അവശോഷണ സ്‌പെക്‌ട്രം
ഒരു മാധ്യമത്തിലൂടെ കടന്നു പോകുന്ന വിദ്യുത് കാന്തിക തരംഗങ്ങളില്‍ ചില തരംഗങ്ങള്‍ മാധ്യമത്തില്‍ അവശോഷിക്കപ്പെടുന്നു. ഏതേത് ആവൃത്തികളിലെ ഊര്‍ജമാണ് അവശോഷണം ചെയ്യപ്പെടുന്നത് എന്നത് മാധ്യമത്തെ ആശ്രയിച്ചിരിക്കും. മാധ്യമത്തിലൂടെ കടന്നുവന്ന വിദ്യുത്‌കാന്തിക തരംഗങ്ങളുടെ സ്‌പെക്‌ട്രത്തില്‍ അവശോഷിക്കപ്പെട്ട തരംഗങ്ങളുടെ സ്ഥാനങ്ങള്‍ ഇരുണ്ട രേഖകളായി കാണാം. ഇതാണ് മാധ്യമത്തിന്റെ അവശോഷണ സ്‌പെക്‌ട്രം.