Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
simple fraction | സരളഭിന്നം. | - |
simple harmonic motion | സരള ഹാര്‍മോണിക ചലനം. | ഒരിനം ആവര്‍ത്തന ചലനം. ഇതിന്റെ ത്വരണദിശ എല്ലായ്പോഴും ഒരു നിര്‍ദിഷ്ട ബിന്ദുവിലേക്കായിരിക്കും. ത്വരണം ബിന്ദുവില്‍നിന്നുള്ള ദൂരത്തിന് നേര് ആനുപാതികവും ആണ്. ഉദാ: പെന്‍ഡുലത്തിന്റെ ചലനം, സ്പ്രിങ്ങിന്റെ ദോലനം. |
simplex | സിംപ്ലെക്സ്. | ഒരേ സമയം ഒരു ദിശയിലേക്ക് മാത്രം കമ്മ്യൂണിക്കേഷന്‍ സാദ്ധ്യമാക്കുന്നതരം ഉപകരണ വിഭാഗം. |
simulation | സിമുലേഷന്‍ | അനുകരണം, ഒരു യഥാര്‍ഥ പ്രക്രിയയെ സംബന്ധിച്ച് ലഭ്യമായ ദത്തങ്ങള്‍ വെച്ചുള്ള കമ്പ്യൂട്ടര്‍ മോഡലിംഗ്. ഉദാ: കാലാവസ്ഥാ വ്യതിയാനത്തിന്റെ സിമുലേഷന്‍ പഠനം. |
simultaneity (phy) | സമകാലത. | ഒരേ സമയത്ത് സംഭവിക്കുന്നത്. |
simultaneous equations | സമകാല സമവാക്യങ്ങള്‍. | രണ്ടോ അധികമോ ചരങ്ങള്‍ക്ക് ഒരേസമയം ബാധകമായ നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്ന ഒന്നിലധികം സമവാക്യങ്ങള്‍. സമകാല സമവാക്യങ്ങള്‍ അസംഗതമാവാം ( inconsistent). ഉദാ: x+y=10, 2x+2y=21.സമവാക്യങ്ങള്‍ സ്വതന്ത്രങ്ങളല്ലാതെ വരാം. ഉദാ: x+y=10, 2x+2y=20 ഇങ്ങനെ വരുമ്പോള്‍ ( x,y)യ്ക്ക് അനന്തം മൂല്യങ്ങള്‍ ഉണ്ട്. (1, 9), (2, 8), (-3, 13),..... സമവാക്യങ്ങള്‍ സ്വതന്ത്രങ്ങളും പരസ്പരവിരുദ്ധമല്ലാത്തതും സമവാക്യങ്ങളുടെ എണ്ണം ചരങ്ങളുടെ എണ്ണത്തിനു തുല്യവുമായാല് ഒരേ ഒരു നിര്ധാരണമേ സാദ്ധ്യമാകൂ. ഉദാ: x+y=10, x-y=7 ആയാല്‍ x=8½, y=1½. |
sin | സൈന്‍ | sine എന്നതിന്റെ ചുരുക്കം |
sine | സൈന്‍ | trigonometric functions നോക്കുക. |
sine wave | സൈന്‍ തരംഗം. | സൈന്‍ ഫലനംകൊണ്ട് വ്യഞ്ജിപ്പിക്കാവുന്ന തരംഗം. ഉദാ: y=Asin(ωt+φ). ഇവിടെ y തരംഗത്തിന്റെ സ്ഥാനാന്തരത്തിന്റെ നൈമിഷിക മൂല്യവും A ആയാമവും ( ωt+φ) ഫേസുമാണ്. |
singleton set | ഏകാംഗഗണം. | ഒരു അംഗം മാത്രമുള്ള ഗണം. ഉദാ: ഇരട്ടയായ അഭാജ്യ സംഖ്യകളുടെ ഗണം {2 }.} |
singularity (math, phy) | വൈചിത്യ്രം. | ഒരു ഗണിത ബന്ധത്തിന്റെ നിര്‍വചനം അസാധുവാകുകകയും വ്യൂഹം വിചിത്ര രീതിയില്‍ പെരുമാറുകയും ചെയ്യുന്ന സ്ഥാനം. ഒരു തമോഗര്‍ത്തം സ്ഥലകാല വൈചിത്യ്രത്തിന് ഉദാഹരണമാണ്. അവിടെ ഭൗതിക നിയമങ്ങള്‍ അസാധുവായിത്തീരുന്നു. |
sinh | സൈന്എച്ച്. | hyperbolic sine എന്നതിന്റെ ചുരുക്കം hyperbolic functions നോക്കുക. |
sink | സിങ്ക്. | ഒരു താപഗതിക സങ്കല്പം. എത്രതന്നെ താപോര്‍ജം വന്നുചേര്‍ന്നാലും താപനില ഉയരാത്ത ഒരു വ്യൂഹം. താപ എന്‍ജിനുകളില്‍ പ്രവൃത്തി ചെയ്തതിനു ശേഷം താപം പുറംതള്ളപ്പെടുന്നത് സിങ്കിലേക്കാണ്. പെട്രാള്‍, ഡീസല്‍ എന്‍ജിനുകളുടെ സിങ്ക് അന്തരീക്ഷമാണ്. |
sintering | സിന്റെറിംഗ്. | ലോഹപ്പൊടി ചൂടാക്കി ദൃഢമാക്കുന്ന പ്രക്രിയ. |
sinuous | തരംഗിതം. | തരംഗരൂപത്തിലുള്ളത് |
sinus | സൈനസ്. | 1. ശരീരത്തിനകത്തെ രക്തം നിറഞ്ഞ ഗഹ്വരങ്ങള്‍. അകശേരുകികളുടെ ഹീമോസീലുകള് ഇതില്‍പെട്ടതാണ്. 2. സസ്തനികളുടെ തലയോടിലെ അസ്ഥികളില്‍ കാണുന്ന ഗഹ്വരങ്ങള്‍. ഇതില്‍, മുഖത്തെ അസ്ഥിയിലെ മാക്സില്ലറിസൈനസ് ആണ് ഏറ്റവും വലുത്. സൈനസുകളിലെ രോഗബാധയാണ് സൈനസൈറ്റിസിന് കാരണം. ഈ സമയത്ത് സൈനസുകള്‍ ചലവും ശ്ലേഷ്മവും കൊണ്ട് നിറഞ്ഞിരിക്കും. |
sinus venosus | സിരാകോടരം. | മത്സ്യങ്ങളുടെയും ഉഭയജീവികളുടെയും ഹൃദയത്തിലെ ഒരു ഭാഗം. ഇതിലൂടെയാണ് സിരാരക്തം ഹൃദയത്തിലേക്ക് പ്രവേശിക്കുന്നത്. |
sinusoidal | തരംഗരൂപ. | സൈന്‍ തരംഗത്തിന്റെ രൂപത്തിലുള്ളത് എന്നതിനെ സൂചിപ്പിക്കുന്ന പദം. |
siphon | സൈഫണ്. | ഉയര്‍ന്ന തലത്തിലുള്ള ദ്രാവകത്തെ താഴ്ന്ന തലത്തിലേക്ക് മാറ്റുവാന്‍ അന്തരീക്ഷ മര്‍ദ്ദം പ്രയോജനപ്പെടുത്തുന്ന വളഞ്ഞ കുഴല്‍. കുഴലിന്റെ നീളംകുറഞ്ഞ ഭാഗം ഉയര്‍ന്ന തലത്തിലെ ദ്രാവകത്തില്‍ മുക്കി വെച്ച് മറ്റേ അഗ്രത്തുകൂടി വായു വലിച്ചു നീക്കുകയാണ് വേണ്ടത്. ഒരിക്കല്‍ ദ്രാവകമൊഴുകിത്തുടങ്ങിയാല് കുഴലിന്റെ അഗ്രവും ദ്രാവകവുമായുള്ള സമ്പര്‍ക്കം നഷ്ടപ്പെടുന്നതുവരെയോ, മറ്റെ അഗ്രത്ത് ഒരു സംഭരണിവച്ച് ദ്രാവകം ശേഖരിക്കുകയാണെങ്കില്‍ അതിലെ ദ്രാവകനിരപ്പ് ഉയര്‍ന്ന തലത്തിലുള്ള പാത്രത്തിലെ നിരപ്പിന് ഒപ്പമാകുന്നതുവരെയോ ഒഴുക്ക് തുടരും. |
Siphonophora | സൈഫണോഫോറ. | സീലെന്റെറേറ്റുകളുടെ ഒരു ഓര്‍ഡര്‍. വാതകസഞ്ചി ഉപയോഗിച്ച് ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നു. |