Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
ear drum | കര്‍ണപടം. | ചെവിയില്‍ ശബ്‌ദതരംഗങ്ങള്‍ സ്വീകരിക്കുന്ന സ്‌തരം. ഇതിലുണ്ടാകുന്ന കമ്പനങ്ങളാണ് ആന്തരകര്‍ണത്തിലേക്ക് പ്രഷണം ചെയ്യപ്പെടുന്നത്. സസ്‌തനികളില്‍ ബാഹ്യകര്‍ണത്തിനും മധ്യകര്‍ണത്തിനും ഇടയിലാണ്. ബാഹ്യകര്‍ണമില്ലാത്ത തവള, ഓന്ത് മുതലായ ജന്തുക്കളില്‍ ശരീരത്തിന്റെ ബാഹ്യ തലത്തിലാണ്. |
ear ossicles | കര്‍ണാസ്ഥികള്‍. | കര്‍ണപടത്തെ ആന്തര കര്‍ണവുമായി ബന്ധപ്പെടുത്തുന്ന അസ്ഥികള്‍. സസ്‌തനികളില്‍ മാല്ലിയസ്, ഇന്‍കസ്, സ്റ്റേപിസ് എന്നിങ്ങനെ മൂന്നെണ്ണമുണ്ട്. കര്‍ണപടത്തിലുണ്ടാകുന്ന കമ്പനങ്ങളെ ആന്തര കര്‍ണത്തിലെ ദ്രാവകത്തിലേക്ക് പ്രഷണം ചെയ്യുവാന്‍ സഹായിക്കുന്നു. |
earth | ഭൂമി. | - |
earth pillars | ഭൂ സ്‌തംഭങ്ങള്‍. | അതിവര്‍ഷ മേഖലകളില്‍ വിശാലമായ അവസാദ പടലങ്ങളിലെ അപരദനപ്രക്രിയയെ അതിജീവിച്ച് അവശേഷിക്കുന്ന തൂണുപോലുള്ള ശിലാരൂപങ്ങള്‍. മുകള്‍ഭാഗത്തെ കാഠിന്യമേറിയ ശില അടിഭാഗത്തെ മണ്ണിനെ സംരക്ഷിക്കുന്നതുകൊണ്ടാണ് ഇതുണ്ടാകുന്നത്. |
earth station | ഭൗമനിലയം. | കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നും ഗ്രഹാന്തരയാനങ്ങളില്‍ നിന്നുമുള്ള സിഗ്നലുകള്‍ സ്വീകരിക്കുവാനും മറു സിഗ്നലുകള്‍ നല്‌കുവാനുമുള്ള നിലയം. |
Earth station | ഭമൗ നിലയം. | ഉപഗ്രഹവുമായി സന്ദേശവിനിമയം നടത്തുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ സജ്ജീകരിച്ചിരിക്കുന്ന ഭൂമിയിലെ നിലയം. |
earth structure | ഭൂഘടന | ഭൂമി അതിന്റെ ഉപരിതലത്തില്‍ നിന്ന് കേന്ദ്രത്തിലേക്ക് നിരവധി പാളികളായാണ് സ്ഥിതി ചെയ്യുന്നത്. അവയെ ഭൂവല്‍ക്കം, ബാഹ്യമാന്റില്‍, മാന്റില്‍, ബാഹ്യകാതല്‍, ആന്തരകാതല്‍ എന്നിങ്ങനെ വിഭജിക്കാം. lithosphere നോക്കുക. |
earthing | ഭൂബന്ധനം. | ഒരു വിദ്യുത് പരിപഥ ഘടകത്തെ അല്ലെങ്കില്‍ പരിപഥത്തെ പൂജ്യം വിദ്യുത്‌പൊട്ടന്‍ഷ്യലില്‍ നിലനിര്‍ത്തിയിരിക്കുന്ന ഒരു വലിയ ചാലകത്തിലേക്ക് ബന്ധിപ്പിക്കുന്നത്. സാധാരണ ഈ വലിയ ചാലകം ഭൂമി ആയിരിക്കും. അതിനാലാണ് എര്‍ത്തിങ് എന്ന പേര്‍. വിദ്യുത് പരിപഥത്തിന് സുരക്ഷ നല്‍കാനാണ് ഇത് ചെയ്യുന്നത്. ഭൂമിയിലേക്കാണ് ബന്ധിപ്പിക്കുന്നതെങ്കില്‍ ആണ് പ്രതീകം. ചേസിസ്സിലേക്കാണ് എങ്കില്‍ ആണ് പ്രതീകം. |
earthquake | ഭൂകമ്പം. | ശിലാമണ്ഡല ( lithosphere) ത്തില്‍ ഉണ്ടാകുന്ന ചലനത്തെയോ നീക്കത്തെയോ തുടര്‍ന്ന് തുടര്‍ച്ചയായുണ്ടാകുന്ന ആഘാതങ്ങള്‍. ചെറിയ കമ്പനങ്ങള്‍ മുതല്‍ വിസ്‌തൃത മേഖലയില്‍ സമ്പൂര്‍ണനാശം വരുത്തുന്ന തരത്തിലുള്ള പ്രതലനീക്കം വരെ ഇതിന്റെ ഫലമായുണ്ടാകാം. |
earthquake intensity | ഭൂകമ്പതീവ്രത. | ഒരു ഭൂകമ്പം പ്രത്യേക സ്ഥലത്ത് ഉളവാക്കിയ ഫലത്തിന്റെ അളവ്. ഒരേ ശക്തിയുള്ള ഭൂകമ്പങ്ങളുടെ തീവ്രത വ്യത്യസ്‌തമായിരിക്കാം. തീവ്രത കണക്കാക്കുന്നത് ജനവാസ പ്രദേശങ്ങളിലുണ്ടായ നാശനഷ്‌ടങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതിന്റെ സ്‌കെയില്‍ വുഡ് ന്യൂമെന്‍, പരിഷ്‌കരിച്ച മാര്‍കല്ലി എന്നിവയാണ്. |
earthquake magnitude | ഭൂകമ്പ ശക്തി. | ഭൂകമ്പത്തിന്റെ ശക്തി ഉപകരണം വഴി അളന്നു കിട്ടുന്നത്. റിക്‌റ്റര്‍ സ്‌കെയിലിലാണ് ഭൂകമ്പശക്തിയളക്കുക. Richter scale നോക്കുക. |
easement curve | സുഗമവക്രം. | ഒരു നിശ്ചിത ക്രമത്തില്‍ വക്രതയ്‌ക്ക് മാറ്റം വരുന്ന വക്രം. ഒരു ഹൈവേയിലെ വളവ് ആകാം. |
easterlies | കിഴക്കന്‍ കാറ്റ്. | - |
ebb tide | വേലിയിറക്കം. | - |
ebonite | എബോണൈറ്റ്. | താപമോ വൈദ്യുതിയോ കടത്തിവിടാത്ത, 30% വരെ സള്‍ഫര്‍ ചേര്‍ത്ത് വള്‍ക്കനൈസ് ചെയ്‌ത റബ്ബര്‍. |
ebullition | തിളയ്‌ക്കല്‍ | - |
eccentricity | ഉല്‍കേന്ദ്രത. | - |
ecdysis | എക്‌ഡൈസിസ്. | ആര്‍ത്രാപോഡുകളില്‍ നിശ്ചിത കാലയളവില്‍ ആവര്‍ത്തിക്കുന്ന പുറന്തോട് ഉരിയല്‍. മുതല ഒഴികെയുള്ള ഉരഗങ്ങളും എപ്പിഡെര്‍മിസിന്റെ പുറം പാളികള്‍ ഇപ്രകാരം ഉരിഞ്ഞുകളയും. |
ecdysone | എക്‌ഡൈസോണ്‍. | ഷഡ്‌പദങ്ങള്‍, ചിലന്തി ഇവയില്‍ പടം പൊഴിയുന്നതിന് കാരണമാകുന്ന ഹോര്‍മോണ്‍. |
ECG | ഇലക്ട്രോ കാര്‍ഡിയോ ഗ്രാഫ് | എന്നതിന്റെ ചുരുക്കം. |