പിറ്റ്യൂറ്ററി ഗ്രന്ഥി.
മസ്‌തിഷ്‌ക്കത്തിന്റെ അടിഭാഗത്തായി കാണുന്ന ഒരു സുപ്രധാന അന്ത:സ്രാവഗ്രന്ഥി. ഉയര്‍ന്നതരം കശേരുകികളില്‍ ഇതിന് മൂന്ന് ഭാഗങ്ങള്‍ കാണാം. 1. പൂര്‍വ്വദളം അഥവാ അഡിനോ ഹൈപ്പോഫൈസിസ്. 2. മധ്യദളം അഥവാ പാര്‍സ് ഇന്റര്‍മീഡീയ. 3. പശ്ചദളം അഥവാ പാര്‍സ്‌നെര്‍വോസാ (ന്യൂറോഹൈപ്പോഫൈസിസ്). പിറ്റ്യൂറ്ററിയില്‍ നിന്നുത്ഭവിക്കുന്ന പല ഹോര്‍മോണുകളും മറ്റ് അന്തഃസ്രാവി ഗന്ധികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. ഉദാ: TSH തൈറോയ്‌ഡ് ഗ്രന്ഥിയെ ഉദ്ദീപിപ്പിച്ച് തൈറോക്‌സിന്‍ ഉത്‌പാദനം ത്വരിതപ്പെടുത്തുന്നു.