Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
query | ക്വറി. | ഒരു ഡാറ്റാബേസില്‍ നിന്ന് വിവരങ്ങള്‍ വിവിധ തരത്തില്‍ രൂപപ്പെടുത്തി കാണിക്കുന്നതിനായി എഴുതുന്ന പ്രാഗ്രാം. ഇത് മിക്കവാറും ഒരു വരിയേ കാണുകയുള്ളു. |
queue | ക്യൂ. | പ്രവര്‍ത്തിക്കാനായി ഒന്നിനു പിറകെ ഒന്നായി നിര്‍ദ്ദേശങ്ങള്‍ കാത്തുനില്ക്കുന്ന അവസ്ഥ. ഒന്നിനു പിറകെ ഒന്നായി ഫയലുകള്‍ പ്രിന്റു ചെയ്യപ്പെടാന്‍ കാത്തുനില്ക്കുന്ന അവസ്ഥ. |
quick malleable iron | അതിവേഗം പരത്താനാവുന്ന ഇരുമ്പ്. | അതിവേഗത്തില്‍ അടിച്ചു പരത്താന്‍ കഴിയുന്ന, കാര്‍ബണ്‍, സിലിക്കണ്‍, മാംഗനീസ്, കോപ്പര്‍ എന്നീ മൂലകങ്ങള്‍ അടങ്ങിയ ഇരുമ്പ്. |
quill | ക്വില്‍. | 1. തൂവലുകളുടെ പൊള്ളയായ തണ്ട്. 2. ചിറകിലും വാലിലും കാണുന്ന വലിയ തൂവലുകള്‍. 3. മുള്ളന്‍ പന്നിയുടെ മുള്ള്. |
quinon | ക്വിനോണ്. | സസ്യങ്ങളില്‍ വ്യാപകമായികണ്ടുവരുന്ന രാസഘടകം. ഓര്‍ത്തോക്വിനോണ്‍, പാരാക്വിനോണ്‍ എന്നിങ്ങനെ രണ്ടുതരമുണ്ട്. പാരാക്വിനോണ്‍ ഓര്‍ത്തോക്വിനോണ്‍ |
quintal | ക്വിന്റല്‍. | മെട്രിക് സമ്പ്രദായത്തില്‍ ഭാരത്തിന്റെ ഒരു ഏകകം. 100 കിലോഗ്രാം ആണ് ഒരു ക്വിന്റല്‍. |
quintic equation | പഞ്ചഘാത സമവാക്യം. | ചരത്തിന്റെ ഏറ്റവും കൂടിയ ഘാതം 5 ആയ ബഹുപദ സമീകരണം. ഇതിന്റെ സാമാന്യ രൂപം ax5+bx4+cx3+dx2+ex+f=0 എന്നാണ്. a ≠ 0; a, b, c, d, e, f ε IR |
quit | ക്വിറ്റ്. | ഒരു പ്രാഗ്രാം പ്രവര്‍ത്തനം മതിയാക്കി അപ്രത്യക്ഷമാകുന്നതിനുള്ള നിര്‍ദ്ദേശം, ( Exit, close) എന്നും പറയാം. |
quotient | ഹരണഫലം | ഭാഗഫലം. division നോക്കുക. |
R R Lyrae stars | ആര് ആര് ലൈറേ നക്ഷത്രങ്ങള്‍. | ഒരിനം നീലഭീമന്‍ ചരനക്ഷത്രങ്ങള്‍. ചരകാലം ഒരു ദിവസത്തില്‍ കുറവ്. സൂര്യന്റെ ഏതാണ്ട് 50 മടങ്ങ് ജ്യോതി ഉണ്ടായിരിക്കും. മിക്കപ്പോഴും ഗ്ലോബുലര്‍ ക്ലസ്റ്ററുകളില്‍ കാണപ്പെടുന്ന രണ്ടാം സമഷ്ടി നക്ഷത്രങ്ങളാണിവ. ദൂരം അളക്കാന്‍ അനുയോജ്യമായ സൂചകങ്ങള്‍ ( distance candles) ആയി ഉപയോഗിക്കാന്‍ കഴിയും. |
rabies | പേപ്പട്ടി വിഷബാധ. | മാരകമായ വൈറസ് രോഗം. രോഗബാധിതമായ മൃഗത്തിന്റെ ഉമിനീരിലൂടെ പകരുന്നു. രോഗലക്ഷണം കണ്ടുതുടങ്ങിയാല്‍ രണ്ടുമൂന്ന് ദിവസത്തിനകം മരണം സംഭവിക്കുന്നു. പട്ടി, പൂച്ച എന്നിവയാണ് രോഗം പരത്തുന്നത്. hydrophobia എന്നും പേരുണ്ട്. |
raceme | റെസിം. | ആദ്യം വിരിയുന്ന പൂക്കള്‍ താഴെയും പിന്നീട് വിരിയുന്നവ മുകളിലുമായി ക്രമീകരിച്ചതും ശാഖകളില്ലാത്തതുമായ പുഷ്പമഞ്ജരി. |
racemic mixture | റെസിമിക് മിശ്രിതം. | പ്രകാശീയ പ്രവര്‍ത്തനം പ്രദര്‍ശിപ്പിക്കുന്ന ഒരു ഖരപദാര്‍ഥത്തിന്റെ വലംതിരിവ് രൂപത്തിന്റെയും ഇടംതിരിവ് രൂപത്തിന്റെയും തുല്യ എണ്ണം തന്മാത്രകള് അടങ്ങുന്ന മിശ്രിതം. |
racemose inflorescence | റെസിമോസ് പൂങ്കുല. | പ്രധാന അക്ഷത്തിന്റെ അഗ്രഭാഗത്തുള്ള മെരിസ്റ്റത്തിന്റെ വളര്‍ച്ച നിലയ്ക്കാതെ അതിന്റെ വശങ്ങളിലുള്ള അക്ഷീയ മെരിസ്റ്റങ്ങളില് നിന്ന് പുഷ്പവൃന്തങ്ങള്‍ രൂപം കൊള്ളുന്ന തരം പൂങ്കുലകള്‍. capitulum, panicle, raceme, spader, spike, umbel എന്നിങ്ങനെ പല വിധത്തിലുണ്ട്. |
races (biol) | വര്‍ഗങ്ങള്‍. | ഒരേ സ്പീഷീസില്‍ ഉള്‍പ്പെടുന്ന വ്യത്യസ്ത ജനിതക സവിശേഷതകളുള്ള ജീവസമഷ്ടികള്‍. ആധുനിക മനുഷ്യരിലെ കോക്കസോയ്ഡ്, നീഗ്രായ്ഡ്, മംഗോളോയ്ഡ് എന്നീ വര്‍ഗങ്ങള്‍ ഉദാഹരണങ്ങളാണ്. |
rachis | റാക്കിസ്. | 1. ക്വില്‍ തൂവലിന്റെ പ്രധാന അക്ഷം. 2. പൂങ്കുലയുടെയോ, ബഹുപത്രത്തിന്റെയോ പ്രധാന തണ്ട്. |
rad | റാഡ്. | അയണീകരണവികിരണം ആഗിരണം ചെയ്യുന്നതിന്റെ ഒരു ഏകകം. 10-2ജൂള്‍ ഊര്‍ജം സൃഷ്ടിക്കാന്‍ വേണ്ടി ഒരു കിലോഗ്രാം പദാര്‍ത്ഥം ആഗിരണം ചെയ്യേണ്ട വികിരണത്തിന്റെ അളവ് എന്നു നിര്‍വചിച്ചിരിക്കുന്നു. |
radar | റഡാര്‍. | Radio Detection And Ranging എന്നതിന്റെ ചുരുക്കരൂപം. വിദൂര വസ്തുവിന്റെ സാന്നിദ്ധ്യം മനസ്സിലാക്കുവാനും അതിലേക്കുള്ള ദൂരം, അതിന്റെ ദിശ, വേഗം തുടങ്ങിയവ നിര്‍ണ്ണയിക്കുവാനുമുള്ള ഒരു ഉപാധി. റേഡിയോ തരംഗങ്ങളെ അയച്ച് വസ്തുവില്‍ തട്ടി പ്രതിഫലിച്ച് വരുന്ന തരംഗങ്ങളെ സ്വീകരിച്ചാണ് ഇത് സാധ്യമാക്കുന്നത്. |
radial symmetry | ആരീയ സമമിതി | ത്രിജ്യാസമമിതി, ഏത് വ്യാസതലത്തിലൂടെ വിഭജിച്ചാലും സമഭാഗങ്ങള്‍ ലഭിക്കുന്ന ശാരീരിക സമമിതി. ഉദാ: ഹൈഡ്ര, ജെല്ലി മത്സ്യം. |
radial velocity | ആരീയപ്രവേഗം. | ഒരു വാനവസ്തുവിന്റെ പ്രവേഗത്തെ രണ്ടു ഘടകങ്ങളായി വിഭജിക്കാം. ഒന്ന്, നിരീക്ഷകന്റെ ദൃഷ്ടിരേഖയുടെ ( line of sight) ദിശയിലും മറ്റേത് അതിന് ലംബമായും. ഇതില്‍ ആദ്യത്തേതിനെ ആരീയപ്രവേഗം എന്നു വിളിക്കുന്നു. |