Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
phragmoplast | ഫ്രാഗ്മോപ്ലാസ്റ്റ്. | കോശവിഭജനവേളയില്‍, സൈറ്റോകൈനസിസ് സമയത്ത് പുത്രികാ ന്യൂക്ലിയസുകള്ക്കിടയില് രൂപം കൊള്ളുന്ന നേരിയപാളി. ഇതില്‍ നിന്നാണ് കോശഭിത്തി ഉണ്ടാവുന്നത്. |
Phycobiont | ഫൈക്കോബയോണ്ട്. | ലൈക്കനിലെ ആല്‍ഗ ഘടകം. |
phylloclade | ഫില്ലോക്ലാഡ്. | ഇലയുടെ ധര്‍മ്മങ്ങള്‍ ചെയ്യുന്നതിന് വേണ്ടി രൂപാന്തരപ്പെട്ട കാണ്ഡം. ഇത് സാധാരണ തടിച്ച് മാംസളമായതും ഇലകള്‍ രൂപാന്തരപ്പെട്ട് ശല്ക്കങ്ങളോ മുള്ളുകളോ ആയി മാറിയതും ആയിരിക്കും. ഉദാ: കള്ളിച്ചെടി. |
phyllode | വൃന്തപത്രം. | ഇലയോട് രൂപസാദൃശ്യമുള്ളതും ഇലയുടെ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് വേണ്ടി രൂപാന്തരപ്പെട്ടതുമായ ഇലഞെട്ട്. ഉദാ: അക്കേഷ്യ. |
phyllotaxy | പത്രവിന്യാസം. | കാണ്ഡത്തില്‍ ഇലകള്‍ ക്രമീകരിച്ചിരിക്കുന്ന രീതി. ഏകാന്തരമായും പരസ്പരം എതിരായും മണ്ഡലിതമായും ഇലകള്‍ വിന്യസിച്ചിരിക്കുന്നതായി കാണാം. |
phylogenetic tree | വംശവൃക്ഷം | വംശാവലിവൃക്ഷം. ഒരു ജീവിസമൂഹത്തിന്റെ വംശാവലിയുടെ രേഖാചിത്രീകരണം. |
phylogeny | വംശചരിത്രം. | ഒരു സ്പീഷീസിന്റെയോ അല്ലങ്കില്‍ മറ്റേതെങ്കിലും വര്‍ഗീകരണ വിഭാഗത്തിന്റെയോ പരിണാമചരിത്രം. ontogeny നോക്കുക. |
phylum | ഫൈലം. | ജീവികളുടെ വര്‍ഗീകരണത്തിലെ ഒരു പ്രധാന വിഭാഗം. വര്‍ഗീകരണ വിഭാഗത്തില്‍ ക്ലാസ് എന്ന വിഭാഗത്തിനു മുകളിലായുള്ള ടാക്സോണാണിത്. ഒരു ഫൈലത്തില്‍ ഒന്നോ അതിലധികമോ ക്ലാസുകളുണ്ടായിരിക്കും. |
physical change | ഭൗതികമാറ്റം. | രാസഘടനയ്ക്ക് മാറ്റം വരാതെ ഒരു പദാര്‍ഥത്തിന്റെ അവസ്ഥയ്ക്കുണ്ടാകുന്ന മാറ്റം. ഉദാ: ഐസ് ജലമാകുന്നതും ജലം നീരാവിയാകുന്നതും ഭൗതിക മാറ്റങ്ങളാണ്. |
physical vacuum | ഭൗതിക ശൂന്യത. | ആപേക്ഷികതാ ക്വാണ്ടം ക്ഷേത്രത്തിന്റെ ( relativistic quantum field) തറനില. ശൂന്യത എന്നത് ഭൗതികശാസ്ത്രത്തില്‍ ഒന്നുമില്ലായ്മ അല്ല. ഹിഗ്സ് ക്ഷേത്രം ഉള്‍പ്പെടെ പലതരം ഊര്‍ജ ക്ഷേത്രങ്ങള്‍ സ്പേസില്‍ നിലനില്ക്കുന്നു. അവിടെ ഉണ്ടാകുന്ന ചാഞ്ചല്യങ്ങള്‍ ( vacuum fluctuations) കണ പ്രതികണ ദ്വന്ദ്വങ്ങളുടെ സൃഷ്ടിയും നാശവും നിരന്തരം നടക്കാന്‍ ഇടയാക്കുന്നു. |
physics | ഭൗതികം. | പദാര്‍ഥം, ഊര്‍ജം, സ്ഥലകാലങ്ങള്‍, ചലനം തുടങ്ങിയവ പഠനവിധേയമാക്കുന്ന ശാസ്ത്രശാഖ. |
physiology | ശരീരക്രിയാ വിജ്ഞാനം. | ജീവികളുടെ ശരീരപ്രവര്‍ത്തനങ്ങളെ പറ്റി പഠിക്കുന്ന വിജ്ഞാനശാഖ. |
phytophagous | സസ്യഭോജി. | സസ്യങ്ങളെ ആഹരിക്കുന്ന ജീവി. |
phytoplanktons | സസ്യപ്ലവകങ്ങള്‍. | വെള്ളത്തില്‍ പൊങ്ങിക്കിടന്നു ജീവിക്കുന്ന സൂക്ഷ്മ സസ്യങ്ങള്‍ ഉദാ: ക്ലോറെല്ല. |
pi | പൈ. | ഒരു വൃത്തത്തിന്റെ ചുറ്റളവും വ്യാസവും തമ്മിലുള്ള അംശബന്ധം. ഇതിനെ πഎന്ന് രേഖപ്പെടുത്തുന്നു. ഇതൊരു അഭിന്നകമാണ്. ഇതിന്റെ ഏകദേശ മൂല്യം 3.14 ആണ്. |
pi meson | പൈ മെസോണ്‍. | മൗലികകണങ്ങളിലെ ഒരിനം. മെസോണ്‍ ഗ്രൂപ്പില്‍ പെടുന്നു. pion എന്നും പറയും. elementary particles നോക്കുക. |
piamater | പിയാമേറ്റര്‍. | കശേരുകികളുടെ മസ്തിഷ്കത്തെയും സുഷുമ്നാനാഡിയെയും ആവരണം ചെയ്യുന്ന സ്തരം. ഇതിനു പുറമേയുള്ള മറ്റു രണ്ടു സ്തരങ്ങള്‍ കൂടിച്ചേര്‍ന്നതാണ് മെനിഞ്ചസ്. |
pico | പൈക്കോ. | 10 -12 എന്ന് സൂചിപ്പിക്കുന്ന ഉപസര്‍ഗം. |
pie diagram | വൃത്താരേഖം. | ഡാറ്റ വൃത്തഖണ്ഡങ്ങളായി ചിത്രീകരിക്കുന്ന രീതി. |
piedmont glacier | ഗിരിപദ ഹിമാനി. | പര്‍വതസാനുക്കളില്‍ രൂപംകൊള്ളുന്ന വിസ്തൃത ഹിമാനി. ഇതിന് ചലനം താരതമ്യേന കുറവായിരിക്കും. |