ലൂക്ക ഒളിമ്പിക്സ് ക്വിസ്
ലൂക്ക സംഘടിപ്പിക്കുന്ന ഒളിമ്പിക്സ് ക്വിസിൽ ഇപ്പോൾ പങ്കെടുക്കാം.. 10 ചോദ്യങ്ങൾ.. ഇവിടെ ക്ലിക്ക് ചെയ്യുക
നീരജിന്റെ ജാവലിൻ താണ്ടിയ ദൂരം
നീരജ് ചോപ്രയുടെ നിരന്തരമായ പരിശ്രമങ്ങളുടെയും പരിശീലനങ്ങളുടെയും അനുഭവപാഠങ്ങൾ നിരന്തരം മാധ്യമങ്ങളിൽ നിറയുമ്പോൾ ആ നേട്ടത്തിൽ ചേർത്ത് വെക്കേണ്ട ഒരു പേരാണ് ഉവെ ഹൊനിന്റേത് (Uwe Hohn). ഇന്ത്യയുടെ ജർമ്മൻകാരനായ ജാവലിൻ കോച്ച്. 1984 ജൂലൈ 20 നു ബെർലിനിൽ നടന്ന ഫ്രണ്ട്ഷിപ്പ് ഗെയിംസിൽ 104.80 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച് ലോകത്തെ സ്തബ്ധനാക്കിയ – ഈസ്റ്റ് ജർമ്മനി 1984-ലെ ഒളിമ്പിക്സ് ബഹിഷ്കരിച്ചത് കാരണം ഒരു ഒളിമ്പിക്സ് മെഡൽ പോലും സ്വന്തം അക്കൗണ്ടിൽ ഇല്ലാത്ത – ലോക റെക്കോർഡ് ഹോൾഡർ. ടോക്കിയോ ഒളിംപിക്സിൽ നീരജ് ജാവലിൻ എറിഞ്ഞ ദൂരം 87.58 മീറ്റർ മാത്രമാണ്. ഉവെ ഹോനിന്റെ ലോക റെക്കോർഡ് ദൂരത്തേക്കാൾ 17.22 മീറ്റർ ദൂരം കുറവ് ! ലോക നിലവാരമുള്ള ഒരു മത്സരത്തിൽ സ്വർണം സ്വന്തമാക്കിയ താരം നേടിയ ദൂരവും ആ ഇനത്തിലെ ലോക റെക്കോർഡും തമ്മിൽ ഇത്രയും അന്തരമോ?
ഫോസ്ബറി ഫ്ലോപ്പും ഇത്തിരി ഫിസിക്സും
1968 – ൽ മെക്സിക്കോ സിറ്റിയിൽ നടന്ന ഒളിമ്പിക്സ്, ഹൈജമ്പിന്റെ ചരിത്രത്തിൽ സവിശേഷ സ്ഥാനം നേടിയ ഒന്നായിരുന്നു. ആ ഒളിമ്പിക്സിൽ ഒക്ടോബർ 20-ന് ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഒരു പ്രത്യേകരീതിയിൽ ബാറിനു മുകളിലൂടെ പറന്നു ചാടി ഒളിമ്പിക് റിക്കാർഡ് സൃഷ്ടിച്ചു. അയാൾ പിന്നീട് ഒളിമ്പിക്സിൽ പങ്കെടുത്തിട്ടില്ല. പക്ഷേ അയാളുടെ ചാട്ടം, അതിന്റെ രീതി കൊണ്ടു പിന്നീട് നടന്ന ഒളിമ്പിക്സിലെല്ലാം ഓർമ്മിക്കപ്പെട്ടു. ഇന്ന് ഫോസ്ബറി ഫ്ലോപ്പ് (Fosbury Flop) എന്നറിയപ്പെടുന്ന രീതിയാണത്.
പോൾവാൾട് – കായിക രംഗത്തെ വാനോളം ഉയർത്തിയ ശാസ്ത്ര-സാങ്കേതിക നേട്ടങ്ങൾ
1896ലെ ഏദൻ ഒളിമ്പിക്സിൽ തന്നെ പോൾ വാൾട് ഒരു മത്സര ഇനമായിരുന്നു . അന്ന് ഒന്നാം സ്ഥാനക്കാരൻ തരണം ചെയ്തതു 3.30 മീറ്റർ ആയിരുന്നു . ഇന്നത്തെ ലോക റെക്കോർഡ് 6.18 മീറ്റർ ആണല്ലോ, ഏകദേശം ഇരട്ടിയോളം ! . ഇത്രയും വലിയ മാറ്റത്തിനുള്ള പ്രധാന കാരണം ശാസ്ത്ര -സാങ്കേതിക വിദ്യയുടെ സംഭാവനയാണ് .
ടോക്കിയോ ഒളിമ്പിക്സിലെ ശാസ്ത്രജ്ഞർ
ശാസ്ത്രപഠനവും കായിക രംഗത്തെ സജീവ പങ്കാളിത്തവും ഒരിക്കലും ചേർന്നുപോകാത്തതാണ് എന്ന പൊതുധാരണയും നിലനിൽക്കുന്നു. എന്നാൽ ഈ ധാരണകളെ പൊളിച്ചെഴുതുന്ന ഏഴ് ശാസ്ത്രജ്ഞർ ഇത്തവണത്തെ ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ശാസ്ത്ര ഗവേഷണവും കായിക ഇനങ്ങളിലെ മികവും ഒരുമിച്ച് സാധിക്കില്ല എന്ന മുൻവിധിയെ അവർ തിരുത്തിക്കുറിക്കുന്നു.
ഏതു കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഫുട്ബാൾ
ആധുനിക ഫുട്ബോളിന് ബ്ലാഡർ , അതിനു പുറമെയുള്ള ലൈനിംഗുകൾ, ഏറ്റവും പുറത്തായി കവർ (cover) എന്നിങ്ങനെ മൂന്നു പ്രധാന ഭാഗങ്ങളാണുള്ളത്. എന്താണിതിന്റെ പ്രത്യേകതകൾ? അതാതുകാലത്തെ ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങൾ എങ്ങനെയാണ് ഫുട്ബോളിനെ മാറ്റിമറിച്ചത് ?