Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
echelonഎച്ചലോണ്‍ ഒരുതരം ഇന്റെര്‍ഫെറോമീറ്റര്‍. ട്രാന്‍സ്‌മിഷന്‍ എച്ചലോണ്‍, റിഫ്‌ളക്ഷന്‍ എച്ചലോണ്‍ എന്നിങ്ങനെ രണ്ടുതരമുണ്ട്‌.
Echinoideaഎക്കിനോയ്‌ഡിയഎകൈനോഡെര്‍മാറ്റയില്‍ കടല്‍ അര്‍ച്ചിനുകള്‍ ഉള്‍പ്പെടുന്ന ക്ലാസ്‌.
echoപ്രതിധ്വനി. ശബ്‌ദപ്രവാഹത്തില്‍ തടസ്സമുണ്ടായാല്‍ അതില്‍ നിന്ന്‌ പ്രതിഫലിച്ചു വരുന്ന ശബ്‌ദമാണ്‌ പ്രതിധ്വനി.
echo sounderഎക്കൊസൗണ്ടര്‍. കടലിന്റെ ആഴമളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം. സമുദ്രാപരിതലത്തില്‍ നിന്ന്‌ നേരെ കുത്തനെ താഴേക്കയക്കുന്ന ധ്വനികസ്‌പന്ദം താഴെ കടല്‍ത്തട്ടില്‍ നിന്ന്‌ പ്രതിഫലിച്ചു വരുവാനെടുക്കുന്ന സമയം നിര്‍ണയിച്ചാണ്‌ ആഴം കണക്കാക്കുക.
echogramപ്രതിധ്വനിലേഖം.പ്രതിധ്വനി അടയാളപ്പെടുത്തുന്ന ഉപകരണം
echolocationഎക്കൊലൊക്കേഷന്‍. ഒരു ജന്തു സ്വയം പുറപ്പെടുവിക്കുന്ന ശബ്‌ദതരംഗങ്ങളുടെ പ്രതിധ്വനികള്‍ സ്വീകരിച്ച്‌ വസ്‌തുക്കളുടെ സ്ഥാനവും സ്വഭാവവും നിര്‍ണയിക്കുന്ന പ്രക്രിയ. ഉയര്‍ന്ന ആവൃത്തിയിലുള്ള തരംഗങ്ങളാണ്‌ ഇതിനുപയോഗിക്കുക. വവ്വാലുകള്‍ക്കും ഡോള്‍ഫിനുകള്‍ക്കും ഇതിനുള്ള കഴിവുണ്ട്‌.
eclipseഗ്രഹണം. ഒരു വസ്‌തു മറ്റൊരു വസ്‌തുവിന്റെ നിഴലില്‍ കടക്കുന്നതുമൂലം പൂര്‍ണമായോ ഭാഗികമായോ മറയുന്നത്‌. 1. solar eclipse സൂര്യഗ്രഹണം: സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോള്‍ സൂര്യന്‍ ചന്ദ്രനാല്‍ മറയ്‌ക്കപ്പെടുന്ന പ്രതിഭാസം. സൂര്യന്‍ പൂര്‍ണമായോ ഭാഗികമായോ മറയ്‌ക്കപ്പെടും. 2. annular eclipseഗ്രഹണം നടക്കുമ്പോള്‍ ചന്ദ്രന്‍ ഭൂ ഉച്ചത്തിലോ അതിനു സമീപമോ ആയിരുന്നാല്‍ ചന്ദ്രന്‌ സൂര്യനേക്കാള്‍ കോണീയ വലുപ്പം കുറവായിരിക്കും. അപ്പോള്‍ സൂര്യനെ പൂര്‍ണമായി മറയ്‌ക്കാന്‍ ചന്ദ്രന്‌ കഴിയാതെ വരുന്നതുമൂലം സൂര്യന്റെ വക്ക്‌ ഒരു തിളങ്ങുന്ന മോതിരം പോലെ കാണപ്പെടും. ഏറ്റവും അനുകൂല സാഹചര്യത്തില്‍ ഇത്‌ 12.5 മിനുട്ടുവരെ നീണ്ടുനില്‍ക്കാം. 3. lunar eclipse ചന്ദ്രഗ്രഹണം: ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി വരുമ്പോള്‍ ചന്ദ്രനില്‍ ഭൂമിയുടെ നിഴല്‍ പതിക്കുന്നു. ഇതുമൂലം ചന്ദ്രന്‍ നിഷ്‌പ്രഭനാകുന്ന പ്രതിഭാസം. ഇത്‌ ഭാഗികമായോ പൂര്‍ണമായോ സംഭവിക്കാം.
eclipticക്രാന്തിവൃത്തം. ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നതുമൂലം ഒരു ദിവസം ഏകദേശം 1 ഡിഗ്രി എന്നതോതില്‍ നക്ഷത്രങ്ങളെ അപേക്ഷിച്ച്‌ സൂര്യന്റെ സ്ഥാനത്തിന്‌ മാറ്റം വരുന്നു. അതായത്‌ നക്ഷത്രമണ്ഡലത്തിലൂടെ സൂര്യന്‍ ഒരു ദിവസം 1 ഡിഗ്രി എന്ന കണക്കില്‍ പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട്‌ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഒരു വര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാക്കുന്ന ഈ വൃത്തപഥമാണ്‌ ക്രാന്തിവൃത്തം. Zodiac നോക്കുക.
ecliptic yearഎക്ലിപ്‌റ്റിക്‌ വര്‍ഷം . -
eclogiteഎക്ലോഗൈറ്റ്‌. ആഴത്തില്‍ കാണപ്പെടുന്നതും പരുക്കന്‍ തരികളുള്ളതുമായ ഒരിനം കായാന്തരിത ശില.
ecological nicheഇക്കോളജീയ നിച്ച്‌. ജൈവസമുദായത്തില്‍ ഒരു ജീവിക്കുള്ള പ്രത്യേക സ്ഥാനം. niche നോക്കുക.
ecologyപരിസ്ഥിതിവിജ്ഞാനം. ജീവികളും പ്രകൃതിയിലെ ഇതരഘടകങ്ങളും തമ്മിലുള്ള പരസ്‌പര പ്രവര്‍ത്തനങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്‌ത്രശാഖ.
ecosystemഇക്കോവ്യൂഹം. പരസ്‌പരം പ്രതിപ്രവര്‍ത്തിക്കുന്ന ജീവികളുടെ ഒരു സമൂഹവും അവ ജീവിക്കുന്ന പരിസരവും ചേര്‍ന്ന ആവാസവ്യവസ്ഥ. ഉദാ: കുളം, കാട്‌. ഇതിന്റെ ഘടകങ്ങള്‍ ഊര്‍ജവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. അജൈവഘടകങ്ങള്‍, ഉത്‌പാദകര്‍, ഉപഭോക്താക്കള്‍, വിഘാടകര്‍ എന്നിവയാണ്‌ ഇക്കോവ്യൂഹത്തിന്റെ പ്രധാന ഘടകങ്ങള്‍.
ecotoneഇകോടോണ്‍. രണ്ട്‌ ജീവസമൂഹങ്ങള്‍ കൂടിച്ചേരുന്ന ഇടം. ഉദാ: വനവും പുല്‍മേടുകളും ചേരുന്ന ഭാഗം.
ecotypeഇക്കോടൈപ്പ്‌. വ്യത്യസ്‌ത പരിസ്ഥിതികള്‍ക്കനുസൃതമായുണ്ടാകുന്ന ജനിതക അനുകൂലനങ്ങളുടെ ഫലമായി ഒരേ സ്‌പീഷീസില്‍ രൂപം കൊള്ളുന്ന ഉപജാതികള്‍.
ectodermഎക്‌റ്റോഡേം. ജന്തുക്കളുടെ ഭ്രൂണ പാളികളില്‍ ഏറ്റവും പുറമേയുള്ളത്‌. ഭ്രൂണ വികാസത്തിന്റെ ആദിമ ദശകളില്‍ മാത്രമേ ഈ പേര്‌ ഉപയോഗിക്കുകയുള്ളൂ. എക്‌റ്റോഡേമിന്റെ വിഭേദനത്തില്‍ നിന്നാണ്‌ എപ്പിഡെര്‍മിസ്‌, നാഡീകല എന്നിവയുണ്ടാകുന്നത്‌.
ectoparasiteബാഹ്യപരാദം. ആതിഥേയന്റെ ശരീരത്തിന്‌ പുറത്ത്‌ ജീവിക്കുന്ന പരാദം. ഉദാ: പേന്‍.
ectopiaഎക്‌ടോപ്പിയ.ശരീരത്തിലെ ഒരു അവയവത്തിന്റെയോ, വ്യൂഹത്തിന്റെയോ തെറ്റായ സ്ഥാനം. ജന്മനാ ഉണ്ടാകുന്ന വൈകല്യമാണ്‌. ഉദാ: ഫാലോപ്പിയന്‍ നാളിയില്‍ ഭ്രൂണം വളരുന്ന അവസ്ഥ, അഥവാ എക്‌ടോപ്പിക്‌ ഗര്‍ഭം.
ectoplasmഎക്‌റ്റോപ്ലാസം.പല കോശങ്ങളുടെയും കോശദ്രവ്യത്തിന്റെ ബാഹ്യഭാഗം. അര്‍ധ ഖരാവസ്ഥയിലുള്ള ഈ ഭാഗത്തിന്‌ കോശദ്രവ്യത്തിന്റെ ഉള്‍ഭാഗവുമായി (എന്‍ഡോപ്ലാസം) ഘടനാപരമായ വ്യത്യാസങ്ങളുണ്ട്‌.
edaphic factorsഭമൗഘടകങ്ങള്‍.പരിസ്ഥിതിയെ നിയന്ത്രിക്കുന്ന, മണ്ണിന്റെ ഭൗതിക, രാസ, ജൈവിക ഗുണങ്ങള്‍.
Page 94 of 301 1 92 93 94 95 96 301
Close