കുഞ്ഞ് ഹിമയുഗം (little ice age) വരുന്നു എന്ന വാര്‍ത്ത പരക്കുകയാണ് ലോകം മുഴുവന്‍ (അതോ പരത്തുകയോ?). അതുകൊണ്ടിനി ആഗോളതാപനത്തെ പേടിക്കണ്ട; ഫോസില്‍ ഇന്ധനങ്ങള്‍ ബാക്കിയുള്ളതു കൂടി കത്തിച്ചോളൂ. അമേരിക്ക, കനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളും ലോകത്തെങ്ങുമുള്ള വന്‍കിട വ്യവസായികളും പണ്ടേ പറയുന്ന കാര്യമാണ് ആഗോളതാപനം ഒരു ഉമ്മാക്കിയാണെന്നത്. ഇപ്പോള്‍ ശാസ്‌ത്രജ്ഞരും പറയുന്നതു കേട്ടില്ലേ? പക്ഷേ അല്‍പ്പം ശാസ്‌ത്രവിവരമുള്ളവര്‍ ഇതപ്പടി വിഴുങ്ങാന്‍ തയ്യാറല്ല. കാരണം ‘സ്‌പോണ്‍സേര്‍ഡ് ഗവേഷണം’ മുമ്പ് ധാരാളം ഉണ്ടായിട്ടുണ്ട്. ഔഷധനിര്‍മാണ രംഗത്ത് ഇത് സര്‍വസാധാരണമാണ്. കുഞ്ഞ് ഹിമയുഗവും അങ്ങനെ ആയിക്കൂടെന്നില്ല; ആകണമെന്നുമില്ല. ഇതേപറ്റി പാപ്പൂട്ടിമാഷ് എഴുതിയ ലേഖനം വായിക്കൂ …
![By Leonard G. (Own work) [Public domain], via Wikimedia Commons Glacier, Patagonia, Chile](https://i0.wp.com/luca.co.in/wp-content/uploads/2016/07/iceberge.jpg?resize=1140%2C276)
സൗരകളങ്കങ്ങള്‍
![By NASA/SDO/AIA/HMI/Goddard Space Flight Center [Public domain], via Wikimedia Commons NASA's SDO Observes Fast-Growing Sunspot](https://upload.wikimedia.org/wikipedia/commons/thumb/3/3b/NASA%27s_SDO_Observes_Fast-Growing_Sunspot.jpg/512px-NASA%27s_SDO_Observes_Fast-Growing_Sunspot.jpg)
സൂര്യന്റെ പ്രഭാമണ്ഡലത്തിന്റെ ശരാശരി താപനില 5800 K വരും. അതിലും 1500 – 2000 K താപനില കുറഞ്ഞ ഇടങ്ങളാണ് കളങ്കങ്ങള്‍. ഒന്നിന്റെ വലുപ്പം 1000 കി.മീറ്റര്‍ മുതല്‍ 10 ലക്ഷം കി.മീറ്റര്‍ വരെയാകാം. സോളാര്‍ ഫില്‍റ്ററിലൂടെ വെറും കണ്ണുകൊണ്ടു
![By Vacuum Tower Telescope (nasaimages.org) [Public domain], via Wikimedia Commons SunSpotGranulation](https://upload.wikimedia.org/wikipedia/commons/thumb/0/0f/SunSpotGranulation.jpg/512px-SunSpotGranulation.jpg)
ഓരോ കളങ്കത്തിനും മധ്യഭാഗത്ത് കറുത്ത ഒരു അംബ്രയും (പൂര്‍ണ ഇരുട്ട്) ചുറ്റും അനേകം നാരുകള്‍ ചേര്‍ന്ന പോലെ കാണപ്പെടുന്ന, മങ്ങിയ പെനംബ്രയും ഉണ്ടായിരിക്കും. ഒരു കളങ്ക ഇണയുടെ ആയുസ്സ് ഏതാനും മണിക്കൂറുകള്‍ മുതല്‍ ഏതാനും മാസങ്ങള്‍ വരെ (വലിയവയ്‌ക്ക്) ആയിരിക്കും.
[box type=”info” align=”alignleft” ]ആദ്യ കളങ്കങ്ങള്‍ സൂര്യന്റെ മധ്യരേഖയ്‌ക്ക് ഇരുവശത്തും, 400º യിലേറെ അക്ഷാംശമുള്ള മേഖലയിലായിരിക്കും. ക്രമേണ ഓരോ വര്‍ഷവും അവയുടെ എണ്ണം വര്‍ധിക്കുകയും മധ്യമേഖലയിലേക്ക് വ്യാപിക്കുകയും ചെയ്യും. സൗരമാക്‌സിമത്തില്‍ മധ്യരേഖയുടെ 50 അടുത്തുവരെയെത്തും. പിന്നീട് മിനിമത്തിലേക്കുള്ള പതനം കൂടുതല്‍ വേഗത്തിലാണ്. സൗരചക്രങ്ങളിലെ കളങ്കങ്ങളുടെ എണ്ണവും കാലവും ഒരു ഗ്രാഫില്‍ അടയാളപ്പെടുത്തിയാല്‍ ഒരു ചിത്രശലഭം പോലെ കാണപ്പെടും. ഇതിനെ ചിത്രശലഭചിത്രണം (Butterfly diagram) എന്നു വിളിക്കുന്നു.[/box]
![By NASA, Marshal Space Flight Center, Solar Physics [Public domain], via Wikimedia Commons Sunspot butterfly graph](https://upload.wikimedia.org/wikipedia/commons/thumb/9/9e/Sunspot_butterfly_graph.gif/512px-Sunspot_butterfly_graph.gif)
സൗരചക്രം എന്തുകൊണ്ട്?
ഉത്തരം കൃത്യമായി ആര്‍ക്കും അറിയില്ല എന്ന് ആദ്യമേ പറയട്ടെ. പക്ഷേ, സൂര്യന്റെ കാന്തിക മണ്ഡലത്തിലെ വ്യതിയാനവുമായി ബന്ധപ്പെട്ടാണെന്ന് അറിയാം. സൗരകളങ്കങ്ങള്‍ ഇരട്ടകളായി പിറക്കുന്നത് വിപരീത കാന്തിക ധ്രുവങ്ങളുടെ സൂചനയാണ് എന്ന് ഏതാനും നൂറ്റാണ്ടായിട്ട് അറിയാം. കളങ്കങ്ങള്‍ക്കുള്ളിലെ കാന്തിക തീവ്രത 0.2 മുതല്‍ 0.4 വരെ ടെസ്‌ല ആണെന്ന് കഴിഞ്ഞ നൂറ്റാണ്ടില്‍ അളന്നു തിട്ടപ്പെടുത്തുകയും ചെയ്‌തു. (ഇത് ഭൂകാന്തികമണ്ഡലത്തിന്റെ ഏതാനും ആയിരം ഇരട്ടിയാണ്).
[box type=”info” align=”aligncenter” ]സൂര്യകളങ്കങ്ങളെ നിരീക്ഷിച്ചാല്‍ സൂര്യന്റെ ഭ്രമണകാലം കണക്കാക്കാം എന്ന് ആദ്യം നിരീക്ഷിച്ചത് ഗലീലിയോ ആണ്. (കണ്ണിന്റെ കാഴ്‌ചപോയാലെന്ത്!) സൂര്യന്‍ ശരാശരി 27 ദിവസം കൊണ്ട് ഒരുവട്ടം കറങ്ങും എന്നാണ് പറയാറ്. എന്നാല്‍ ഒരു വാതകഗോളമായ സൂര്യന്റെ എല്ലാ ഭാഗവും ഒരേ വേഗത്തിലല്ല കറങ്ങുന്നത്. മധ്യഭാഗം 25 ദിവസം കൊണ്ട് ഒന്നു കറങ്ങുമ്പോള്‍ 600 അക്ഷാംശത്തില്‍ അത് 29 ദിവസം വരും. ധ്രുവത്തിനോടടുക്കും തോറും വേഗം പിന്നെയും കുറയും. വ്യതിരിക്തഭ്രമണം (differential rotation) എന്നാണിതിനെ വിളിക്കുന്നത്. ഇതാണ് കളങ്കങ്ങള്‍ക്കു കാരണം.[/box]എങ്ങനെ എന്നു നോക്കാം. സൂര്യന്റെ കാന്തിക ഉത്തരധ്രുവം ഭ്രമണ ഉത്തരധ്രുവത്തിനു സമീപം ആണെന്നിരിക്കട്ടെ. അപ്പോള്‍ കാന്തികമണ്ഡലരേഖകള്‍ സൂര്യനുള്ളില്‍ക്കൂടി തെക്കുനിന്നു വടക്കോട്ടും പുറത്തുകൂടി എതിരെയും ആയിരിക്കും. സൂര്യനുള്ളിലെ ബലരേഖകളില്‍ കുടുങ്ങി ധാരാളം അയോണുകളും മറ്റു ചാര്‍ജിത കണങ്ങളും ഉണ്ടാകും. വ്യതിരിക്തഭ്രമണം കാരണം ഇവയ്‌ക്ക് ഓരോ ഇടത്തും ഓരോ വേഗത ആയിരിക്കും. തന്മൂലം കാന്തികബലരേഖകള്‍ക്ക് വിരൂപണം (distortion) സംഭവിക്കുന്നു. സൂര്യന്‍ പലവട്ടം കറങ്ങിക്കഴിയുമ്പോള്‍ ബലരേഖകള്‍ വലിഞ്ഞുമുറുകുകയും ഉള്ളില്‍ നിന്നുള്ള സംവഹനഫലമായി പുറമേയ്‌ക്ക് തള്ളപ്പെട്ട് പൊട്ടുകയും ചെയ്യുന്നു. ഒരു കാന്തം പൊട്ടുമ്പോള്‍ രണ്ട് വിപരീത ധ്രുവങ്ങള്‍ പ്രത്യക്ഷപ്പെടുംപോലെ, വിപരീത ധ്രുവങ്ങളുള്ള രണ്ട് കളങ്കങ്ങള്‍ ഉണ്ടാകുന്നു – ഒന്ന് അല്‍പ്പം പടിഞ്ഞാറും മറ്റത് അല്‍പ്പം കിഴക്കും മാറി. സൂര്യനൊപ്പം കറക്കത്തില്‍ മുന്നിലുള്ളത് (പടിഞ്ഞാറുള്ളത്) വടക്കേ അര്‍ധഗോളത്തില്‍ ഉത്തരധ്രുവവും പിന്നിലുള്ളത് ദക്ഷിണധ്രുവവും ആയിരിക്കും. തെക്കേ അര്‍ധഗോളത്തില്‍ സ്വാഭാവികമായും നേരെ തിരിച്ചാവും സ്ഥിതി.
[box type=”info” align=”alignright” ]സൂര്യന്‍ കറങ്ങും തോറും ഇത് കൂടുതല്‍ സംഭവിക്കുകയും മാക്‌സിമത്തിനുശേഷം സൂര്യന്റെ കാന്തിക ധ്രുവങ്ങള്‍ തന്നെ അന്യോന്യം മാറുകയും ചെയ്യുന്നു. അതിവേഗം സൗരമിനിമത്തിലെത്തിയശേഷം ചക്രം ആവര്‍ത്തിക്കുന്നു. വീണ്ടും 11 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആദ്യ സ്ഥിതിയിലേക്ക് തിരിച്ചെത്തുന്നു. അതായത്, ശരിക്കും സൗരചക്രകാലം 11 വര്‍ഷമല്ല 22 വര്‍ഷമാണ്.[/box]മൗണ്ടര്‍മിനിമം എന്ന പ്രഹേളിക

![By Hector Macpherson (Opposite page 192 of Astronomers of Today) [Public domain], via Wikimedia Commons Maunder Edward Walter](https://upload.wikimedia.org/wikipedia/commons/f/f6/Maunder_Edward_Walter.jpg)
1980 മുതല്‍ കളങ്കങ്ങളുടെ എണ്ണം വീണ്ടും കുറഞ്ഞുവരുന്നു എന്നും പുതിയ ഒരു മൗണ്ടര്‍ മിനമമായേക്കാം ഇതെന്നും വേല്‍സിലെ ഒരു സര്‍വകലാശാലാ ഗവേഷകയായ വാലന്റീന ഴാര്‍ക്കോവ ഒരു പ്രബന്ധത്തിലൂടെ സ്ഥാപിക്കുന്നു. 1645 – 1715 കാലത്ത് ഭൂമിയില്‍ അതിശൈത്യമായിരുന്നു; അതുപോലെ ഇനിയും ഒരു ശൈത്യം വന്നേക്കാം എന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. സോളാര്‍ മാക്‌സിമം കാലത്ത് സൂര്യനില്‍ സംഭവിക്കുന്ന ആളലുകള്‍, കൊറോണ പ്രവാഹങ്ങള്‍, പ്രോമിനന്‍സുകള്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ ധാരാളം ഊര്‍ജം ഭൂമിയില്‍ എത്തിക്കുന്നു എന്നും ഇത് ദീര്‍ഘകാലം ഇല്ലാതായാല്‍ ഹിമയുഗമാകും ഫലം എന്നുമാണ് വാദം. [box type=”warning” align=”alignright” ]എന്നാല്‍ ഇത് ശരിയല്ലെന്നും ഭൂമിയിലെത്തുന്ന സൗരോര്‍ജത്തില്‍ ഇത്തരം സൗരപ്രവര്‍ത്തനങ്ങളുടെ പങ്ക് നിസ്സാരമാണെന്നുമാണ് ഭൂരിഭാഗം ശാസ്‌ത്രജ്ഞരും പറയുന്നത്. 1845 – 1715 ലെ ശൈത്യം സൃഷ്ടിച്ചത് 1839ല്‍ നികരാഗ്വയിലുണ്ടായ വമ്പന്‍ അഗ്നിപര്‍വതസ്‌ഫോടനമാണെന്നും ചാരംമൂടിയ ആകാശം സൂര്യവികിരണങ്ങളെ തടഞ്ഞതാണ് കാരണമെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ നമ്മള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഭൗമതാപനത്തിന്റെ പ്രഭാവം മൗണ്ടര്‍ മിനിമം കൊണ്ട് പരിഹരിക്കാം എന്നത് ഒരു വ്യാമോഹം മാത്രമാകാനാണ് സാധ്യത.[/box]
സൗരവാതം

ഓരോ സെക്കന്റിലും ദശക്ഷത്തിലേറെ ടണ്‍ പദാര്‍ത്ഥമാണ് ഈ വിധം പ്രവഹിക്കുന്നത്. ഏതാണ്ട് 100 സൗരദൂരം (100 AU) വരെ ഈ ഒഴുക്കു തുടരും. സൂര്യന്‍ കേന്ദ്രമായി ഒരു കുമിളപോലെ വികസിക്കുന്ന കൊറോണ പ്രവാഹത്തെ ഹീലിയോസ്‌ഫിയര്‍ എന്നു പറയും.
1950ല്‍ ലുഡ്‌വിഗ് ബിയര്‍മാന്‍ (Ludwig Biermann) എന്ന ജര്‍മന്‍ ജ്യോതിശാസ്‌ത്രജ്ഞനാണ് ഈ വാതകത്തിന് ആദ്യമായി തെളിവ് അവതരിപ്പിച്ചത്. (Solar wind എന്ന പേര് ആദ്യമായി നല്‍കിയത് 1958 ല്‍ യൂജീന്‍ പാര്‍ക്കര്‍ എന്ന യു എസ് ശാസ്‌ത്രജ്ഞനും). ധൂമകേതുക്കളുടെ വാല്‍ എപ്പോഴും സൂര്യനെതിരെ തിരിച്ചുപിടിച്ച രൂപത്തിലാണല്ലോ. ധൂളിവാലിനെ ഇങ്ങനെ സൃഷ്ടിക്കാന്‍ സൂര്യന്റെ സാധാരണ വികിരണങ്ങള്‍ മതി; എന്നാല്‍ അയോണുകളടങ്ങിയ നീലവാലിനെ സൃഷ്ടിക്കുന്നത് സൗരവാതം ആണ് എന്നാണ് ബിയര്‍മാന്‍ സ്ഥാപിച്ചത്.
എന്തായാലും സൌരവാതത്തിന് ശക്തിയുണ്ട്. പക്ഷേ, ഭൂമിയുടെ താപനിലയെ ബാധിക്കാന്‍ മാത്രം ശേഷിയൊന്നും അതിനില്ല, കാരണം ഭൂമിക്കു കിട്ടുന്ന സൂര്യന്റെ വിദ്യുത് കാന്തിക ഊര്‍ജവികിരണത്തിന്റെ നന്നെച്ചെറിയ ഒരംശമേ അതു വരൂ. അതു മൊത്തം ഇല്ലാതായാല്‍ പോലും 3W/m² മാത്രമേ കുറയൂ. (ഭൂമിയിലെത്തുന്ന വിദ്യുത് കാന്തിക വികിരണം 1400 W/m² വരും.)
