Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
telecommand | ടെലികമാന്‍ഡ്. | ബഹിരാകാശ വാഹനങ്ങളിലേക്കും റോക്കറ്റുകളിലേക്കും ഭമൗനിയന്ത്രണകേന്ദ്ര ( ground station)ത്തില്‍ നിന്നും നല്കുന്ന നിര്‍ദേശങ്ങള്‍. |
telemetry | ടെലിമെട്രി. | ഒരു റോക്കറ്റിന്റെയോ ഉപഗ്രഹത്തിന്റെയോ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഭമൗനിലയത്തിലേക്കും ( ground station) തിരിച്ചും വിവരങ്ങള്‍ കൈമാറല്‍. |
Teleostei | ടെലിയോസ്റ്റി. | അസ്ഥിമത്സ്യങ്ങളുടെ ഏറ്റവും വലിയ ഓര്‍ഡര്‍. കശേരുകികളുടെ ഏറ്റവും വലിയ ഓര്‍ഡറാണിത്. |
telescope | ദൂരദര്‍ശിനി. | വിദൂരത്തുള്ള വസ്തുക്കളില്‍ നിന്ന് വരുന്ന വിദ്യുത് കാന്തിക തരംഗങ്ങളെ സ്വീകരിച്ച് വസ്തുവിനെ കൂടുതല്‍ വ്യക്തമായി കാണിക്കുന്ന ഒരു ഉപാധി. ഇത് പല വിധത്തിലുണ്ട്. 1. optical telescope പ്രകാശിക ദൂരദര്‍ശിനി. വിദൂര വസ്തുവില്‍ നിന്നു വരുന്ന പ്രകാശ രശ്മികളെ സ്വീകരിച്ചു പ്രവര്‍ത്തിക്കുന്നു. ഇത് രണ്ടു തരത്തിലുണ്ട്. ( a) പ്രതിഫലന ദൂരദര്‍ശിനി ( b) അപവര്‍ത്തന ദൂരദര്‍ശിനി. 2. radio telescope റേഡിയോ ദൂരദര്‍ശിനി. വിദൂര വസ്തുവില്‍ നിന്നു വരുന്ന റേഡിയോ തരംഗങ്ങളെ സ്വീകരിച്ചു പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ ഇന്‍ഫ്രാറെഡ്, അള്‍ട്രാ വയലറ്റ്, എക്സ്റേ, ഗാമാറേ ടെലിസ്കോപ്പുകളും ഇന്നു നിലവിലുണ്ട്. |
television | ടെലിവിഷന്‍. | റേഡിയോ തരംഗങ്ങളുപയോഗിച്ചുള്ള ദൃശ്യങ്ങളുടെ പ്രഷണവും സ്വീകരണവും. ദൃശ്യങ്ങള്‍ ചലിക്കുന്നവയോ നിശ്ചലമോ ആവാം. ടെലിവിഷന്‍ ക്യാമറയിലെ പ്രകാശ വൈദ്യുത സ്ക്രീനിലേക്ക് ദൃശ്യത്തെ ആദ്യം ഫോക്കസ് ചെയ്യുന്നു. ഈ സ്ക്രീനിനെ സ്കാന്‍ ചെയ്യുന്നു. ഇതിന്റെ ഫലമായി ദൃശ്യത്തിലെ ഓരോ ചെറിയ ഭാഗത്തിലെയും പ്രകാശത്തിനും നിഴലിനും അനുസൃതമായ വൈദ്യുത സിഗ്നല്‍ ഒന്നിനു പുറകെ ഒന്നായി ഒരു ശ്രണിയില്‍ സൃഷ്ടിക്കപ്പെടുന്നു. ഈ സിഗ്നലിനെ ആവശ്യമായ രീതിയില്‍ മോഡുലനം ചെയ്താണ് പ്രഷണം ചെയ്യുന്നത്. ടെലിവിഷന്‍ സ്വീകരണിയില്‍, സ്വീകരിക്കപ്പെടുന്ന റേഡിയോ സിഗ്നലില്‍ നിന്ന് ആദ്യ സിഗ്നല്‍ വേര്‍തിരിച്ചെടുത്ത്, പ്രഷണത്തിനു മുന്നേ ക്രമവീക്ഷണം ചെയ്ത അതേ ക്രമത്തില്‍ കാഥോഡ്റേ ട്യൂബിലെ ഇലക്ട്രാണ്‍ പുഞ്ജത്തെ നിയന്ത്രിക്കാനുപയോഗിക്കുന്നു. ഇതിന്റെ ഫലമായി സ്ക്രീനില്‍ ചിത്രം തെളിയുന്നു. ചിത്രത്തിലെ ഓരോ ബിന്ദുവായാണ് തെളിയുന്നതെങ്കിലും കണ്ണിന്റെ ദൃഷ്ടിസ്ഥായിത മൂലം നാം ചിത്രം ഒരുമിച്ചു കാണുന്നു. അതിനു യോജിച്ച ആവൃത്തിയിലാണ് സ്കാനിങ്. |
telluric current (Geol) | ഭമൗധാര. | ഭൂതലത്തിനടിയിലൂടെയോ സമുദ്രാന്തര്ഭാഗത്തുകൂടെയോ പ്രവഹിക്കുന്ന വൈദ്യുതി. അത് പ്രകൃതിദത്ത കാരണങ്ങളാലോ മനുഷ്യപ്രവര്ത്തന ഫലമായോ ആകാം. ഭൂമാന്റിലിലൂടെയും ഭൂവല്ക്കത്തിലൂടെയും പ്രവാഹം കാണപ്പെടുന്നുണ്ട്. ഭൂമിയുടെ ഉള്‍ഭാഗം മാപ്പ് ചെയ്യാന്‍ ഭമൗധാര പ്രയോജനപ്പെടുന്നു. |
telocentric | ടെലോസെന്ട്രിക്. | സെന്‍ട്രാമിയര്‍ ഒരറ്റത്തായി സ്ഥിതി ചെയ്യുന്ന ക്രാമസോമിനെ വിശേഷിപ്പിക്കുന്ന പദം. |
telophasex | ടെലോഫാസെക്സ് | സെന്‍ട്രാമിയര്‍ ഒരറ്റത്തായി സ്ഥിതി ചെയ്യുന്ന ക്രാമസോമിനെ വിശേഷിപ്പിക്കുന്ന പദം. |
temperate zone | മിതശീതോഷ്ണ മേഖല. | ഉഷ്ണമേഖലക്കും ധ്രുവമേഖലക്കും ഇടയ്ക്കുള്ള പ്രദേശം. അക്ഷാംശം 23 0 .5യ്ക്കും 66 0 .33നും ഇടയ്ക്ക് ഉത്തര, ദക്ഷിണാര്‍ധ ഗോളങ്ങളില്‍ സ്ഥിതി ചെയ്യുന്നു. |
temperature | താപനില. | ഒരു വസ്തുവിലെ തന്മാത്രകളുടെ ശരാശരി ഗതികോര്‍ജത്തിന്റെ അളവ്. ഇത് നേരിട്ട് അളക്കാന്‍ സാദ്ധ്യമല്ല. അതിനാല്‍ ഈ താപോര്‍ജം മറ്റേതെങ്കിലും രാശിയില്‍ (ഉദാ: രോധം, വ്യാപ്തം) വരുത്തുന്ന അനുരൂപമായ മാറ്റം നിരീക്ഷിച്ചാണ് താപനില കണ്ടെത്താറ്. താപനില കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് തെര്‍മോമീറ്റര്‍. ഏത് രാശിയിലെ മാറ്റമാണോ താപനിലാനിര്ണയത്തിന് ആസ്പദം അതനുസരിച്ച് വിവിധ തരത്തിലുള്ള തെര്‍മോമീറ്ററുകള്‍ ഉണ്ട്. ഉദാ: പ്ലാറ്റിനം രോധ തെര്‍മോമീറ്റര്‍, വ്യാപ്ത തെര്‍മോമീറ്റര്‍. |
temperature scales | താപനിലാസ്കെയിലുകള്. | താപനിലാമാപനത്തിന് സ്വീകരിച്ചിരിക്കുന്ന അടിസ്ഥാന സ്കെയിലുകള്‍. ഈ സ്കെയിലുകളില്‍ നിയത താപനിലയുള്ള നിശ്ചിത ബിന്ദുക്കള്‍ നിശ്ചയിച്ചിരിക്കും. സെല്‍സിയസ് സ്കെയില്‍, കേവലതാപനിലാ സ്കെയില്‍ എന്നിവയാണ് പ്രധാനപ്പെട്ട രണ്ട് താപനിലാ സ്കെയിലുകള്‍. 1. celsius scale സെല്‍സിയസ് സ്കെയില്‍: ഈ സ്കെയിലില്‍ പ്രമാണ മര്‍ദ്ദത്തില്‍ ഐസുരുകുന്ന താപനില പൂജ്യം ഡിഗ്രിയായും വെള്ളം തിളയ്ക്കുന്ന താപനില 100 0 ആയും നിശ്ചയിച്ചിരിക്കുന്നു. പൂജ്യത്തിനും നൂറിനും ഇടയിലുള്ള അന്തരാളത്തെ 100 തുല്യ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഇതിലെ ഓരോ വിഭജനവും 10 C യെ നിര്‍ണയിക്കുന്നു. 2. absolute scale/Kelvin scale കേവലതാപനിലാ സ്കെയില്‍: ഈ സ്കെയിലിലെ പൂജ്യം താപീയ സംതുലനാവസ്ഥയില്‍ ഇരിക്കുന്ന ഒരു വ്യൂഹത്തിലെ തന്മാത്രകളുടെ ക്രമരഹിതചലനം ഇല്ലാതാവുമ്പോഴുള്ള താപനിലയാണ്. സൈദ്ധാന്തികമായി കേവലപൂജ്യത്തില് എത്തുക അസാധ്യമാണെങ്കിലും അതിനോട് എത്രവേണമെങ്കിലും അടുത്ത് എത്താവുന്നതാണ്. ഇത് സെല്‍സിയസ് സ്കെയിലില്‍ 273.15 0 C ന് തുല്യമാണ്. 10Cയും 1 Kയും മൂല്യത്തില്‍ തുല്യമാണ്. ഫാരന്‍ഹീറ്റ് താപനിലാസ്കെയില്‍ ഇപ്പോള്‍ പ്രചാരത്തിലില്ലാത്ത ഒന്നാണ്. |
template (biol) | ടെംപ്ലേറ്റ്. | മറ്റൊരു തന്മാത്രയുടെ സംശ്ലേഷണത്തിനുള്ള മൂശയായി പ്രവര്‍ത്തിക്കുന്ന തന്മാത്ര. ഡി എന്‍ എയുടെയും ആര് എന്‍ എയുടേയും പകര്പ്പുകളുണ്ടാകുന്നതിങ്ങനെയാണ്. |
tend to | പ്രവണമാവുക. | ഉദാ: ധന-ഋണ ചാര്‍ജുകള്‍ പരസ്പരം സമീപിക്കാന്‍ പ്രവണത കാട്ടുന്നത്. ഒരു ചരത്തിന്റെ മൂല്യം പൂജ്യത്തിലേക്ക് പ്രവണമാകുന്നത് ( x → 0). |
tendon | ടെന്ഡന്. | മാംസപേശികളെ അസ്ഥികളോടു ബന്ധിപ്പിക്കുന്ന ഘടനകള്‍. |
tendril | ടെന്‍ഡ്രില്‍. | ചില ദുര്‍ബലകാണ്ഡ സസ്യങ്ങളില്‍ കാണുന്നതും താങ്ങുകളില്‍ പിടിച്ചു കയറുന്നതിന് സഹായിക്കുന്നതുമായ സ്പ്രിങ് പോലെയുള്ള ഘടന. ഇല, ശിഖരം, പര്ണകം, കക്ഷ്യമുകുളം, അഗ്രമുകുളം മുതലായവ രൂപാന്തരപ്പെട്ടാണ് ഇതുണ്ടാവുന്നത്. ഉദാ: കയ്പ (പാവല്‍), പടവലം. |
tension | വലിവ്. | 1. വലിച്ചു നീട്ടപ്പെട്ടിട്ടുള്ള ഒരു ചരടിന്റെയോ കമ്പിയുടെയോ ദണ്ഡിന്റെയോ അവസ്ഥ. 2. വലിച്ചു നീട്ടപ്പെട്ട വസ്തു ഒരു താങ്ങില്‍ ചെലുത്തുന്ന ബലം, അഥവാ വസ്തുവില്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്ന ബലം. |
tensor | ടെന്‍സര്‍. | അദിശം, സദിശം എന്നിവ പോലെ ഭൗതിക രാശികളുടെ ദൈശിക ആശ്രിതത്വം പ്രകടമാക്കുന്ന ഗണിത സവിശേഷത. ദിശയെ ആശ്രയിക്കാത്ത അദിശങ്ങള്‍ പൂജ്യം റാങ്ക് ടെന്‍സര്‍ ആയും ഒറ്റ ദിശയെ ആശ്രയിക്കുന്ന സദിശങ്ങള്‍ ഏകറാങ്ക് ടെന്‍സര്‍ ആയും നിര്‍വചിക്കാം. ഒരു ഭൗതികരാശിയെ നിര്‍വചിക്കാന്‍ എത്ര ദിശകള്‍ വേണോ അതായിരിക്കും അതിനെ പ്രതിനിധീകരിക്കുന്ന ടെന്‍സറിന്റെ റാങ്ക്. ഉദാ: ഒരു ബലം പ്രയോഗിച്ചാല്‍ ക്രിസ്റ്റലില്‍ സൃഷ്ടിക്കപ്പെടുന്ന പ്രതിബലം ( stress) ഒരു രണ്ടാം റാങ്ക് ടെന്‍സറാണ്. |
tepal | ടെപ്പല്‍. | പെരിയാന്തിലെ ഒരു അംഗം. ഏകബീജ പത്ര സസ്യങ്ങളുടെ പൂക്കളില്‍ ലിംഗാവയവങ്ങളെ പൊതിഞ്ഞ് കാണുന്നു. ചില സസ്യങ്ങളില്‍ ഇവ പരാഗണത്തെ സഹായിക്കുന്ന ശലഭങ്ങളെയും മറ്റും ആകര്‍ഷിക്കുന്നു. |
tephra | ടെഫ്ര. | അഗ്നിപര്‍വതജന്യ വസ്തുക്കളായ ചാരം, ബോംബ്, പമിസ് തുടങ്ങിയവയ്ക്ക് പൊതുവേ പറയുന്ന പേര്. |
tera | ടെറാ. | 10 12 എന്നു സൂചിപ്പിക്കുന്ന ഉപസര്‍ഗം. |