DRDOയുടെ 2-DG കോവിഡിനെതിരെയുള്ള ഒറ്റമൂലിയോ ?
കഴിഞ്ഞ രണ്ടു ദിവസമായി നമ്മുടെ പ്രതിരോധ ഗവേഷണ സംഘടന (Defence Research and Development Organisation, DRDO) കണ്ടുപിടിച്ച പുതിയ കോവിഡ് മരുന്ന് ആണ് സാമൂഹ്യ മാധ്യമങ്ങളിലെ താരം. പൊടിപ്പും തൊങ്ങലും വെച്ച സ്ഥിരം ഓണ്‍ലൈന്‍ മാധ്യമ വാര്‍ത്തകള്‍ക്കും, DRDO എന്നു കണ്ട ഉടനെ അതെല്ലാം സ്ഥിരം പൊങ്ങച്ച പരിപാടി എന്നു മുന്‍ ധാരണയോടെ പ്രതികരിക്കുന്നവര്‍ക്കും ഒക്കെ ഇടയില്‍ എന്താണ് ഈ പറഞ്ഞ അത്ഭുത മരുന്ന് എന്നു പരിശോധിക്കുകയാണിവിടെ.
കാസ്പിയൻ തടാകം ശോഷിക്കുന്നു?
ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തിൽ ജലാശയങ്ങൾ വറ്റി വരളുന്ന പ്രവണത വർധിച്ചു വരികയാണ്. ഭാവിയിൽ ഏതു ഭൂഖണ്ഡത്തിലും സംഭവിക്കാവുന്നതിന്റെ നേർചിത്രമാണ് ഇന്ന് നാം കാസ്പിയൻ തടാകത്തിൽ ദർശിക്കുന്നത്.
വകഭേദങ്ങൾ വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുമോ ?
വകഭേദങ്ങൾക്കനുസരിച്ച് വാക്സിനുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയോ പരിഷ്കരിക്കയോ ചെയ്യുക സാദ്ധ്യമാണ്. ഇൻഫ്ലുവൻസയുടെ കാര്യത്തിൽ വർഷം തോറും അങ്ങനെ ചെയ്യാറുമുണ്ട്. എന്നാൽ COVID-19 ന്റെ കാര്യത്തിൽ സമൂഹത്തിൽ ബഹുഭൂരിപക്ഷം ആളുകൾക്ക് വാക്സിനേഷൻ നൽകുകയും അവർക്ക് മിതമായ തോതിൽ പരിരക്ഷ ലഭിക്കുകയും ചെയ്യുന്നുവെങ്കിൽ തന്നെ വാക്സിനുകളിൽ തുടരെയുള്ള മാറ്റങ്ങൾ ആവശ്യമായി വരില്ലെന്നാണ് വിദഗ്ദ്ധർ കരുതുന്നത്.
ബ്ലൂ ഇക്കോണമിയും ഇന്ത്യയും
ഇന്ത്യ ഗവൺമെന്റ് 2021 ഫെബ്രുവരി മാസം പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ച ബ്ലൂ ഇക്കോണമി കരടു നയരേഖ 2021 ചർച്ച ചെയ്യുന്നു
കാർഷിക ഗവേഷണം, വിജ്ഞാന വ്യാപനം: ചില ചിന്തകൾ
കാർഷിക മേഖലയിലെ ഗവേഷണ-വിദ്യാഭ്യാസ-വിജ്ഞാന വ്യാപന പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനനുസരിച്ചുള്ള മാററങ്ങൾ കാർഷിക വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകേണ്ടതുണ്ട്.
ജ്യോതിഷത്തിന്റെ സാധുത, ഒരു സ്റ്റാറ്റിസ്റ്റിക്കൽ പരിശോധന
ജന്മസമയത്തെ അടിസ്ഥാനമാക്കിയുള്ള ജ്യോതിഷ പ്രവചനത്തിന്റെ സാധുത പരിശോധിക്കുന്ന ഒരു പരീക്ഷണം മഹാരാഷ്ട്രയിൽ നടത്തിയതിനെകുറിച്ചുള്ള കുറിപ്പ്. ജ്യോതിഷത്തിന് യാതൊരു പ്രവചനശേഷിയുമില്ലെന്ന് സംശയരഹിതമായി സ്ഥാപിക്കുന്നു.
ഇന്ത്യന്‍ ശാസ്ത്രരംഗം: വെല്ലുവിളികളുടെ കാലം
ഇന്ത്യന്‍ ശാസ്ത്രഗവേഷണവും ശാസ്ത്രാവബോധവും നേരിടുന്ന പ്രശ്നങ്ങളുടെ വേര് ഇവിടത്തെ വിദ്യാഭ്യാസസമ്പ്രദായത്തിലാണ് ഊന്നിയിരിക്കുന്നത്. അന്വേഷണാത്മകവും വസ്തുനിഷ്ഠവുമായ ചിന്താരീതി വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൈവരുന്നില്ല. മ
സ്വതന്ത്രലഭ്യതാപ്രസ്ഥാനം എന്ന അവകാശപ്പോരാട്ടം
പൊതുമുതൽ ഉപയോഗിച്ചു കൊണ്ടുള്ള ഗവേഷണങ്ങളുടെ ഫലങ്ങൾ പൊതുജനത്തിന് സൗജന്യമായി ലഭിക്കണം എന്ന ധാർമ്മികതയാണ് ഈ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്നത്. അക്കാദമികപ്രസാധകഭീമന്മാർ ആയ എൽസെവിയർ(Elsevier), വൈലി (Wiley), അമേരിക്കൻ കെമിക്കൽ സൊസൈറ്റി(American Chemical Society) എന്നിവർ ചേർന്ന്, അക്കാദമികപ്രസിദ്ധീകരണങ്ങൾ പകർപ്പവകാശം ലംഘിച്ചുകൊണ്ട് ഏവർക്കും സൗജന്യമായി ലഭ്യമാക്കുന്ന സൈ-ഹബ് (Sci Hub) , പുസ്തകങ്ങൾ ലഭ്യമാക്കുന്ന ലിബ്-ജെൻ (LibGen-Library Genesis) എന്നീ വെബ്‌സൈറ്റുകൾക്ക് എതിരെ ഡൽഹി ഹൈക്കോടതിയിൽ കേസ് കൊടുത്തിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഗവേഷണഫലങ്ങളുടെ സ്വതന്ത്രലഭ്യതയെ സംബന്ധിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടേറുകയാണ്.