selenium cell

സെലീനിയം സെല്‍.

സെലീനിയത്തിന്റെ പ്രകാശസംവേദന സ്വഭാവം ഉപയോഗപ്പെടുത്തുന്ന പ്രകാശവൈദ്യുതസെല്‍. രണ്ടിനമുണ്ട്‌. പ്രകാശം വീഴുമ്പോള്‍ ചാലകതയില്‍ വരുന്ന മാറ്റം പ്രയോജനപ്പെടുത്തുന്നതാണ്‌ ഒരിനം (പ്രകാശചാലകസെല്‍). ഇതിന്‌ പ്രവര്‍ത്തിക്കുവാന്‍, ബാഹ്യമായ ഒരു വിദ്യുത്‌ചാലകബലം ആവശ്യമാണ്‌. പ്രകാശോര്‍ജം കൂടുമ്പോള്‍ ഇതിലൂടെയുള്ള വൈദ്യുതധാര കൂടുന്നു. പ്രകാശവോള്‍ടാ സെല്ലാണ്‌ രണ്ടാമത്തേത്‌. വിദ്യുത്‌ ചാലകബലം അതിനുള്ളില്‍ത്തന്നെ സൃഷ്‌ടിക്കപ്പെടുന്നു. രണ്ടിനവും പ്രകാശം അളക്കുവാന്‍ ഉപയോഗിക്കപ്പെടുന്നു.

More at English Wikipedia

Close