കല്‍പ്പിത കണങ്ങള്‍.
ഒരു കണം ക്ഷേത്രവുമായോ മറ്റൊരു കണവുമായോ പ്രതിപ്രവര്‍ത്തിക്കുന്നത് ക്ഷേത്ര ക്വാണ്ടങ്ങള്‍ കൈമാറുക വഴിയാണെന്ന് ക്വാണ്ടം ക്ഷേത്ര സിദ്ധാന്തം പറയുന്നു. ഇങ്ങനെ കൈമാറുന്ന ക്വാണ്ടങ്ങള്‍ നിരീക്ഷണവിധേയമല്ല. അവയെ കല്‍പ്പിത കണങ്ങള്‍ എന്നു വിളിക്കുന്നു. വേണ്ടത്ര ഊര്‍ജം നല്‍കിയാല്‍ മാത്രമേ അവ ക്ഷേത്രത്തില്‍ നിന്ന് മോചിതമാവുകയും ദൃശ്യമാവുകയുമുള്ളൂ. quantum field theoryനോക്കുക.