അന്റാര്‍ട്ടിക്കയില്‍ ഹിമപാതത്തിന്റെ അളവു കൂടുന്നു !

അന്റാര്‍ട്ടിക്കയില്‍ ഹിമപാതത്തിന്റെ അളവു കൂടുന്നുവെന്ന വാര്‍ത്ത വായിക്കൂ ….

Antarctica. An orthographic projection of NASA's Blue Marble data set.
മഞ്ഞുമൂടിയ അന്റാര്‍ട്ടിക്ക – നാസയുടെ ചിത്രം.
[dropcap][/dropcap] വാര്‍ത്ത അതിവേഗം ലോകം മുഴുവന്‍ പരക്കുകയാണ്‌. അന്റാര്‍ട്ടിക്കയില്‍ ഹിമപാതത്തിന്റെ അളവു കൂടുന്നുവത്രേ. 2000 മുതല്‍ 2014 വരെയുള്ള കാലത്ത്‌ ഹിമരൂപീകരണം 1999 നെ അപേക്ഷിച്ച്‌ അഞ്ച്‌ ഇരട്ടിയായി. ആര്‍ട്ടിക്കില്‍ ഹിമാനികള്‍ തകര്‍ന്നു വീഴുന്നു, മഞ്ഞുരുകുന്നു തുടങ്ങിയ ദുരന്തവാര്‍ത്തകള്‍ക്കിടയില്‍ ഈ വര്‍ത്ത (ശരിയാണെങ്കില്‍) തീര്‍ച്ചയായും സന്തോഷദായകം തന്നെ. അമേരിക്കന്‍ സര്‍ക്കാരിന്റെ ഊര്‍ജ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ NCAR (National Centre for Atmosphere Research) ആണ്‌ 1979 മുതല്‍ ഈ പഠനം നടത്തിവരുന്നത്‌. നേച്ചര്‍ ജിയോ സയന്‍സ്‌ ജേര്‍ണല്‍ ആണ്‌ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. സമീപകാലത്തായി കിഴക്കന്‍ ശാന്തസമുദ്രത്തിലെ ഉപരിതലതാപനില കുറഞ്ഞുവരികയാണത്രേ.

[box type=”shadow” ]നമ്മള്‍ ഇത്രയൊക്കെ കാര്‍ബണ്‍ ഡയോക്‌സൈഡും മറ്റും ഉല്‍പ്പാദിപ്പിച്ചിട്ടും ഇതെങ്ങനെ സംഭവിച്ചു എന്ന സംശയം സ്വാഭാവികമാണല്ലോ.[/box]

സൂര്യന്‍ താരതമ്യേന നിര്‍ജീവമാവുകയാണുപോലും. സൂര്യകളങ്കങ്ങള്‍ കുറഞ്ഞുകുറഞ്ഞുവരുന്നു. മൗണ്ടര്‍ മിനിമത്തിലേക്കാണ്‌ പോക്ക്‌ എന്നു തോന്നുന്നു. 2030ല്‍ അതു പരമാവധിയില്‍ എത്തും. ഇതുപോലൊരു മൗണ്ടര്‍ മിനിമം 1645 – 1715 കാലത്തുണ്ടായപ്പോള്‍ ഭയങ്കര തണുപ്പായിരുന്നത്രേ. അതുകൊണ്ട്‌ ഇക്കുറിയും അങ്ങനെ സംഭവിച്ചേക്കാം എന്നാണ്‌ ഊഹം. പക്ഷേ, കഴിഞ്ഞ 400 കൊല്ലങ്ങള്‍ക്കിടയില്‍ സംഭവിച്ച നാല്‌ മൗണ്ടര്‍മിനിമ കാലഘട്ടങ്ങളില്‍ ഹിമയുഗമൊന്നും ഉണ്ടായതായി സൂചനയില്ലതാനും.

[box type=”warning” align=”aligncenter” ]ആകപ്പാടെ നോക്കുമ്പോള്‍ തട്ടിക്കൂട്ടിയ ഒരു ഗവേഷണം പോലെ തോന്നുന്നു അന്റാര്‍ട്ടിക്കയിലെ ഈ മഞ്ഞുവീഴ്‌ച. അമേരിക്ക, റഷ്യ, കനഡ, ഇംഗ്ലണ്ട്‌ പോലുള്ള ഇടങ്ങളില്‍ വ്യവസായികള്‍ ഏറെക്കാലമായി ആഗോളതാപനം തന്നെ ഒരു നുണയാണെന്നു പറഞ്ഞുകൊണ്ടിരിക്കയാണല്ലോ. എന്തായാലും നമുക്ക്‌ അത്രവേഗം ഈ വാര്‍ത്ത വിഴുങ്ങണ്ട. അല്‍പ്പം കൂടി കാത്തിരിക്കാം.[/box]

Leave a Reply