ഭൂകമ്പതീവ്രത.
ഒരു ഭൂകമ്പം പ്രത്യേക സ്ഥലത്ത് ഉളവാക്കിയ ഫലത്തിന്റെ അളവ്. ഒരേ ശക്തിയുള്ള ഭൂകമ്പങ്ങളുടെ തീവ്രത വ്യത്യസ്‌തമായിരിക്കാം. തീവ്രത കണക്കാക്കുന്നത് ജനവാസ പ്രദേശങ്ങളിലുണ്ടായ നാശനഷ്‌ടങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതിന്റെ സ്‌കെയില്‍ വുഡ് ന്യൂമെന്‍, പരിഷ്‌കരിച്ച മാര്‍കല്ലി എന്നിവയാണ്.