Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
edaphology | മണ്‍വിജ്ഞാനം. | മണ്‍വിജ്ഞാനം. |
eddy current | എഡ്ഡി വൈദ്യുതി. | വ്യതിയാനം വരുന്ന കാന്തിക ക്ഷേത്രത്തിലുള്ള ചാലകത്തില്‍ പ്രരിതമാവുന്ന വൈദ്യുതി. എഡ്ഡിവൈദ്യുതി ഊര്‍ജനഷ്‌ടം ഉണ്ടാക്കുന്നു. ഇത് ഒഴിവാക്കാന്‍ ആണ് ട്രാന്‍സ്‌ഫോര്‍മര്‍ കോര്‍ നിരവധി ചെറു തകിടുകള്‍ ചേര്‍ത്തുണ്ടാക്കിയിരിക്കുന്നത്. ചിലയിനം ഫര്‍ണസുകളും ബ്രക്കുകളും എഡ്ഡിവൈദ്യുതി ആധാരമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. |
EDTA | ഇ ഡി റ്റി എ. | Ethylene diamine tetra acetate. ജലത്തിന്റെ കാഠിന്യം നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന സംയുക്തം. |
Eether | ഈഥര്‍ | - |
effector | നിര്‍വാഹി. | പ്രതികരണങ്ങള്‍ നിര്‍വഹിക്കുന്ന ശരീരഭാഗങ്ങള്‍. ഉദാ: പേശികള്‍, ഗ്രന്ഥികള്‍. |
efferent neurone | ബഹിര്‍വാഹി നാഡീകോശം. | കേന്ദ്രനാഡീവ്യൂഹത്തില്‍ നിന്ന് പുറത്തേക്ക് ആവേഗങ്ങളെ വഹിച്ചുകൊണ്ടുപോകുന്ന നാഡീകോശം. |
effervescence | നുരയല്‍. | രാസപ്രവര്‍ത്തനത്തിന്റെ ഫലമായി ദ്രാവകത്തില്‍ വാതകകുമിളകള്‍ രൂപം കൊണ്ടു നുരഞ്ഞുപൊങ്ങല്‍. |
efficiency | ദക്ഷത. | ഒരു വ്യൂഹം ഉണ്ടാക്കുന്ന പ്രയോജനകരമായ ഊര്‍ജവും അതിനുവേണ്ടി വ്യൂഹത്തിലേക്ക് നല്‍കിയ ഊര്‍ജവും തമ്മിലുള്ള അനുപാതം. പ്രതീകം η. ഉദാ: ഒരു താപ എന്‍ജിന്റെ. η= സൃഷ്‌ടിക്കപ്പെട്ട യാന്ത്രിക പ്രവൃത്തി. നല്‍കിയ താപോര്‍ജം. |
efflorescence | ചൂര്‍ണ്ണനം. | 1. ക്രിസ്റ്റല്‍ രൂപത്തിലുള്ള ചില ഖരപദാര്‍ഥങ്ങള്‍ അന്തരീക്ഷത്തില്‍ തുറന്നു വെച്ചാല്‍ ക്രിസ്റ്റലീയജലം നഷ്‌ടപ്പെടുകയും ക്രിസ്റ്റലാകൃതി നഷ്‌ടപ്പെട്ട് പൊടിഞ്ഞുപോവുകയും ചെയ്യുന്ന പ്രക്രിയ. ഉദാ: ക്രിസ്റ്റലീയ അലക്കുകാരം (സോഡിയം കാര്‍ബണേറ്റ് Na2CO3 10H2O) പൊടിയുന്നത്. 2. ( bot.) പുഷ്‌പിക്കല്‍ |
effluent | മലിനജലം. | വ്യവസായശാലകളില്‍ നിന്ന് പുറത്തേക്കൊഴുകുന്ന മലിനജലം. |
effusion | എഫ്യൂഷന്‍. | ഒരു സുഷിരത്തിലൂടെയുള്ള വാതകപ്രവാഹം. |
egg | അണ്ഡം. | പ്രത്യുത്‌പാദനത്തിനുള്ള സ്‌ത്രീകോശം. ഇതിന് ചലനശേഷിയില്ല. |
egress | മോചനം. | ബഹിര്‍ഗമനം. ഉദാ: ഒരു ഗ്രഹണത്തില്‍ നിന്നുള്ള ചന്ദ്രന്റെയോ സൂര്യന്റെയോ മറ്റേതെങ്കിലും വാനവസ്‌തുവിന്റെയോ പൂര്‍ണ മോചനം. സംതരണത്തില്‍ നിന്നുള്ള ബുധന്റെ/ശുക്രന്റെ മോചനവുമാകാം. cf ingress. |
Eigen function | ഐഗന്‍ ഫലനം. | ഒരു ക്വാണ്ടം വ്യവസ്ഥയെ പ്രതിനിധാനം ചെയ്യുന്ന തരംഗഫലനം; ψ ആണ് സൂചകം. വ്യവസ്ഥയുടെ ഊര്‍ജം, സംവേഗം, സ്‌പിന്‍ തുടങ്ങിയ, അളക്കാന്‍ കഴിയുന്ന എല്ലാ ഭൗതിക രാശികളും ψ യില്‍ ഉള്‍ച്ചേര്‍ന്നിരിക്കും. ഇവയെ ഐഗന്‍ മൂല്യങ്ങള്‍ എന്നു പറയും. |
Eigenvalues | ഐഗന്‍ മൂല്യങ്ങള്‍ . | - |
ejecta | ബഹിക്ഷേപവസ്‌തു. | ഉല്‍ക്കാപതനം മൂലമോ അഗ്നിപര്‍വതസ്‌ഫോടനത്തിലൂടെയോ ഗര്‍ത്തങ്ങള്‍ ( craters) ഉണ്ടാവുമ്പോള്‍ പുറത്തേക്ക് തെറിക്കുന്ന പാറകളും മറ്റു വസ്‌തുക്കളും. |
El nino | എല്‍നിനോ. | പസിഫിക് സമുദ്രത്തില്‍ മധ്യരേഖാ പ്രദേശത്തോടു ചേര്‍ന്ന് ഏതാനും വര്‍ഷം ഇടവിട്ട് (3-4 വര്‍ഷം) പ്രത്യക്ഷമാകുന്ന പ്രതിഭാസം. ചൂടേറിയ ജലപിണ്ഡം കിഴക്കുദിശയില്‍ തെക്കേ അമേരിക്കയുടെ പടിഞ്ഞാറേ തീരത്തേക്കു പ്രവഹിക്കുന്നു. കൃസ്‌തുമസ്സിനു തൊട്ടുപിന്നാലെ കാണപ്പെടുന്നതിനാല്‍ പെറുവിലെ തീരവാസികള്‍ ഇതിനെ ഉണ്ണിയേശു എന്ന അര്‍ഥത്തില്‍ എല്‍നിനോ എന്നു വിളിച്ചുപോന്നു. തെക്കേ അമേരിക്കയില്‍ കഠിനമഴയും വെള്ളപ്പൊക്കവും ഇതിനോടനുബന്ധിച്ചുണ്ടാകും. ലോകത്തിലെ മറ്റുചിലയിടങ്ങളില്‍ വരള്‍ച്ചയും ചിലയിടങ്ങളില്‍ അധിവര്‍ഷവും സംഭവിക്കും. ENSO നോക്കുക. |
elaioplast | ഇലയോപ്ലാസ്റ്റ്. | എണ്ണ സംഭരിച്ചുവെച്ചിട്ടുള്ള ല്യൂക്കോ പ്ലാസ്റ്റ്. |
Elasmobranchii | എലാസ്‌മോബ്രാങ്കൈ. | സ്രാവും തെരണ്ടിയും മറ്റും ഉള്‍പ്പെടുന്ന മത്സ്യവിഭാഗം. |
elastic collision | ഇലാസ്‌തിക സംഘട്ടനം. | collision നോക്കുക. |