ആത്യന്തിക വേഗം.
ശ്യാനതയുള്ള ഒരു മാധ്യമത്തിലൂടെ വീഴുന്ന ഒരു വസ്‌തുവിന് ആര്‍ജിക്കാന്‍ കഴിയുന്ന പരമവേഗത. ഉദാ: ഒരു ദ്രാവകത്തിലൂടെ ഭൂഗുരുത്വം കാരണം വീഴുന്ന വസ്‌തുവിന്റെ വേഗത ക്രമേണ കൂടിവരും. വേഗത കൂടുമ്പോള്‍ ദ്രാവകം അതില്‍ എതിര്‍ദിശയില്‍ പ്രയോഗിക്കുന്ന ശ്യാനതാബലം കൂടും. ഒടുവില്‍ ഗുരുത്വബലവും ശ്യാനതാ ബലവും തുല്യമാവുമ്പോള്‍ ത്വരണം നിലയ്‌ക്കും. അപ്പോഴുള്ള വസ്‌തുവിന്റെ വേഗതയാണ് ആത്യന്തിക പ്രവേഗം. ഇത് വസ്‌തുവിന്റെ വലിപ്പത്തെയും സാന്ദ്രതയെയും മാധ്യമത്തിന്റെ ശ്യാനതയെയും ആശ്രയിച്ചിരിക്കുന്നു.