമുഖ ശാസ്ത്രജ്ഞൻ സി.വി. സുബ്രമണ്യൻ ഇ.കെ.ജാനകിയമ്മാളിനെക്കുറിച്ചെഴുതിയ കുറിപ്പ് വായിക്കാം കേരളത്തില്‍, തലശ്ശേരിയിലെ ഒരു മധ്യവര്‍ഗകുടുംബത്തില്‍ 1897ലാണ് ജാനകി അമ്മാള്‍ ജനിച്ചത്....

ലോറ ബസ്സി 

ഇന്നത്തെ ഇറ്റലിയുടെ ഭാഗമായ പേപ്പൽ സ്റ്റേറ്റിൽ  ജനിച്ച ഭൗതികശാസ്ത്രജ്ഞയായിരുന്നു ലോറ ബസ്സി. ശാസ്ത്ര പഠനവിഭാഗത്തിലെ യൂണിവേഴ്സിറ്റി ചെയർ ലഭിക്കുന്ന ലോകത്തിലെ ആദ്യ വനിതയായി അറിയപ്പെടുന്ന ലോറ,  ന്യൂട്ടോണിയൻ മെക്കാനിക്സിനെക്കുറിച്ചുള്ള പഠനം ഇറ്റലി മുഴുവൻ വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു.

Close