Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
tapetum 2. (zoo) | ടപ്പിറ്റം. | പല കശേരുകികളുടെയും ദൃഷ്ടിപടലത്തിന്റെ പിറകിലുള്ള, പ്രകാശം പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള പാളി. രാത്രിയില്‍ കാഴ്ചശക്തി കൂടുതല്‍ കാര്യക്ഷമമാക്കുവാനുള്ള ഒരു അനുകൂലനമാണിത്. |
tar 1. (comp) | ടാര്‍. | ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഫയലുകളെ, അതിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരാതെ ചെറുതാക്കാന്‍ ഉപയോഗിക്കുന്ന പ്രാഗ്രാം. ഫയലിന്റെ പൂര്‍ണ്ണ രൂപം തിരിച്ചുകിട്ടാന്‍ untar ചെയ്യണം. |
tar 2. (chem) | ടാര്‍. | പെട്രാളിയം ശുദ്ധീകരണത്തില്‍ അവശേഷിക്കുന്ന ഘടകം. |
tarbase | ടാര്േബസ്. | കോള്‍ടാറില്‍ നിന്ന് ലഭിക്കുന്ന നൈട്രജന്‍ അടങ്ങിയ ബേസുകള്‍. |
tare | ടേയര്‍. | ഒരു പാത്രത്തിലിട്ട് ഒരു പദാര്‍ഥത്തിന്റെ ദ്രവ്യമാനം കാണുമ്പോള്‍, പദാര്‍ഥത്തിന്റെ മാത്രം ദ്രവ്യമാനം കണ്ടുപിടിക്കാന്‍, മൊത്തം ദ്രവ്യമാനത്തില്‍ നിന്നും കുറയ്ക്കേണ്ടിവരുന്ന പാത്രത്തിന്റെ ദ്രവ്യമാനം. |
target cell | ടാര്‍ജെറ്റ് സെല്‍. | ഹോര്മോണുകളോട് പ്രതികരിക്കാന്‍ കഴിവുളള കോശം. |
tarsals | ടാര്സലുകള്. | നാല്ക്കാലി കശേരുകികളുടെ കാല്പാദവും കണങ്കാലും തമ്മില്‍ ചേരുന്ന ഭാഗത്തുള്ള നീളം കുറഞ്ഞ അസ്ഥികള്‍. സാധാരണ മൂന്നു നിരകളായി 12 അസ്ഥികളുണ്ട്. മനുഷ്യനില്‍ 7 എണ്ണമേയുള്ളൂ. |
tarsus | ടാര്‍സസ് . | 1. കശേരുകികളുടെ കണങ്കാലും കാല്പാദവും തമ്മില്‍ സന്ധിക്കുന്ന ഭാഗം. 2. ഷഡ്പദങ്ങളുടെ കാലിലെ അഞ്ചാമത്തെ ഖണ്ഡം. |
tartaric acid | ടാര്‍ട്ടാറിക് അമ്ലം. | HOOC-CHOH-CHOH-COOH. മുന്തിരിങ്ങയില്‍ അടങ്ങിയിരിക്കുന്ന അമ്ലം. |
task bar | ടാസ്ക് ബാര്‍. | ഒരു ഡെസ്ക്ടോപ്പില് തുറന്നിട്ടുള്ള ഓരോ വിന്‍ഡോയെയും പ്രതിനിധീകരിക്കുന്ന ഐക്കണുകള്‍ ശേഖരിക്കുന്ന സ്ഥലം. |
taste buds | രുചിമുകുളങ്ങള്‍. | കശേരുകികളുടെ നാക്കിലും വായിലും തൊണ്ടയിലും കാണപ്പെടുന്ന ബള്‍ബിന്റെ ആകൃതിയിലുള്ള ചെറിയ ഗ്രാഹികള്‍. രാസസംവേദന കോശങ്ങളുടെ സഞ്ചയങ്ങളാണ് ഇവ. സ്വാദ് അറിയുന്നതിനു സഹായിക്കുന്നു. |
Taurus | ഋഷഭം. | എടവം,ഒരു സൗരരാശി. ഇതിലെ നക്ഷത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാല്‍ കാളമുഖം ലഭിക്കും. സൂര്യന് ഈ രാശിയിലാവുമ്പോഴാണ് എടവമാസം. |
tautomerism | ടോട്ടോമെറിസം. | ഒരുതരം ഐസോമെറിസം. ഇതില്‍ ഒരു സംയുക്തം രണ്ട് ഐസോമെറുകളുടെ മിശ്രിതമായി, സംതുലനാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നു. രണ്ടു രൂപങ്ങളും പരസ്പരം മാറ്റാം. ഉദാ: അസറ്റോ അസറ്റിക് എസ്റ്റര്‍. "കീറ്റോ' രൂപത്തിലും, "ഈനോള്‍' രൂപത്തിലും സംതുലനാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നു. |
taxon | ടാക്സോണ്‍. | വര്‍ഗീകരണ ശ്രണിയിലെ ഏതെങ്കിലും ഒരു യൂണിറ്റ്. പ്രത്യേക പേരിട്ടു വിളിക്കാന്‍ തക്കവണ്ണം വ്യത്യസ്തമായ ജീവിവിഭാഗങ്ങള്‍. ഉദാ: സ്പീഷീസ്, ജീനസ്സ്, വര്‍ഗം. |
taxonomy | വര്‍ഗീകരണപദ്ധതി. | ജീവികളുടെ വര്‍ഗീകരണം സംബന്ധിച്ച് പഠിക്കുന്ന ശാസ്ത്രശാഖ. |
TCP-IP | ടി സി പി ഐ പി . | Transmission Control Protocol-Internet Protocol എന്നതിന്റെ ചുരുക്കപ്പേര്. കമ്പ്യൂട്ടറുകള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിക്കുന്ന പെരുമാറ്റച്ചട്ട സംഹിത. TCP ഉപയോഗിച്ച് വലിയ ഫയലുകളെ ചെറിയ ഫയലുകളും പാക്കറ്റുകളും ആക്കി തിരിക്കാനും അവയെ ക്രമത്തിലാക്കാനും മേല്‍വിലാസം നല്‍കാനും കഴിയും. ലക്ഷ്യത്തിലെത്തിച്ചേരുന്ന വിവര പാക്കറ്റുകളെ ക്രമമനുസരിച്ച് അടുക്കി ഒറിജിനല്‍ ഫയലുകളെ പുനഃസൃഷ്ടിക്കാനും ഈ പ്രാട്ടോകോള്‍ ആവശ്യമാണ്. ഇന്റര്‍നെറ്റ് പ്രാട്ടോകോള്‍ ഉപയോഗിച്ചാണ് വിവര പാക്കറ്റുകളെ വിവര വിനിമയ ശൃംഖല ( communication network) യിലെ വിവിധ വഴികളിലൂടെ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് അയക്കുന്നത്. ഒരു കമ്പ്യൂട്ടറില്‍ നിന്ന് ഒരു ഫയലിനെ മറ്റൊരു കമ്പ്യൂട്ടറിലേക്ക് അയക്കുമ്പോള്‍ ഫയലിന്റെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാക്കറ്റുകള്‍ വ്യത്യസ്തമായ പാതകളിലൂടെയാകാം ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. |
technology | സാങ്കേതികവിദ്യ. | ശാസ്ത്രത്തിന്റെ പ്രയോഗവും ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും. |
tectonics | ടെക്ടോണിക്സ്. | ഭൂവല്ക ചലനങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പഠനം. plate tectonics നോക്കുക. |
tectorial membrane | ടെക്റ്റോറിയല് ചര്‍മം. | ആന്തര കര്‍ണത്തില്‍ ഓര്‍ഗന്‍ ഓഫ് കോര്ട്ടെ എന്ന ഭാഗത്തെ പൊതിയുന്ന ജെല്ലിപോലുള്ള ചര്‍മം. |
tektites | ടെക്റ്റൈറ്റുകള്‍. | ഭൂമിയില്‍ പല ഭാഗത്തും കാണപ്പെടുന്ന, ചെറുതും ഗോളാകാരമുള്ളതുമായ സ്ഫടികസമാന വസ്തുക്കള്‍. ഇവയ്ക്ക് ക്രിസ്റ്റല്‍ ഘടന ഉണ്ടാവില്ല. ഭൂമിയില്‍ പതിച്ച ഉല്‍ക്കകളുടെ കഷണങ്ങള്‍ ആണെന്നു കരുതപ്പെടുന്നു. |