ബാഹുല്യം
1. ഭൂവല്‍ക്കത്തില്‍ ഒരു മൂലകത്തിന്റെ മൊത്തം ദ്രവ്യമാനവും ഭൂവല്‍ക്കത്തിന്റെ മൊത്തം ദ്രവ്യമാനവും തമ്മിലുള്ള അനുപാതം. 2. ഒരു മൂലകത്തിന്റെ ഒരു നിശ്ചിത ഐസോടോപ്പിന്റെ അണുക്കളുടെ മൊത്തം എണ്ണവും മൂലകത്തിന്റെ എല്ലാ ഐസോടോപ്പുകളുടെയും അണുക്കളുടെ മൊത്തം എണ്ണവും തമ്മിലുള്ള അനുപാതം. ഇത് സാധാരണയായി ശതമാനത്തിലാണ് സൂചിപ്പിക്കുക.