Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
syncarpous gynoecium | യുക്താണ്ഡപ ജനി. | കൂടിച്ചേര്‍ന്ന അണ്ഡപര്‍ണങ്ങളുള്ള ജനി. ഉദാ: ചെമ്പരത്തി. |
synchrocyclotron | സിങ്ക്രാസൈക്ലോട്രാണ്‍. | കണികാത്വരിത്രങ്ങളില്‍ ഒരു വിഭാഗം. സൈക്ലോട്രാണുകളുടെ പരിഷ്കൃത രൂപം. ത്വരണം മൂലം കണങ്ങളുടെ വേഗത വര്‍ധിച്ച് പ്രകാശവേഗത്തോടടുക്കുമ്പോള്‍ അവയുടെ പിണ്ഡം കൂടുന്നതിനനുസരിച്ച് ത്വരണകാരകമായ വൈദ്യുതക്ഷേത്രത്തിന്റെ ആവൃത്തി കുറയ്ക്കുന്നതുകൊണ്ട് കണങ്ങള്‍ ക്ഷേത്രവുമായി തുല്യ കാലത്തില്‍ വര്‍ത്തിക്കുന്നു. തന്മൂലം ഉയര്‍ന്ന ഊര്‍ജത്തിലേയ്ക്ക് ത്വരിപ്പിക്കാന്‍ കഴിയും. |
synchronisation | തുല്യകാലനം. | ഉദാ: രണ്ട് ക്ലോക്കുകളുടെ തുല്യകാലനം (പ്രാരംഭസമയം ഒന്നാക്കല്‍); സംഭവങ്ങളുടെ തുല്യകാലനം (ഒന്നിച്ചു സംഭവിക്കും വിധമാക്കല്) |
Synchroton radiation | സിങ്ക്രാട്രാണ്‍ വികിരണം. | ഒരു കണികാത്വരിത്രത്തിലെ കാന്തികക്ഷേത്രത്തില്‍ ത്വരണം ചെയ്യപ്പെടുന്ന, അത്യധികം ഊര്‍ജമുള്ള ചാര്‍ജിത കണങ്ങള്‍ ത്വരിത്രത്തിലൂടെ വലംവെക്കുമ്പോള്‍ ഉത്സര്‍ജിക്കുന്ന വികിരണങ്ങള്‍. ഇവ വളരെയേറെ ധ്രുവിതമായിരിക്കും. കണങ്ങളുടെ പ്രവേഗമാണ് വികിരണ ആവൃത്തി തീരുമാനിക്കുന്നത്. |
syncline | അഭിനതി. | സ്തരിത ശിലകളിലെ ഒരു വലനം അഥവാ മടക്ക്. ഈ മടക്കില്‍ പാര്‍ശ്വങ്ങള്‍ എതിര് ദിശകളില്‍ നിന്ന് അന്യോന്യം അഭിമുഖമായി നമിക്കുന്നു. |
syncytium | സിന്സീഷ്യം. | അനേകം കോശമര്‍മ്മങ്ങളുള്ള ഒരു കോശഘടന. ഒന്നിലേറെ കോശങ്ങള്‍ ഒന്നുചേര്‍ന്ന് അവയ്ക്കിടയിലുള്ള കോശസ്തരങ്ങള് അപ്രത്യക്ഷമായിട്ടാണ് ഇവയുണ്ടാകുന്നത്. |
syndrome | സിന്‍ഡ്രാം. | ഒരുകൂട്ടം രോഗലക്ഷണങ്ങള്‍ ഒന്നിച്ചുകാണുന്ന ഒരു രോഗമോ വൈകല്യമോ. മിക്ക സിന്ഡ്രാമുകളും അത് കണ്ടുപിടിച്ച ആളുടെ പേരിലാണ് അറിയപ്പെടുന്നത്. ഉദാ: ഡണ്‍ൗസ് സിന്‍ഡ്രാം, ടെര്‍ണറുടെ സിന്‍ഡ്രാം. |
synecology | സമുദായ പരിസ്ഥിതി വിജ്ഞാനം. | ജീവസമുദായങ്ങളെപ്പറ്റിയുള്ള പരിസ്ഥിതി പഠനം. |
syngamy | സിന്‍ഗമി. | ബീജങ്ങള്‍ തമ്മില്‍ കൂടിച്ചേരുന്ന പ്രക്രിയ. fertilization എന്നും പേരുണ്ട്. |
syngenesious | സിന്ജിനീഷിയസ്. | പൂവിലെ കേസരങ്ങളുടെ പരാഗകോശങ്ങള്‍ ഒന്നിച്ചു ചേര്‍ന്നും കേസരവൃന്തങ്ങള് വെവ്വേറെയും കാണുന്ന അവസ്ഥ. ഉദാ: സൂര്യകാന്തി. ചിത്രം stamen നോക്കുക. |
synodic month | സംയുതി മാസം. | രണ്ടു കറുത്ത വാവുകള്‍ക്കിടയിലുള്ള കാലം. ശരാശരി 29 ദിവസം, 12 മണിക്കൂര്‍, 44 മിനിറ്റ്. രണ്ടു വെളുത്ത വാവുകള്‍ക്കിടയിലുള്ള കാലയളവും സംയുതി മാസമാണ്. |
synodic period | സംയുതി കാലം. | സൂര്യനെ ഭ്രമണം ചെയ്യുന്ന ഖഗോള വസ്തുക്കള്‍, ഭൂമിയില്‍ നിന്നു നിരീക്ഷിക്കുമ്പോള്‍, സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാന്‍ (ഒരേ സ്ഥാനത്തേക്ക് മടങ്ങിവരാന്‍) എടുക്കുന്ന സമയം. |
synovial membrane | സൈനോവീയ സ്തരം. | സ്വതന്ത്രമായി ചലിപ്പിക്കാവുന്ന വിധത്തിലുള്ള അസ്ഥിസന്ധി (ഉദാ: കൈമുട്ട്) കളെ ആവരണം ചെയ്യുന്ന സ്തരം. വെളുത്ത കൊളാജന്‍ നാരുകളുള്പ്പെട്ട ബലവത്തായ സംയോജകകലകൊണ്ടു നിര്‍മിതമായ ഈ സ്തരം ഒരു സഞ്ചിയെന്നപോലെ സന്ധിയെ പൊതിഞ്ഞിരിക്കുന്നു. |
syntax | സിന്റാക്സ്. | ഒരു പ്രാഗ്രാം കമ്പ്യൂട്ടറിന് ശരിയായി മനസ്സിലാക്കാനായി പ്രാഗ്രാമര്‍ അനുവര്‍ത്തിക്കേണ്ട പ്രാഗ്രാമിങ് രീതി. ഇത് ശരിയായില്ലെങ്കില്‍ പ്രാഗ്രാമില്‍ എറര്‍ സംഭവിക്കുന്നു. |
synthesis | സംശ്ലേഷണം. | സംശ്ലേഷണം. |
syrinx | ശബ്ദിനി. | പക്ഷികളുടെ ശബ്ദോത്പാദന അംഗം. ശ്വാസനാളിയുടെ താഴത്തെ അഗ്രത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. |
system | വ്യൂഹം | വ്യവസ്ഥ, പദ്ധതി. ഉദാ; നിര്‍ദേശാങ്ക വ്യവസ്ഥ; ഒരു ബലക്ഷേത്രത്തില് ചലിക്കുന്ന കണങ്ങളുടെ വ്യൂഹം; മൂല്യനിര്‍ണയ പദ്ധതി. |
systematics | വര്‍ഗീകരണം | വര്‍ഗീകരണം |
systole | ഹൃദ്സങ്കോചം. | ഹൃദയമിടിപ്പില്‍ മാംസപേശികള്‍ സങ്കോചിക്കുന്ന ഘട്ടം. |
T cells | ടി കോശങ്ങള്‍. | പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കുള്ള ഒരിനം ലിംഫോസൈറ്റുകള്‍. വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ തൈമസ് ഗ്രന്ഥിയിലൂടെ കടന്നുപോകുന്നതിനാലാണ് ടി കോശങ്ങള്‍ എന്നു പറയുന്നത്. |