പിക്‌സല്‍.
picture elementഎന്നതിന്റെ ചുരുക്കരൂപം. ഒരു കമ്പ്യൂട്ടര്‍ നിര്‍മ്മിത ചിത്രത്തിലെ ഏറ്റവും ചെറിയ ഘടകം. ഒരു ചിത്രത്തില്‍ ഇത്തരം എത്ര ബിന്ദുക്കള്‍ ഉണ്ട് എന്നതിനനുസരിച്ചാണ് ചിത്രത്തിന്റെ വ്യക്തത നിര്‍ണ്ണയിക്കപ്പെടുന്നത്. പിക്‌സലിന്റെ എണ്ണം കൂടുന്തോറും വ്യക്തത കൂടി വരുന്നു. ഡിജിറ്റല്‍ ക്യാമറകളുടെ കൃത്യതയും പിക്‌സലിലാണ് നിര്‍ണ്ണയിക്കുന്നത്. ഒരു ഡിജിറ്റല്‍ ചിത്രത്തിനെ എത്ര ചെറിയതായി ഭാഗിച്ചിരിക്കുന്നു എന്നതിന്റെ അളവാണ് ഇത്.