ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞക്ക് പകരം ചരക ശപഥം !!!

ലോകമ്പാടുമുള്ള വൈദ്യലോകം നിരന്തരം ചർച്ചചെയ്ത് അഭിപ്രായ ഐക്യത്തിലൂടെ അംഗീകരിച്ച് സ്വീകരിച്ച് വരുന്ന ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞയുടെ പരിഷ്കരിച്ച രൂപമായ ജനീവ പ്രഖ്യാപന പ്രതിജ്ഞയുടെ സ്ഥാനത്ത് യാഥാസ്ഥിതിക സമീപനങ്ങളെ പ്രതിഫലിപ്പിക്കുന്ന പുതിയൊരു പ്രതിജ്ഞ ഇന്ത്യയിൽ മാത്രമായി നടപ്പിലാക്കുന്നത് ലോകത്തിന് മുന്നിൽ ഇന്ത്യൻ വൈദ്യസമൂഹത്തെ പരിഹാസ്യരാക്കി മാറ്റും.

ഫെബ്രുവരി 11- ശാസ്ത്രത്തിലെ പെണ്ണുങ്ങൾക്കായുള്ള ദിവസം

ഫെബ്രുവരി 11- ശാസ്ത്രരംഗത്തെ സ്ത്രീകൾക്കായുള്ള ദിവസമാണ് (International Day of Women and Girls in Science). ശാസ്ത്രത്തിലെ സ്ത്രീകളുടെ മികവും പങ്കാളിത്തവും ആഘോഷിക്കുക്കുന്നതിനും ഈ വിഷയത്തിൽ അവബോധം വളർത്തുന്നതിനും ശാസ്ത്രവും ലിംഗസമത്വവും കൈകോർത്തുവരണമെന്ന് അന്താരാഷ്ട്ര സമൂഹത്തെ ഓർമ്മപ്പെടുത്തുന്നതിനും ഒക്കെയായി ഈ ദിവസം ആഘോഷിക്കുന്നു

ജ്യോതിഷം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ ശ്രമങ്ങളെ എതിർക്കുക – പ്രസ്താവനയിൽ ഒപ്പുവെയ്ക്കാം

കോവിഡിനോട് പോരാടാൻ നമുക്ക് ശാസ്ത്രാവബോധം ആവശ്യമാണ്. ജ്യോതിഷം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സർക്കാർ ശ്രമങ്ങളെ എതിർക്കുക.

ആഗസ്റ്റ് 20 – ശാസ്ത്രാവബോധ ദിനം – സയൻസെഴുത്തിൽ കണ്ണിചേരാം

ഓഗസ്റ്റ് 20നു All India People’s Science Network (AIPSN) Scientific Temper ശാസ്ത്രാവബോധ ദിനമായി ആചരിക്കുകയാണ്. ധാബോൽക്കർ ദിനം ഓർമ്മപ്പെടുത്തുന്നത് ഇരുട്ടിന്റെ ശക്തികൾക്കെതിരായ പോരാട്ടം തുടരുന്നതിന്റെ പ്രാധാന്യമാണ്.

തവിട്ട് മേഘങ്ങളും കാലാവസ്ഥയും

വായു മലിനീകരണം അത്യധികം ഉള്ളയിടങ്ങളിൽ അന്തരീക്ഷത്തിൽ കാണുന്ന കട്ടിയേറിയ പുകരൂപത്തിലുള്ള മാലന്യപാളികളാണ് തവിട്ട് മേഘങ്ങൾ (brown clouds). പേരുകൊണ്ട് മേഘങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇവ യഥാർത്ഥത്തിൽ മേഘഗണത്തിൽപ്പെടുന്നവയല്ല. മലിനീകരണത്തിന്റെ ഉപോല്പന്നങ്ങളാണ് ഇവയുടെ ഘടകങ്ങൾ എന്നതിനാൽ അന്തരീക്ഷ മലിനീകരണത്തിന്റെ മികച്ച സൂചകങ്ങൾ കൂടിയാണ് തവിട്ട് മേഘങ്ങൾ.

Close