ബാർബറാ മക്ലിൻടോക്

1983 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ബാർബറ മക്ലിൻടോക് പ്രസിദ്ധ  കോശജനിതക ഗവേഷകയായിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ കണക്ടിക്കട്ടിൽ ജനിച്ച അവർ, ചോളക്കുലകളുടെ ജനിതക ഘടനയെക്കുറിച്ചുളള അതിവിശദമായ പഠനത്തിന്റെ പേരിലാണ് പ്രശസ്തയായത്.

മറിയം മിർസാഖനി

ഇറാനിലെ ടെഹ്റാനിൽ ജനിച്ച മറിയം മിർസാഖനി (1977 മെയ് 12 – 2017 ജൂലൈ 15) ഗണിതശാസ്ത്ര നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന ഫീൽഡ്സ് മെഡൽ ലഭിച്ച ആദ്യ വനിതയാണ്. 1994-ലേയും 1995-ലേയും അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡുകളിൽ സ്വർണ്ണമെഡൽ ജേതാവായിരുന്നു.

വങ്കാരി മാതായ്

കെനിയയിൽ നിന്നുള്ള ശാസ്ത്രജ്ഞയും പരിസ്ഥിതിപ്രവർത്തകയും രാഷ്ട്രീയ സന്നദ്ധപ്രവർത്തകയുമായിരുന്നു വങ്കാരി മാതായ്

ജെനിഫെർ ഡൗഡ്ന

ജനിതകപരമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്ന രോഗങ്ങളെല്ലാം അവയ്ക്ക് കാരണമാകുന്ന ജീനുകളെ കണ്ടെത്തി എന്നെന്നേക്കുമായി തുടച്ചുനീക്കാൻ സാധിക്കുമെങ്കിൽ എത്ര നന്നായിരുന്നു! അതിനു സഹായിക്കുന്ന കണ്ടുപിടുത്തം നടത്തി ലോകത്തെ അത്ഭുതപ്പെടുത്തിയ വനിതയാണ് ഈ വർഷത്തെ രസതന്ത്ര നൊബേൽ ജേതാക്കളിൽ ഒരാളായ ജെന്നിഫർ ആൻ ഡൗഡ്ന.

യമുന കൃഷ്ണൻ

ചിക്കാഗോ സർവകലാശാലയിലെ രസതന്ത്ര വിഭാഗത്തിലെ പ്രൊഫസറായ പ്രശസ്ത മലയാളി ശാസ്ത്രജ്ഞ.

ഗഗൻദീപ് കാംഗ്

പ്രശസ്ത ഇന്ത്യൻ വൈറോളജിസ്റ്റ്. ബ്രിട്ടനിലെ റോയൽസൊസൈറ്റിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞ.

അഡ അഗസ്റ്റ കിംഗ്

[caption id="attachment_1458" align="alignright" width="334"] Ada Lovelace ( 1815 ഡിസംബര്‍ 10 – 1852 നവംബര്‍ 27 ) portrait by Alfred Edward Chalon - via Wikimedia Commons[/caption] കമ്പ്യൂട്ടറിന്‍റെ...

Close